HOME
DETAILS

'വിൻസെറെ ഓ മൊറീറെ'; ജയിക്കുക അല്ലെങ്കിൽ മരിക്കുക! ലോകകപ്പ് ടീമിന് മുസോളിനി നൽകിയ ആ ഒരൊറ്റ വരി സന്ദേശത്തിന് പിന്നിലെ സത്യമെന്ത്?

  
Web Desk
May 24, 2026 | 11:57 AM

1938 world cup final mussolini vincere o morire myth vs reality

കായിക ചരിത്രത്തിലെ ഏറ്റവും ഭീതിദവും വിവാദപരവുമായ അധ്യായങ്ങളിലൊന്നാണ് 1938-ലെ ലോകകപ്പ് ഫുട്ബോൾ ഫൈനൽ. ഇറ്റലിയുടെ സാമ്രാജ്യത്വ പ്രതാപവും ഫാഷിസ്റ്റ് പ്രത്യയശാസ്ത്രവും ലോകത്തിന് മുന്നിൽ പ്രകടിപ്പിക്കാൻ അന്നത്തെ ഇറ്റാലിയൻ ഏകാധിപതി ബെനിറ്റോ മുസോളിനി സ്പോർട്സിനെ ഒരു രാഷ്ട്രീയ ആയുധമാക്കുകയായിരുന്നു.

1938-ൽ ഫ്രാൻസിൽ വെച്ച് നടന്ന ലോകകപ്പ് ഫൈനലിന് തൊട്ടുമുമ്പ്, ഇറ്റാലിയൻ ടീമിന് മുസോളിനിയുടെ പക്കൽ നിന്നും ഒരൊറ്റ വരിയുള്ള ഒരു ടെലിഗ്രാം സന്ദേശം ലഭിച്ചതായി ചരിത്രത്തിൽ വലിയ പ്രചാരമുണ്ട്. 'Vincere o Morire' (വിൻസെറെ ഓ മൊറീറെ) എന്നായിരുന്നു ആ സന്ദേശം. മലയാളത്തിൽ ഇതിനർത്ഥം 'ജയിക്കുക അല്ലെങ്കിൽ മരിക്കുക' എന്നാണ്.

കളിക്കളത്തിലെ ഫാഷിസ്റ്റ് സാന്നിധ്യം

ഫാഷിസ്റ്റ് ഭരണകൂടത്തിൻ്റെ കീഴിൽ 'ഏത് വിലകൊടുത്തും വിജയം' എന്ന മിലിറ്ററി മനോഭാവത്തിന്റെ ഭാഗമായി അക്കാലത്ത് ഇറ്റലിയിൽ സാധാരണയായി ഉപയോഗിച്ചിരുന്ന ഒരു കടുത്ത മുദ്രാവാക്യമായിരുന്നു ഇത്. മത്സരങ്ങൾക്ക് മുൻപ് മൈതാനത്ത് ഫാഷിസ്റ്റ് സല്യൂട്ട് (റോമൻ സല്യൂട്ട്) ഉൾപ്പെടെയുള്ള നടപടികളിലൂടെ ഇറ്റാലിയൻ ടീം അന്ന് കാണികളിൽ വലിയ അതൃപ്തി ഉണ്ടാക്കിയിരുന്നു.

എന്നാൽ, ഇതിനെയെല്ലാം മറികടന്ന് ഇതിഹാസ കോച്ച് വിട്ടോറിയോ പോസോയുടെ (Vittorio Pozzo) കീഴിലിറങ്ങിയ ഇറ്റാലിയൻ പട ടൂർണ്ണമെൻ്റിലുടനീളം മികച്ച കളിയാണ് കാഴ്ചവച്ചത്. ആവേശകരമായ ഫൈനലിൽ ഹംഗറിയെ 4-2 ന് തകർത്ത് ഇറ്റലി ലോകകിരീടം നിലനിർത്തുകയും ചെയ്തു.

ആ ടെലിഗ്രാം സന്ദേശം സത്യമായിരുന്നോ?

മുസോളിനി ഇത്തരമൊരു വധഭീഷണിക്ക് സമാനമായ സന്ദേശം അയച്ചതായി ലോകകപ്പ് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, ടീം അംഗങ്ങളോ മറ്റ് ഔദ്യോഗിക വ്യക്തികളോ ഇത് പിന്നീട് ഒരിടത്തും സ്ഥിരീകരിച്ചിട്ടില്ല എന്നതാണ് വസ്തുത.

