HOME
DETAILS

സ്കൂൾ വാഹനങ്ങളിലെ ജീവനക്കാർക്ക് പൊലിസ് ക്ലിയറൻസ് നിർബന്ധം; കർശന നിർദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്

  
Web Desk
May 23, 2026 | 2:54 PM

Kerala Education Department Mandates Police Clearance for School Vehicle Staff

തിരുവനന്തപുരം: വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തി സ്കൂൾ വാഹനങ്ങളിലെ ജീവനക്കാരുടെ നിയമനത്തിൽ കർശന നിയന്ത്രണങ്ങളുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. ഇനി മുതൽ സ്കൂൾ ബസ് ഡ്രൈവർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC) നിർബന്ധമാക്കി. ക്രിമിനൽ പശ്ചാത്തലമുള്ളവർ സ്കൂൾ വാഹനങ്ങളിൽ ജോലി ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനാണ് പുതിയ നീക്കം. നിർദേശങ്ങൾ ലംഘിക്കുന്ന സ്കൂൾ അധികൃതർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും വകുപ്പ് മുന്നറിയിപ്പ് നൽകി.

പുതിയ ഉത്തരവിലെ പ്രധാന നിർദേശങ്ങൾ

ക്രിമിനൽ പശ്ചാത്തലം ഒഴിവാക്കണം. മയക്കുമരുന്ന് ഉപയോഗം, മദ്യപിച്ചുള്ള വാഹനമോടിക്കൽ, ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങൾ എന്നിവയിൽ ഉൾപ്പെട്ടവരെ യാതൊരു കാരണവശാലും സ്കൂൾ വാഹനങ്ങളിൽ നിയോഗിക്കരുത

സ്കൂൾ ബസിലെ ഡ്രൈവർമാർക്ക് കുറഞ്ഞത് 10 വർഷത്തെ ഡ്രൈവിംഗ് പരിചയമുണ്ടെന്ന് സ്കൂൾ അധികൃതർ ഉറപ്പുവരുത്തണം.

സ്കൂൾ കുട്ടികളുമായി പോകുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് ഓരോ മൂന്ന് മാസം കൂടുമ്പോഴും മോട്ടോർ വാഹന വകുപ്പ് (MVD) കൃത്യമായി പരിശോധിക്കണം.

എൽ.കെ.ജി, യു.കെ.ജി, പ്രൈമറി തലങ്ങളിലെ കുട്ടികൾ യാത്ര ചെയ്യുന്ന ബസുകളിൽ പരിശീലനം ലഭിച്ച വനിതാ അറ്റൻഡർമാരുടെ സേവനം ഉറപ്പാക്കണം.

കുട്ടികളുടെ മാനസികാവസ്ഥ കൈകാര്യം ചെയ്യുക, അപകടമുണ്ടായാൽ പ്രഥമശുശ്രൂഷ നൽകുക തുടങ്ങിയ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകണം.

അധ്യയന വർഷത്തിനിടയിൽ ജീവനക്കാർ ജോലി ഉപേക്ഷിച്ചു പോകുന്നത് തടയാൻ, ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്താൻ സംവിധാനമൊരുക്കണം.

പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി കുട്ടികളുടെ സുരക്ഷ നൂറ് ശതമാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഈ പുതിയ ഉത്തരവ്.

 

The Kerala Education Department has issued strict new guidelines making Police Clearance Certificates (PCC) mandatory for all school vehicle staff to ensure student safety. Individuals with backgrounds involving criminal activities, drug abuse, drunk driving, or major traffic violations are strictly barred from employment.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പീയം ശ്രീയും ലഹരി കുറഞ്ഞ മദ്യവും ചുട്ടു പഴുത്ത് തിളച്ചു തൂവി

Kerala
  •  13 days ago
No Image

മെസിയുടെ ഒറ്റ ഗോളിൽ റൊണാൾഡോ വീഴും, മെസിയെ വീഴ്ത്താനും ഒറ്റഗോൾ; ഇതിഹാസ റെക്കോർഡിനരികെ സൂപ്പർ താരങ്ങൾ

Football
  •  13 days ago
No Image

ദുബൈയിൽ ഹോട്ടൽ മുറി നിരക്കുകൾ വീണ്ടും ഉയർന്നേക്കും; സന്ദർശകർക്ക് മുന്നറിയിപ്പുമായി അക്കോർ

uae
  •  13 days ago
No Image

മദ്യം വ്യാപിപ്പിക്കാനുള്ള സർക്കാർ നീക്കം അപലപനീയം: സമസ്ത പോഷക സംഘടനാ നേതാക്കൾ

Kerala
  •  13 days ago
No Image

യുഎഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പുതിയ നിയമം; വിമാനത്തിൽ കയറും മുൻപ് 'എയർ സുവിധ' ഹെഡ് ഡിക്ലറേഷൻ നിർബന്ധം

uae
  •  13 days ago
No Image

ഒളിച്ചോടിയാൽ നാണക്കേട്, പ്രീ വെഡ്ഡിംഗ് യാത്ര മുടക്കി; കേതനെ കൊക്കയിലേക്ക് തള്ളിയിടും മുൻപ് സിയയും കാമുകനും വിളിച്ചത് 2004 തവണ!

National
  •  13 days ago
No Image

പണി നടക്കാതെ കരാറുകാരന് കോടികൾ; തമിഴ്‌നാട് മുൻ മന്ത്രി ഇ.വി. വേലുവിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്, ഒന്നാം പ്രതി!

crime
  •  13 days ago
No Image

മാസപ്പടി കേസ്: വീണ ടിയെ ഇഡി ഒൻപത് മണിക്കൂർ ചോദ്യം ചെയ്തു; കനത്ത സുരക്ഷയിൽ കൊച്ചിയിൽ മാരത്തൺ ചോദ്യം ചെയ്യൽ, വീണ്ടും സമൻസ്

Kerala
  •  13 days ago
No Image

മസ്‌കത്തിൽ നിന്നും അബുദബിയിലേക്ക് ഒമാൻ എയറിന്റെ പുതിയ പ്രതിദിന സർവീസ്; ജൂലൈ 9 മുതൽ ആരംഭിക്കും

oman
  •  13 days ago
No Image

സൈലൻസറിലൂടെ 'തീ തുപ്പും'; കാതടപ്പിക്കുന്ന ശബ്ദവുമായി പൂക്കികളുടെ സാഹസിക പാച്ചിൽ; കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്

Kerala
  •  13 days ago