HOME
DETAILS

ഇത്തിഹാദ് പാസഞ്ചര്‍ ട്രെയിന്‍: ആദ്യ സര്‍വിസ് അബൂദബി, ദുബൈ, ഫുജൈറ റൂട്ടിൽ; ഇനി മരുഭൂമിയിൽ ട്രെയിനിന്റെ ചിഹ്നംവിളി

  
Web Desk
May 30, 2026 | 4:54 AM

First Etihad Passenger Train Services to Connect Abu Dhabi Dubai and Fujairah

ദുബൈ: യു.എ.ഇ പൗരന്‍മാരില്‍ നല്ലൊരു പങ്കും ഇതുവരെ ട്രെയിന്‍ യാത്ര നടത്താത്തവരാണ്. അറബ് രാജ്യങ്ങളില്‍ നിന്നുള്ള ധാരാളം പ്രവാസികളും ഇതില്‍ ഉള്‍പ്പെടും. ഇവര്‍ക്കെല്ലാം ഈ വര്‍ഷം രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇത്തിഹാദ് പാസഞ്ചര്‍ ട്രെയിനില്‍ സഞ്ചരിക്കാന്‍ അവസരം ലഭിച്ചേക്കും. 2026 അവസാനത്തില്‍ അബൂദബി, ദുബൈ, ഫുജൈറ എന്നീ നഗരങ്ങളെ ബന്ധിപ്പിച്ച് ട്രെയിൻ സര്‍വിസ് ആരംഭിക്കും.

ഫുജൈറ സ്റ്റേഷനില്‍ നിന്ന് ഹജര്‍ പര്‍വതനിരകളിലേക്ക് തെന്നിനീങ്ങുന്ന ഒരു ട്രെയിന്‍ കാണാന്‍ ഏവരും കാത്തിരിക്കുകയാണ്. രാജ്യത്തെ ഗതാഗത രംഗത്ത് ഇത് വലിയ വിപ്ലവമായിരിക്കും. 2026 ല്‍ ഘട്ടം ഘട്ടമായി പാസഞ്ചര്‍ സര്‍വിസുകള്‍ ആരംഭിക്കും. അബൂദബി, ദുബൈ, ഫുജൈറ എന്നീ നഗരങ്ങളെ ബന്ധിപ്പിച്ച് ആദ്യ ഘട്ട സര്‍വിസിന് ശേഷം മറ്റ് എമിറേറ്റുകളിലേക്ക് ഘട്ടംഘട്ടമായി വ്യാപിപ്പക്കും.

അബൂദബിയിലെ മുഹമ്മദ് ബിന്‍ സായിദ് സിറ്റി സ്റ്റേഷന്‍, ദുബൈയിലെ ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ് സ്റ്റേഷന്‍, ഫുജൈറ സ്റ്റേഷന്‍ എന്നിവയായിരിക്കും ആദ്യം പ്രവര്‍ത്തനക്ഷമമാകുന്ന പാസഞ്ചര്‍ സ്റ്റേഷനുകള്‍. പാസഞ്ചര്‍ ശൃംഖലയില്‍ അബൂദബി, ദുബൈ, ഷാര്‍ജ, ഫുജൈറ, അല്‍ ദൈദ്, അല്‍ ഫയ, മദീനത്ത് സായിദ്, മെസൈറ, അല്‍ മിര്‍ഫ, അല്‍ സില സ്റ്റേഷനുകള്‍ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

ഇത്തിഹാദ് റെയില്‍ ശൃംഖലയിലെ പൂര്‍ണമായും പൂര്‍ത്തിയായ ആദ്യത്തെ പാസഞ്ചര്‍ സ്റ്റേഷനാണ് ഫുജൈറ സ്റ്റേഷന്‍. ഏകദേശം 51,900 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഇത് ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളം, സകാംകം ഫോര്‍ട്ട്, അംബ്രല്ല ബീച്ച് എന്നിവയുള്‍പ്പെടെ എമിറേറ്റിലെ പ്രധാന സ്ഥലങ്ങള്‍ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. സ്റ്റേഷനുകളില്‍ എല്ലാ വിധ സൗകര്യങ്ങളും ഒരുക്കുന്നുണ്ട്.

ട്രെയിനുകളിലെ ക്യാബിനുകളില്‍ സുഖപ്രദമായ ഇരിപ്പിടങ്ങള്‍, വിശാലമായ ലെഗ്റൂം, വൈ-ഫൈ, ഓരോ സീറ്റിലും വൈദ്യുത പ്ലഗ്ഗ്, മടക്കാവുന്ന ട്രേ ടേബിളുകള്‍, ഓവര്‍ഹെഡ് സ്റ്റോറേജ്, വലിയ ബാഗേജുകള്‍ക്കായി നിയുക്ത സ്ഥലം എന്നിവയുണ്ടാവും. കുടുംബ സീറ്റിങ് ഓപ്ഷനുകളും നല്‍കും. കംഫര്‍ട്ട്, പ്രീമിയം എന്നീ രണ്ട് യാത്രാ ക്ലാസുകളാണ് ഉണ്ടാവുക.

