HOME
DETAILS

ജി.സി.സിക്ക് 45 വയസ്സ്; സാമ്പത്തിക ശക്തിയായി ഗള്‍ഫ് രാജ്യങ്ങള്‍

  
May 24, 2026 | 1:35 PM

gcc turns 45 gulf countries emerge as economic powerhouse

 


മസ്‌കത്ത്: നാല്‍പത്തഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആറു ഗള്‍ഫ് രാജ്യങ്ങള്‍ ചേര്‍ന്ന് രൂപം നല്‍കിയ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) ഇന്ന് ലോക സമ്പദ്‌വ്യവസ്ഥയില്‍ ശക്തമായ സാന്നിധ്യമായി മാറിയിരിക്കുകയാണ്. 1981 മെയ് 25ന് സൗദി അറേബ്യ, യു.എ.ഇ, ഒമാന്‍, ബഹ്‌റൈന്‍, ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങള്‍ ചേര്‍ന്നാണ് ജി.സി.സി രൂപീകരിച്ചത്. സാമ്പത്തിക സഹകരണം, സുരക്ഷ, വ്യാപാര ഏകീകരണം, സാമൂഹിക വികസനം എന്നിവ ലക്ഷ്യമിട്ടായിരുന്നു സംഘടനയുടെ തുടക്കം.

45ാം വാര്‍ഷികാഘോഷങ്ങള്‍ക്കായി ഗള്‍ഫ് രാജ്യങ്ങള്‍ ഒരുങ്ങുന്നതിനിടെ മേഖലയിലെ സാമ്പത്തിക മുന്നേറ്റങ്ങളാണ് വീണ്ടും ശ്രദ്ധ നേടുന്നത്. എണ്ണ സമ്പദ്‌വ്യവസ്ഥയില്‍ മാത്രം ആശ്രയിച്ചിരുന്ന ഗള്‍ഫ് മേഖല ഇപ്പോള്‍ സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിലേക്ക് ശക്തമായി നീങ്ങുകയാണ്. വിനോദസഞ്ചാരം, ബാങ്കിങ്, സാങ്കേതികവിദ്യ, ലോജിസ്റ്റിക്‌സ്, വ്യവസായം തുടങ്ങിയ മേഖലകളില്‍ വന്‍ നിക്ഷേപങ്ങളാണ് വിവിധ രാജ്യങ്ങള്‍ നടത്തുന്നത്.

ഗള്‍ഫ് സ്റ്റാറ്റിസ്റ്റിക്കല്‍ സെന്ററിന്റെ കണക്കുകള്‍ പ്രകാരം 2025ല്‍ ജി.സി.സി രാജ്യങ്ങളുടെ മൊത്ത ആഭ്യന്തര ഉല്‍പാദനം 2.4 ട്രില്യണ്‍ ഡോളറിലെത്തി. എണ്ണയിതര മേഖലകളുടെ വളര്‍ച്ചയാണ് ഈ മുന്നേറ്റത്തിന് പ്രധാന കാരണം. നിലവില്‍ ജി.സി.സി സമ്പദ്‌വ്യവസ്ഥയില്‍ എണ്ണയിതര മേഖലയുടെ പങ്ക് 78 ശതമാനത്തിലധികമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

സൗദി അറേബ്യയുടെ 'വിഷന്‍ 2030', യു.എ.ഇയുടെ സാങ്കേതികവ്യാപാര വികസന പദ്ധതികള്‍, ഖത്തറിന്റെ ഊര്‍ജ നിക്ഷേപങ്ങള്‍, ഒമാന്റെയും ബഹ്‌റൈനിന്റെയും വ്യവസായടൂറിസം പദ്ധതികള്‍ എന്നിവ ഗള്‍ഫ് മേഖലയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് പുതിയ ദിശ നല്‍കുന്ന പ്രധാന പദ്ധതികളായി വിലയിരുത്തപ്പെടുന്നു.