അങ്ങനെയെങ്കിൽ ഈ കഥ എങ്ങനെ ഇത്രത്തോളം പ്രചരിച്ചു? അതിന് പിന്നിൽ ഹംഗറിയുടെ വിഖ്യാത ഗോൾകീപ്പർ ആന്റൽ സാബോയുടെ (Antal Szabo) ഒരു പ്രസ്താവനയായിരുന്നു.

"എനിക്ക് നാല് ഗോളുകൾ വഴങ്ങേണ്ടി വന്നിട്ടുണ്ടാകാം, പക്ഷേ ഞാൻ ഇന്ന് 11 മനുഷ്യരുടെ ജീവൻ രക്ഷിച്ചു!"

മത്സരത്തിനു ശേഷം ഹംഗേറിയൻ ഗോൾകീപ്പർ പറഞ്ഞ ഈ വാക്കുകളാണ് യഥാർത്ഥത്തിൽ 'ജയിക്കുക അല്ലെങ്കിൽ മരിക്കുക' എന്ന കഥയ്ക്ക് ലോകമെമ്പാടും വൻ പ്രചാരം നൽകിയത്. ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ ക്രൂരതകളെ ഓർമ്മിപ്പിക്കാനും, ഫൈനലിൽ നാല് ഗോൾ വഴങ്ങി തോറ്റതിന്റെ ജാള്യത മറയ്ക്കാനും സാബോ നടത്തിയ ഒരു പരിഹാസമായിരുന്നു ആ വാക്കുകൾ. എന്നാൽ പിൽക്കാലത്ത് അത് മുസോളിനി അയച്ച യഥാർത്ഥ ടെലിഗ്രാം സന്ദേശമെന്ന രീതിയിൽ ചരിത്രത്തിൽ ഇടംപിടിക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: സ്വകാര്യ ബസുകളുടെ നഷ്ടം പഠിക്കാൻ സമിതിയെ നിയോഗിച്ച് സർക്കാർ

Kerala
  •  8 days ago
No Image

ഇ20 പെട്രോൾ വിവാദം: ജന്തർ മന്ദിറിൽ അനുമതി നിഷേധിച്ചാൽ ഗഡ്കരിയുടെ വീടിന് മുന്നിൽ കുത്തിയിരിക്കും; പ്രഖ്യാപനവുമായി തെഹ്‌സീൻ പൂനാവാല

National
  •  8 days ago
No Image

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ഇന്ന് ആറ് പേർക്ക് കൂടി രോഗബാധ, പത്തനംതിട്ടയിൽ അതീവ ജാഗ്രത

Kerala
  •  8 days ago
No Image

വാട്‌സ്‌ആപ്പിൽ 'അക്കൗണ്ട് സ്റ്റേറ്റ്മെന്റ്' വന്നാൽ സൂക്ഷിക്കുക! സംസ്ഥാനത്ത് പുതിയ സൈബർ തട്ടിപ്പ് വ്യാപിക്കുന്നു

Kerala
  •  8 days ago
No Image

കാലിക്കറ്റ് സർവകലാശാലയിൽ റാഗിങ്; നാല് വിദ്യാർഥികളെ വൈസ് ചാൻസലർ സസ്‌പെൻഡ് ചെയ്തു

Kerala
  •  8 days ago
No Image

ഓസ്‌ട്രേലിയൻ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി; സുരക്ഷ അതീവ കർശനമാക്കി

National
  •  8 days ago
No Image

യുഎഇയിൽ വേനലവധിക്ക് ശേഷം സ്കൂളുകൾ എപ്പോൾ തുറക്കും? അക്കാദമിക് കലണ്ടറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

uae
  •  8 days ago
No Image

ഭരണകൂടത്തിന്റെ അപ്രതീക്ഷിത നടപടി; ലക്ഷദ്വീപിൽ ക്ലർക്കുമാരും അറ്റൻഡർമാരും ഉൾപ്പെടെ 47 സർക്കാർ ജീവനക്കാരെ സർവീസിൽ നിന്ന് നീക്കി

National
  •  8 days ago
No Image

കുട്ടികൾക്കും വയോജനങ്ങൾക്കും പ്രത്യേക ഓഫറുമായി ഇത്തിഹാദ് റെയിൽ; പ്രായം തെളിയിക്കാൻ എമിറേറ്റ്സ് ഐഡി നിർബന്ധം

uae
  •  9 days ago
No Image

മരണവും ക്രൂരതയും വിനോദമാകുന്ന കാലം; എന്തുകൊണ്ട് മനുഷ്യർ 'ഡാർക്ക് ടൂറിസ'ത്തിലേക്ക് ആകർഷിക്കപ്പെടുന്നു?

National
  •  9 days ago