HOME
DETAILS

ലഹരിമരുന്ന് കേസിലെ മുഖ്യപ്രതി ട്രെയിനില്‍ നിന്ന് രക്ഷപ്പെട്ടു; അന്വേഷണം ഊര്‍ജിതമാക്കി പൊലിസ്

  
May 23, 2026 | 9:14 AM

drug-case-main-accused-escapes-from-train-police-intensify-search

കോഴിക്കോട്: മൂന്ന് കിലോയോളം എം.ഡി.എം.എ പിടികൂടിയ കേസിലെ മുഖ്യപ്രതി പൊലിസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. മുക്കം പൂളപ്പൊയില്‍ സ്വദേശി മുഹമ്മദ് ഹനീഫയാണ് ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടത്. ഗുജറാത്തിലെ വടോദരയ്ക്ക് സമീപത്തുനിന്നാണ് ഓടുന്ന ട്രെയിനില്‍ നിന്ന് പ്രതി ചാടി രക്ഷപ്പെട്ടത്. 

കൂടുതല്‍ അന്വേഷണത്തിന്റെയും തെളിവെടുപ്പിന്റെയും ഭാഗമായി പ്രതിയെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. മുക്കം പൊലിസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥരും ഡാന്‍സാഫ് സംഘാംഗങ്ങളും ചേര്‍ന്നാണ് പ്രതിയെ കഴിഞ്ഞ ദിവസം രാജധാനി എക്സ്പ്രസില്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോയത്. പ്രതിക്കായി പൊലിസ് അന്വേഷണം ആരംഭിച്ചു.

കൈവിലങ് അണിഞ്ഞിരുന്ന പ്രതി ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു. ട്രെയിനിനകത്തും പരിസരങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും ഹനീഫയെ കണ്ടെത്താനായില്ല.

കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് മുഹമ്മദ് ഹനീഫ എം.ഡി.എം.എയുമായി പിടിയിലായത്. മുക്കത്ത് രണ്ടിടങ്ങളില്‍ നിന്നായി 2.803 കിലോഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിലെ മുഖ്യപ്രതിയാണ് ഇയാള്‍.

ഡല്‍ഹിയില്‍ നിന്നും ബംഗളുരുവില്‍ നിന്നുമാണ് കേരളത്തിലേക്ക് ലഹരിമരുന്ന് എത്തിച്ചിരുന്നതെന്ന് ഇയാള്‍ മൊഴി നല്‍കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന ഒരു സ്ത്രീയെയും പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.പ്രാദേശിക പൊലിസിന്റെ സഹായത്തോടെ പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലിസ് അറിയിച്ചു.

 

The main accused in a narcotics case escaped from a train while being transported, prompting police to launch an intensified search operation. Authorities have deployed multiple teams to trace the suspect and investigate the circumstances that led to the escape.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: സ്വകാര്യ ബസുകളുടെ നഷ്ടം പഠിക്കാൻ സമിതിയെ നിയോഗിച്ച് സർക്കാർ

Kerala
  •  3 days ago
No Image

ഇ20 പെട്രോൾ വിവാദം: ജന്തർ മന്ദിറിൽ അനുമതി നിഷേധിച്ചാൽ ഗഡ്കരിയുടെ വീടിന് മുന്നിൽ കുത്തിയിരിക്കും; പ്രഖ്യാപനവുമായി തെഹ്‌സീൻ പൂനാവാല

National
  •  3 days ago
No Image

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ഇന്ന് ആറ് പേർക്ക് കൂടി രോഗബാധ, പത്തനംതിട്ടയിൽ അതീവ ജാഗ്രത

Kerala
  •  3 days ago
No Image

വാട്‌സ്‌ആപ്പിൽ 'അക്കൗണ്ട് സ്റ്റേറ്റ്മെന്റ്' വന്നാൽ സൂക്ഷിക്കുക! സംസ്ഥാനത്ത് പുതിയ സൈബർ തട്ടിപ്പ് വ്യാപിക്കുന്നു

Kerala
  •  3 days ago
No Image

കാലിക്കറ്റ് സർവകലാശാലയിൽ റാഗിങ്; നാല് വിദ്യാർഥികളെ വൈസ് ചാൻസലർ സസ്‌പെൻഡ് ചെയ്തു

Kerala
  •  3 days ago
No Image

ഓസ്‌ട്രേലിയൻ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി; സുരക്ഷ അതീവ കർശനമാക്കി

National
  •  3 days ago
No Image

യുഎഇയിൽ വേനലവധിക്ക് ശേഷം സ്കൂളുകൾ എപ്പോൾ തുറക്കും? അക്കാദമിക് കലണ്ടറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

uae
  •  3 days ago
No Image

ഭരണകൂടത്തിന്റെ അപ്രതീക്ഷിത നടപടി; ലക്ഷദ്വീപിൽ ക്ലർക്കുമാരും അറ്റൻഡർമാരും ഉൾപ്പെടെ 47 സർക്കാർ ജീവനക്കാരെ സർവീസിൽ നിന്ന് നീക്കി

National
  •  3 days ago
No Image

കുട്ടികൾക്കും വയോജനങ്ങൾക്കും പ്രത്യേക ഓഫറുമായി ഇത്തിഹാദ് റെയിൽ; പ്രായം തെളിയിക്കാൻ എമിറേറ്റ്സ് ഐഡി നിർബന്ധം

uae
  •  4 days ago
No Image

മരണവും ക്രൂരതയും വിനോദമാകുന്ന കാലം; എന്തുകൊണ്ട് മനുഷ്യർ 'ഡാർക്ക് ടൂറിസ'ത്തിലേക്ക് ആകർഷിക്കപ്പെടുന്നു?

National
  •  4 days ago