വിദേശ വ്യാപാര രംഗത്തും ഗള്‍ഫ് രാജ്യങ്ങള്‍ ശക്തമായ വളര്‍ച്ച തുടരുകയാണ്. കഴിഞ്ഞ വര്‍ഷം മാത്രം 1.6 ട്രില്യണ്‍ ഡോളറിലേറെ മൂല്യമുള്ള വ്യാപാര ഇടപാടുകളാണ് ജി.സി.സി രാജ്യങ്ങള്‍ നടത്തിയത്. ലോകത്തിലെ പ്രധാന തുറമുഖങ്ങളും വ്യോമഗതാഗത കേന്ദ്രങ്ങളും ഗള്‍ഫ് മേഖലയിലാണുള്ളത്.

പ്രാദേശിക വെല്ലുവിളികള്‍ക്കിടയിലും സാമ്പത്തിക സ്ഥിരതയും വികസനവും നിലനിര്‍ത്താന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് കഴിഞ്ഞതായി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. 45 വര്‍ഷം പിന്നിടുമ്പോള്‍ സാമ്പത്തിക ശക്തിയുടെയും പ്രാദേശിക ഐക്യത്തിന്റെയും പ്രധാന മാതൃകയായി ജി.സി.സി മാറുകയാണെന്ന വിലയിരുത്തലോടെയാണ് വാര്‍ഷികാഘോഷങ്ങള്‍ നടക്കുന്നത്.

 

GCC countries mark 45 years of unity and economic cooperation as the Gulf region records major growth in trade, investment, and non-oil sectors.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: സ്വകാര്യ ബസുകളുടെ നഷ്ടം പഠിക്കാൻ സമിതിയെ നിയോഗിച്ച് സർക്കാർ

Kerala
  •  4 days ago
No Image

ഇ20 പെട്രോൾ വിവാദം: ജന്തർ മന്ദിറിൽ അനുമതി നിഷേധിച്ചാൽ ഗഡ്കരിയുടെ വീടിന് മുന്നിൽ കുത്തിയിരിക്കും; പ്രഖ്യാപനവുമായി തെഹ്‌സീൻ പൂനാവാല

National
  •  4 days ago
No Image

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ഇന്ന് ആറ് പേർക്ക് കൂടി രോഗബാധ, പത്തനംതിട്ടയിൽ അതീവ ജാഗ്രത

Kerala
  •  4 days ago
No Image

വാട്‌സ്‌ആപ്പിൽ 'അക്കൗണ്ട് സ്റ്റേറ്റ്മെന്റ്' വന്നാൽ സൂക്ഷിക്കുക! സംസ്ഥാനത്ത് പുതിയ സൈബർ തട്ടിപ്പ് വ്യാപിക്കുന്നു

Kerala
  •  4 days ago
No Image

കാലിക്കറ്റ് സർവകലാശാലയിൽ റാഗിങ്; നാല് വിദ്യാർഥികളെ വൈസ് ചാൻസലർ സസ്‌പെൻഡ് ചെയ്തു

Kerala
  •  4 days ago
No Image

ഓസ്‌ട്രേലിയൻ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി; സുരക്ഷ അതീവ കർശനമാക്കി

National
  •  4 days ago
No Image

യുഎഇയിൽ വേനലവധിക്ക് ശേഷം സ്കൂളുകൾ എപ്പോൾ തുറക്കും? അക്കാദമിക് കലണ്ടറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

uae
  •  4 days ago
No Image

ഭരണകൂടത്തിന്റെ അപ്രതീക്ഷിത നടപടി; ലക്ഷദ്വീപിൽ ക്ലർക്കുമാരും അറ്റൻഡർമാരും ഉൾപ്പെടെ 47 സർക്കാർ ജീവനക്കാരെ സർവീസിൽ നിന്ന് നീക്കി

National
  •  4 days ago
No Image

കുട്ടികൾക്കും വയോജനങ്ങൾക്കും പ്രത്യേക ഓഫറുമായി ഇത്തിഹാദ് റെയിൽ; പ്രായം തെളിയിക്കാൻ എമിറേറ്റ്സ് ഐഡി നിർബന്ധം

uae
  •  4 days ago
No Image

മരണവും ക്രൂരതയും വിനോദമാകുന്ന കാലം; എന്തുകൊണ്ട് മനുഷ്യർ 'ഡാർക്ക് ടൂറിസ'ത്തിലേക്ക് ആകർഷിക്കപ്പെടുന്നു?

National
  •  4 days ago