HOME
DETAILS

ഭക്തി സാന്ദ്രം, ശുഭ്ര സാഗരം അറഫാത്; ആത്മ നിർവൃതിയിൽ തീർത്ഥാടക ലക്ഷങ്ങൾ

  
അബ്ദുസ്സലാം കൂടരഞ്ഞി
May 26, 2026 | 6:01 PM

Hajj 2026 the day of arafa

അറഫാത്: ത്യാഗ സ്മരണകളുമായി ആഗോള സാഹോദര്യ വിളബരത്തോടെ തീർത്ഥാടക ലക്ഷങ്ങൾ അറഫാതിൽ സമ്മേളിച്ചു. തമ്പുകളുടെ നഗരിയയായ മിനായില്‍ രാപാര്‍ത്ത തീര്‍ഥാടകര്‍ ലോകത്തെ ഏറ്റവും വലിയ മാനവിക സംഗമത്തിനായി അറഫാത് ലക്ഷ്യമാക്കി നീങ്ങി. ളുഹര്‍ നിസ്‌കാരത്തോടെ അഷ്ടദിക്കുകളില്‍ നിന്നെത്തിയ ഹാജിമാര്‍ അറഫാതില്‍ സംഗമിച്ചു. ഇതോടെ അറഫാത് മൈതാനി അക്ഷരാര്‍ഥത്തില്‍ തൂവെള്ളക്കടലായി.

വർണ്ണ, ദേശ, ഭാഷാ, വ്യത്യാസമില്ലാതെ അല്ലാഹുവിന്റെ മുന്നിൽ എല്ലാവരും സമന്മാരാണെന്ന ഉജ്ജ്വല സന്ദേശം ലോകത്തിനു സമ്മാനിച്ചാണ് അറഫ മഹാ സംഗമം സമാപിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഇരുപത് ലക്ഷത്തോളം ഹാജിമാരാണ് അറഫാതിൽ സമ്മേളിച്ചത്. മിനായിൽ നിന്നും തിങ്കളാഴ്ച രാത്രി തന്നെ അറഫാത് മൈതാനിയെ ലക്ഷ്യമാക്കി ഹാജിമാർ പുറപ്പെട്ടു തുടങ്ങിയിരുന്നു. ഉച്ചയോടെ ഹാജിമാരെല്ലാം അറഫാതിൽ എത്തിച്ചേർന്നു അറഫാ സംഗമത്തിന് സജ്ജമായി.

ദുഹ്ർ നിസ്‌കാരത്തോടെ ആരംഭിച്ച അറഫ സംഗമ ചടങ്ങുകൾ വൈകീട്ട് സൂര്യാസ്തമനത്തോടെയാണ് സമാപിച്ചത്. ദുഹ്ർ ബാങ്കിന് ശേഷം ആരംഭിച്ച ചരിത്ര പ്രസിദ്ധമായ അറഫാ സംഗമത്തിന് അറഫാത്തിലെ നമിറ പള്ളിയിൽ മദീനയിലെ പ്രവാചക പള്ളി ഇമാമും പ്രഭാഷകനുമായ ശൈഖ് അലി അൽ ഹുദൈഫി പ്രവാചകന്റെ അറഫ ചരിത്ര പ്രസംഗത്തെ അനുസ്‌മരിച്ചു ഖുതുബ നിർവ്വഹിച്ചു. പ്രവാചകൻ നടത്തിയ പ്രസംഗത്തിലെ ആശയങ്ങൾക്ക് ഊന്നൽ നൽകിയാണ് ഖുതുബ നിർവ്വഹിച്ചത്.

പൂർണമായി ദൈവത്തിന് കീഴടങ്ങാനും പ്രവാചക ചര്യ പിന്തുടരാനും വിശ്വാസികൾ ബാധ്യസ്ഥരാണെന്നും ഉന്നതമായ ധാർമികതയ്ക്കും ആത്മാർത്ഥമായ പ്രാർത്ഥനകൾക്കുമാണ് ഈ വേളയിൽ മുൻഗണന നൽകേണ്ടതെന്നും വിശ്വാസികളെ ഓർമ്മപ്പെടുത്തിയ ഇമാം, പരലോക രക്ഷയ്ക്ക് തൗഹീദ് അനിവാര്യമാണെന്നും അല്ലാഹുവിനെ ഭയപ്പെടാനും സൽക്കർമ്മങ്ങളിലൂടെ പരലോക ജീവിതത്തിനായി ഒരുങ്ങാനും തീർത്ഥാടകരെ ആഹ്വാനം ചെയ്തു.

