HOME
DETAILS

ഐ.എ.എസ് തലപ്പത്ത് അഴിച്ചുപണി; നിരവധി ജില്ലാ കളക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം

  
Web Desk
May 23, 2026 | 1:11 PM

Reshuffle at IAS headquarters several district collectors transferred

തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ ഐ.എ.എസ് അഴിച്ചുപണിക്ക് തുടക്കമായി. പ്രധാന വകുപ്പുകളിലും ജില്ലാ ഭരണ സംവിധാനങ്ങളിലും നിരവധി മാറ്റങ്ങളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

പാട്ടീല്‍ അജിത് ഭഗവത് റാവുയെ ധനവകുപ്പ് സെക്രട്ടറിയായി നിയമിച്ചു. നേരത്തെ ഗതാഗത വകുപ്പിലായിരുന്ന പി.ബി നൂഹ് ഇനി ജി.എസ്.ടി കമ്മീഷണറാകും. ഇരുവരെയും മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പുകളിലേക്കാണ് നിയമിച്ചിരിക്കുന്നത്.

ആലപ്പുഴ ജില്ലാ കളക്ടര്‍ ഇന്‍പശേഖര്‍ വാട്ടര്‍ അതോറിറ്റി എംഡിയാകും. കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് വ്യവസായ വകുപ്പ് ഡയറക്ടറായിട്ടാണ് മാറ്റം. പകരം പി വിഷ്ണുരാജ് കണ്ണൂര്‍ ജില്ലാ കളക്ടര്‍ ആകും. പത്തനംതിട്ട ജില്ലാ കളക്ടര്‍ പ്രേം കൃഷ്ണ ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയാകും.

എം. എസ് മാധവിക്കുട്ടിയാണ് പുതിയ കോഴിക്കോട് ജില്ലാ കളക്ടര്‍. എ നിസാമുദ്ദീന്‍ പുതിയ പത്തനംതിട്ട ജില്ലാ കളക്ടര്‍ ആക്കിയും ഉത്തരവിറക്കി. കെ സുധീര്‍ ആണ് പുതിയ പാലക്കാട് ജില്ലാ കളക്ടര്‍. ഷാജി വി നായര്‍ ആലപ്പുഴ ജില്ലാ കളക്ടര്‍, ആനി ജുല തോമസ് കൊല്ലം ജില്ലാ കളക്ടര്‍ ആയും നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.

പ്രധാന വകുപ്പുകളിലെ സെക്രട്ടറിമാരുടെ സ്ഥാനമാറ്റം ഉള്‍പ്പെടെയുള്ള കൂടുതല്‍ ഉത്തരവുകള്‍ ഉടന്‍ പുറത്തിറക്കും



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേനൽക്കാല അവധി തുടങ്ങി; സ്കൂൾ ബസുകൾ ഒഴിഞ്ഞതോടെ യുഎഇയിലെ റോഡുകളിൽ ഗതാഗതക്കുരുക്കിന് വൻ ആശ്വാസം

uae
  •  3 days ago
No Image

ഓണത്തിന് കേരളത്തിലേക്ക് 100 പ്രത്യേക ട്രെയിനുകള്‍; പ്രഖ്യാപനവുമായി റെയില്‍വേ മന്ത്രി

National
  •  3 days ago
No Image

പി.എസ്‌.സിക്ക് തിരിച്ചടി; ആസൂത്രണ ബോര്‍ഡ് നിയമന വിവാദത്തില്‍ പരീക്ഷാ രേഖകള്‍ പുറത്തുവിടാന്‍ വിവരാവകാശ കമ്മീഷന്‍

Kerala
  •  3 days ago
No Image

നിയമലംഘനം നടത്തിയ പ്രമുഖ സ്വകാര്യ സർവകലാശാല പൂട്ടിച്ച് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം; പുതിയ അഡ്മിഷനുകൾ തടഞ്ഞു

uae
  •  3 days ago
No Image

ഇലക്ട്രിക്‌ പോസ്റ്റ് ഒടിഞ്ഞുവീണ് കെ.എസ്.ഇ.ബി ലൈന്‍മാന് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

പെലെയും മറികടന്ന ഗോൾവേട്ടക്കാരൻ, പക്ഷെ കൈപ്പിടിയിലൊതുങ്ങാത്ത ലോകകിരീടം; വിരോധാഭാസങ്ങൾ നിറഞ്ഞ നെയ്മർ യുഗത്തിന് അന്ത്യം; ​​In-Depth Story

Football
  •  3 days ago
No Image

കേരള സര്‍വകലാശാല പരീക്ഷയില്‍ ഗുരുതര പിഴവ്; ചോദ്യപേപ്പറില്‍ ചോദ്യത്തിനൊപ്പം ഉത്തരവും

Kerala
  •  3 days ago
No Image

ഉപഭോക്തൃ സേവനത്തിൽ വീഴ്ച; വിദേശ ബാങ്കിന് 1.82 മില്യൺ ദിർഹം പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക്

uae
  •  3 days ago
No Image

കണ്ണൂരില്‍ കനത്ത കാറ്റും മഴയും: മരങ്ങള്‍ കടപുഴകി വീണു, ഒരാള്‍ക്ക്‌ പരുക്ക്, വൈദ്യുതി വിതരണം തടസ്സപ്പെട്ടു

Kerala
  •  3 days ago
No Image

മനംനൊന്ത് കാനറികൾ, തലതാഴ്ത്തി സൂപ്പർതാരം; 40 വർഷത്തെ നിർഭാഗ്യം ആവർത്തിച്ച രാത്രിയിൽ ബ്രസീൽ ലോകകപ്പിൽ നിന്ന് പുറത്തേക്ക്!

Football
  •  3 days ago