HOME
DETAILS
MAL
തൃശൂർ മെഡിക്കൽ കോളജിൽ കോമ്പൗണ്ടിൽ നിന്ന് ഡോക്ടർക്ക് പാമ്പുകടിയേറ്റു; ആരോഗ്യനില തൃപ്തികരമെന്ന് അധികൃതർ
June 01, 2026 | 10:10 AM
തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർക്ക് പാമ്പുകടിയേറ്റു. പീഡിയാട്രിക് വിഭാഗത്തിലെ ഡോ. ശ്രേയയ്ക്കാണ് പാമ്പുകടിയേറ്റത്. ഇന്ന് രാവിലെ 11 മണിയോടെ സംഭവം.
ആശുപത്രി കോമ്പൗണ്ടിൽ കാർ പാർക്ക് ചെയ്ത ശേഷം പുറത്തിറങ്ങുമ്പോഴാണ് പാമ്പ് കടിച്ചതെന്നാണ് വിവരം. കാലിന്റെ പിറകുവശത്താണ് കടിയേറ്റത്. സംഭവം നടന്ന ഉടൻ തന്നെ സഹപ്രവർത്തകരായ ഡോക്ടർമാരും ജീവനക്കാരും ചേർന്ന് ഡോ. ശ്രേയയെ ആശുപത്രിയിലെ പ്രത്യേക നിരീക്ഷണ വാർഡിൽ പ്രവേശിപ്പിച്ചു.
നിലവിൽ ഡോക്ടറുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."