HOME
DETAILS

പശ്ചിമേഷ്യന്‍ യുദ്ധം മരുന്നുവിലയെ ബാധിക്കുന്നു; പാരസീറ്റമോള്‍ ഉള്‍പ്പെടെ 384 അവശ്യമരുന്നുകള്‍ക്ക് വില കൂടും

  
May 23, 2026 | 5:08 AM

west asia conflict hits pharma sector prices of 384 essential medicines including paracetamol set to rise

 

തൃശ്ശൂര്‍: ആഗോള യുദ്ധസാഹചര്യങ്ങളുടെ പ്രതിഫലനമായി രാജ്യത്ത് വിപണിയിലുള്ള മുന്നൂറ്റമ്പതിലധികം അവശ്യമരുന്നുകളുടെ വില ഉടന്‍ വര്‍ധിക്കും. നിലവില്‍ സര്‍ക്കാര്‍ വിലനിയന്ത്രണമേര്‍പ്പെടുത്തിയിട്ടുള്ള 384 ഇനം മരുന്നുകള്‍ക്കാണ് 10 മുതല്‍ 20 ശതമാനം വരെ താത്കാലിക വിലവര്‍ധനവിന് വഴിതുറക്കുന്നത്.

പശ്ചിമേഷ്യന്‍ മേഖലയിലെ ആഭ്യന്തര സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഔഷധ നിര്‍മ്മാണത്തിന് ആവശ്യമായ പ്രൊപ്പലീന്‍, അമോണിയ, മെത്തനോള്‍ തുടങ്ങിയ അസംസ്‌കൃത വസ്തുക്കളുടെ വില കുതിച്ചുയരുന്നതാണ് ഈ സാഹചര്യം സൃഷ്ടിച്ചത്.

ദൈനംദിന ജീവിതത്തില്‍ സാധാരണക്കാര്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന പാരസീറ്റമോളിന് പുറമെ അമോക്‌സിസിലിന്‍, അസിത്രോമൈസിന്‍, അംലോഡിപിന്‍, അറ്റോര്‍വസ്റ്റാറ്റിന്‍, ഡെക്‌സാമെതസോണ്‍, അസ്‌കോര്‍ബിക് ആസിഡ് തുടങ്ങിയ ഒട്ടനവധി നിര്‍ണായക മരുന്നുകള്‍ക്ക് ഇതോടെ വിലകൂടും. യുദ്ധ പശ്ചാത്തലത്തില്‍ അസംസ്‌കൃത വസ്തുക്കളുടെ വിലയില്‍ 200 ശതമാനം വരെ വര്‍ധനവുണ്ടായതായും പാക്കിങ്, ഗതാഗത ചെലവുകള്‍ ഇരട്ടിച്ചതായും നിര്‍മ്മാതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു.

ഇതേതുടര്‍ന്ന് മരുന്നുവില നിയന്ത്രണ നിയമത്തില്‍ ഇളവ് തേടി ഇന്ത്യന്‍ ഡ്രഗ്‌സ് മാനുഫാക്ചറിങ് അസോസിയേഷന്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. നിലവില്‍ ദേശീയ ഔഷധവില നിയന്ത്രണ സമിതിയും ഔഷധവാണിജ്യ മന്ത്രാലയങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്.

അവശ്യമരുന്നുകളുടെ ക്ഷാമം ഒഴിവാക്കാന്‍ വില കൂട്ടുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. എങ്കിലും സാഹചര്യം അനുകൂലമാകുമ്പോള്‍ പഴയ നിരക്കിലേക്ക് മടങ്ങാന്‍ കഴിയുന്ന രീതിയിലുള്ള ഒറ്റത്തവണ വില വര്‍ധനവായിരിക്കും നടപ്പാക്കുക. രാജ്യത്ത് പാരസീറ്റമോള്‍ എന്ന ഒരൊറ്റ മരുന്ന് മാത്രം ആയിരത്തി ഇരുനൂറിലധികം ബ്രാന്‍ഡുകളില്‍ ലഭ്യമാണ്. അതുകൊണ്ടുതന്നെ സ്ഥിരമായി മരുന്ന് കഴിക്കുന്ന ലക്ഷക്കണക്കിന് രോഗികള്‍ക്ക് പുതിയ തീരുമാനം കടുത്ത സാമ്പത്തിക ബാധ്യതയാകും.

 

Prices of 384 essential medicines, including paracetamol, are expected to rise by 10 to 20% due to the surging cost of raw materials caused by the ongoing West Asia conflict.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പീയം ശ്രീയും ലഹരി കുറഞ്ഞ മദ്യവും ചുട്ടു പഴുത്ത് തിളച്ചു തൂവി

Kerala
  •  12 days ago
No Image

മെസിയുടെ ഒറ്റ ഗോളിൽ റൊണാൾഡോ വീഴും, മെസിയെ വീഴ്ത്താനും ഒറ്റഗോൾ; ഇതിഹാസ റെക്കോർഡിനരികെ സൂപ്പർ താരങ്ങൾ

Football
  •  12 days ago
No Image

ദുബൈയിൽ ഹോട്ടൽ മുറി നിരക്കുകൾ വീണ്ടും ഉയർന്നേക്കും; സന്ദർശകർക്ക് മുന്നറിയിപ്പുമായി അക്കോർ

uae
  •  12 days ago
No Image

മദ്യം വ്യാപിപ്പിക്കാനുള്ള സർക്കാർ നീക്കം അപലപനീയം: സമസ്ത പോഷക സംഘടനാ നേതാക്കൾ

Kerala
  •  12 days ago
No Image

യുഎഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പുതിയ നിയമം; വിമാനത്തിൽ കയറും മുൻപ് 'എയർ സുവിധ' ഹെഡ് ഡിക്ലറേഷൻ നിർബന്ധം

uae
  •  12 days ago
No Image

ഒളിച്ചോടിയാൽ നാണക്കേട്, പ്രീ വെഡ്ഡിംഗ് യാത്ര മുടക്കി; കേതനെ കൊക്കയിലേക്ക് തള്ളിയിടും മുൻപ് സിയയും കാമുകനും വിളിച്ചത് 2004 തവണ!

National
  •  12 days ago
No Image

പണി നടക്കാതെ കരാറുകാരന് കോടികൾ; തമിഴ്‌നാട് മുൻ മന്ത്രി ഇ.വി. വേലുവിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്, ഒന്നാം പ്രതി!

crime
  •  12 days ago
No Image

മാസപ്പടി കേസ്: വീണ ടിയെ ഇഡി ഒൻപത് മണിക്കൂർ ചോദ്യം ചെയ്തു; കനത്ത സുരക്ഷയിൽ കൊച്ചിയിൽ മാരത്തൺ ചോദ്യം ചെയ്യൽ, വീണ്ടും സമൻസ്

Kerala
  •  12 days ago
No Image

മസ്‌കത്തിൽ നിന്നും അബുദബിയിലേക്ക് ഒമാൻ എയറിന്റെ പുതിയ പ്രതിദിന സർവീസ്; ജൂലൈ 9 മുതൽ ആരംഭിക്കും

oman
  •  12 days ago
No Image

സൈലൻസറിലൂടെ 'തീ തുപ്പും'; കാതടപ്പിക്കുന്ന ശബ്ദവുമായി പൂക്കികളുടെ സാഹസിക പാച്ചിൽ; കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്

Kerala
  •  12 days ago