HOME
DETAILS

കോതമംഗലത്ത് കാട്ടാന ആക്രമണം; വനവിഭവം ശേഖരിക്കാൻ പോയ ആൾ കൊല്ലപ്പെട്ടു

  
May 24, 2026 | 4:51 PM

Kothamangalam man collecting forest produce dies in wild elephant attack

കോതമംഗലം: വനമേഖലയിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ ദാരുണാന്ത്യം. കോതമംഗലം പൊങ്ങൻചുവട് ഉന്നതി കോളനിയിലെ പുഷ്പാകരൻ വെള്ളക്കയ്യൻ ആണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വനവിഭവങ്ങൾ ശേഖരിക്കുന്നതിനായി കാട്ടിലേക്ക് പോയപ്പോഴായിരുന്നു സംഭവം.

പുലർച്ചെയോടെയാണ് പുഷ്പാകരൻ ഉൾപ്പെടുന്ന സംഘം വനത്തിനുള്ളിലേക്ക് പോയത്. കാട്ടിൽ വെച്ച് അപ്രതീക്ഷിതമായി കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ഓടിമാറിയെങ്കിലും പുഷ്പാകരനെ ആന ആക്രമിക്കുകയായിരുന്നു.

ആനയുടെ ആക്രമണമുണ്ടായ ഉടൻ തന്നെ കൂടെയുണ്ടായിരുന്നവർ ഫോണിൽ വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ വനപാലകരും നാട്ടുകാരും ചേർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, എന്ന് പൊങ്ങൻചുവട് ഉന്നതിയിലെ മൂപ്പൻ ശേഖരൻ പറഞ്ഞു.

ഗുരുതരമായി പരുക്കേറ്റ പുഷ്പാകരനെ ഉടൻ തന്നെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം തന്നെ മരണം സംഭവിച്ചിരുന്നു. മൃതദേഹം ഇപ്പോൾ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടം നടത്തും.

 

A man was killed in a wild elephant attack in Kothamangalam while gathering forest produce. The victim, identified as Pushpakaran Vellakkayyan from the Ponganchoovadu Unnathi colony, encountered the elephant deep inside the forest.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂരിൽ സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന; 25-കാരൻ പൊലിസിൽ കീഴടങ്ങി

Kerala
  •  4 days ago
No Image

ദുബൈയിലെ തെരുവുകളിൽ വാകമരങ്ങൾ പൂത്തുലയുന്നു; പ്രവാസികളിൽ സ്വന്തം നാടിന്റെ സ്മരണകൾ ഉണർത്തി ഗുൽമോഹർ വസന്തം

uae
  •  4 days ago
No Image

വാമനപുരത്ത് വീട്ടമ്മയുടെ മാല പൊട്ടിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍

Kerala
  •  4 days ago
No Image

പി.എസ്.സി പരീക്ഷാ ക്രമക്കേട്: അന്വേഷണത്തില്‍ അട്ടിമറിയെന്ന് ആരോപണം; നിയമോപദേശം തേടി സര്‍ക്കാര്‍

Kerala
  •  4 days ago
No Image

മുൻകൂർ അനുമതിയില്ലാത്ത കെട്ടിട പരസ്യങ്ങൾക്ക് 10,000 ദിർഹം പിഴ; മുന്നറിയിപ്പുമായി അബുദബി സിവിൽ ഡിഫൻസ്

uae
  •  4 days ago
No Image

ഡമസ്‌കസ് സ്‌ഫോടനം അപലപിച്ച് ഒമാന്‍; ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലെന്ന് ആവര്‍ത്തിച്ച് സുല്‍ത്താനേറ്റ്

oman
  •  4 days ago
No Image

സ്വകാര്യ ബസ് മേഖല പ്രതിസന്ധിയില്‍; കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ ജൂലൈ 8ന് പണിമുടക്ക്

Kerala
  •  4 days ago
No Image

ഓസ്‌ട്രേലിയയെ തകർത്ത് ഈജിപ്ത് പ്രീ-ക്വാർട്ടറിൽ; ഈജിപ്ഷ്യൻ പതാകയുടെ നിറങ്ങളിൽ തിളങ്ങി ബുർജ് ഖലീഫ

uae
  •  4 days ago
No Image

കോറോ ഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍: ധാരണ ലംഘിച്ചെന്ന് ആരോപണം; 900ലേറെ ജീവനക്കാര്‍ക്ക് ജോലി നഷ്ടം

Kerala
  •  4 days ago
No Image

കൊട്ടാരക്കരയിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം; പൊലിസ് ഉദ്യോഗസ്ഥന് ഗുരുതര പരുക്ക്

Kerala
  •  4 days ago