അറഫാതിൽ നിന്ന് സൂര്യാസ്തമനത്തോടെ മുസ്ദലിഫയിലേക്ക് നീങ്ങിയ ഹാജിമാർ ഇവിടെ നിന്നും കല്ലേറ് കർമ്മങ്ങൾക്ക് ആവശ്യമായ കല്ലുകൾ ശേഖരിച്ചു. നാളെ (ബുധൻ) പുലർച്ചെ മിനായിലേക്ക് നീങ്ങുന്ന ഹാജിമാർ പിശാചിന്റെ സ്‌തൂപമായ ജംറതുൽ അഖബയിൽ ആദ്യ ദിന കല്ലേറ് പൂർത്തിയാക്കി തല മുണ്ഡനം ചെയ്തു ഹജ്ജ് വസ്‌ത്രമായ ഇഹ്‌റാം വസ്‌ത്രം അഴിച്ചു വെച്ച് സാധാരണ വസ്‌ത്രത്തിലേക്ക് മാറും. തുടർന്ന് ത്വവാഫ് ചെയ്യാനായി മക്കയിലേക്ക് നീങ്ങും. 

മക്കയിൽ ത്വവാഫിന് ശേഷം നേരത്തെ ഖുദൂമിന്റെ തവാഫിന് ശേഷം സഅ്‌യ് ചെയ്യാത്ത ഹാജിമാർ ഇത് പൂർത്തിയയാക്കിയ ശേഷം വീണ്ടും മിനയിലേക്ക് തന്നെ തിരിച്ചു പോകും. തുടർന്ന് മിനായിൽ രാപാർക്കുകയും അയ്യാമുത്തശ്‍രീഖിന്റെ മൂന്നു ദിവസങ്ങളിൽ ഏഴ് വീതം കല്ലെറിയുകയും ചെയ്യുന്നതോടെ ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്ക് പരിസമാപ്‌തിയാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പ് ചരിത്രം തിരുത്തി സ്പെയിൻ; 36 വർഷത്തെ ഇറ്റാലിയൻ റെക്കോർഡ് തകർത്ത് സ്പാനിഷ് പടയോട്ടം!

Football
  •  7 days ago
No Image

റെക്കോർഡുകൾ കീഴടക്കി, പക്ഷേ വിശ്വ കിരീടം നേടിയില്ല; കണ്ണീരണിഞ്ഞ് റൊണോ മടങ്ങുന്നു

Football
  •  7 days ago
No Image

പറങ്കിപ്പടയെ പറപ്പിച്ച് സ്പാനിഷ് അര്‍മാഡ, ക്രിസ്റ്റ്യാനോയ്ക്ക് ഗോളില്ല: രക്ഷകനായി മെറിനോ

Football
  •  7 days ago
No Image

എ.ഐ നിക്ഷേപം കൂട്ടാൻ മൈക്രോസോഫ്റ്റ്; 4,800 ജീവനക്കാരെ പിരിച്ചുവിടുന്നു

International
  •  7 days ago
No Image

നീരവ് മോദിയെ ഇന്ത്യയിലെത്തിക്കും; കൈമാറ്റത്തിനെതിരായ അവസാന അപ്പീലും യൂറോപ്യൻ കോടതി തള്ളി

National
  •  7 days ago
No Image

കേരള പിഎസ്‌സി അംഗങ്ങൾക്ക് ആഡംബര ജീവിതം; ഖജനാവിന് പ്രതിമാസം ലക്ഷങ്ങളുടെ ബാധ്യത, യുപിഎസ്‌സിയെക്കാൾ വലിയ 'ധൂർത്ത്'

Kerala
  •  7 days ago
No Image

ആരാണ് ബജ്‌രംഗ് ബാഗ്ര? രാമക്ഷേത്ര ട്രസ്റ്റ് തലപ്പത്തേക്ക്‌ വി.എച്ച്.പി അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി എത്തിയേക്കും

National
  •  7 days ago
No Image

വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന 18-കാരി മരിച്ചു; കാസർകോട് ടൗൺ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

Kerala
  •  7 days ago
No Image

രണ്ട് വർഷത്തിനിടെ കിഡ്നി രോഗം ബാധിച്ചത് 18 സ്ത്രീകൾക്ക്: അടങ്ങിയിരിക്കുന്നത് മാരക അളവിൽ മെർക്കുറി; ചർമം വെളുപ്പിക്കാനുള്ള മൂന്ന് ക്രീമുകൾക്ക് നിരോധനം

National
  •  7 days ago
No Image

ഇതിഹാസ പേസറുടെ 23 വർഷം പഴക്കമുള്ള ലോക റെക്കോർഡ് തകർത്തു; സിംബാബ്‌വെ മണ്ണിൽ ചരിത്രമെഴുതി ബംഗ്ലാദേശ് പേസർ

Cricket
  •  7 days ago