അബൂദബി-ദുബൈ യാത്രയ്ക്ക് 57 മിനിറ്റ് ആണ് കണക്കാക്കുന്നത്. ദുബൈ-ഫുജൈറ യാത്രയ്ക്ക് 69 മിനിറ്റും അബൂദബി-ഫുജൈറയ്ക്ക് 105 മിനിറ്റും പ്രതീക്ഷിക്കുന്നു. ട്രെയിനുകള്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കും. ഓരോ പാസഞ്ചര്‍ ട്രെയിനിനും 400 യാത്രക്കാരെ വരെ വഹിക്കാന്‍ കഴിയും.

English summary : The highly anticipated Etihad passenger train services are expected to roll out in phases starting in late 2026, offering many UAE citizens and Arab expatriates their first-ever train travel experience. The first phase will connect Abu Dhabi, Dubai, and Fujairah, offering scenic routes through the Hajar Mountains from the Fujairah station. The service will later expand to other emirates.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ടാൽ നിസ്സാരൻ, കടിയേറ്റാൽ പ്രശ്നം ഗുരുതരം- പ്രതിവിഷം ഇല്ലാത്ത 'ശ്രീലങ്കൻ കുനക്കാട്ടുവ'

Kerala
  •  3 hours ago
No Image

ഡൽഹി ഹോട്ടൽ ദുരന്തം: ലക്ഷങ്ങളുടെ നഷ്ടം വകവെക്കാതെ സ്വന്തം കടയിൽ നിന്നും മെത്തകൾ താഴെ നിരത്തിയിട്ട് പിതാവും മകനും രക്ഷിച്ചത് എട്ടോളം പേരുടെ ജീവൻ; നൻമയുടെ പ്രതീകമായി റിയാസുദ്ദീനും അർമാനും

National
  •  3 hours ago
No Image

ചരിത്രത്തിലാദ്യമായി ബാറ്റ് ചെയ്യാൻ ഇറങ്ങും മുമ്പ് വനിതാ താരം പുറത്ത്; ഒടുവിൽ മാപ്പപേക്ഷിച്ച് നേപ്പാൾ!

Cricket
  •  4 hours ago
No Image

എങ്ങനെ യുഎഇ ദേശീയ പ്രതിജ്ഞയിൽ ഓൺലൈനായി ഒപ്പ് വെക്കാം? | UAE National Pledge 2026

uae
  •  4 hours ago
No Image

ജോർജ് കുര്യന് രാജ്യസഭാ സീറ്റ് നിഷേധിച്ച് ബിജെപി കേന്ദ്ര നേതൃത്വം; കേന്ദ്രമന്ത്രിസ്ഥാനം ഒഴിഞ്ഞേക്കും

National
  •  4 hours ago
No Image

റോണോയെ വെല്ലാൻ മറ്റാരുമില്ല; വിമർശകരുടെ വായടപ്പിച്ച് ലോക റെക്കോഡുമായി പറങ്കിപ്പടയുടെ കപ്പിത്താൻ ലോകകപ്പിന്!

Football
  •  4 hours ago
No Image

ഗ്ലോബൽ വില്ലേജും മിറക്കിൾ ഗാർഡനും വീണ്ടും എപ്പോൾ തുറക്കും? അടുത്ത സീസണിൽ പ്രതീക്ഷിക്കാവുന്ന കാര്യങ്ങൾ ഇവ

uae
  •  4 hours ago
No Image

ഇതിഹാസത്തെ മറികടക്കാൻ മെസി; 2026 ലോകകപ്പിൽ അർജന്റീനൻ നായകനെ കാത്തിരിക്കുന്നത് ചരിത്ര നേട്ടം

Football
  •  4 hours ago
No Image

ഒത്തുതീർപ്പ് അനുവദിക്കില്ല; കസ്റ്റഡിയിലിരിക്കെ പ്രതി കിണറ്റിൽ വീണ് മരിച്ച സംഭവത്തിൽ കേരള പൊലിസ് വിചാരണ നേരിടണമെന്ന് മദ്രാസ് ഹൈക്കോടതി

National
  •  5 hours ago
No Image

യുഎഇയിലെ കഠിനമായ ഉഷ്ണതരംഗങ്ങൾ 96 ശതമാനം കൃത്യതയോടെ മുൻകൂട്ടി അറിയാം; പുതിയ എഐ സാങ്കേതികവിദ്യയുമായി ശാസ്ത്രജ്ഞർ

uae
  •  5 hours ago