HOME
DETAILS

മെഡിക്കല്‍ കോളജില്‍ രോഗിയുടെ കാല്‍ പുഴുവരിച്ച സംഭവം: അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി, 48 മണിക്കൂറിനകം റിപോര്‍ട്ട് നല്‍കണം

  
Web Desk
June 02, 2026 | 3:32 AM

trivandrum medical college health minister orders probe into maggots found in patients leg report in 48 hours

 

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി കെ. മുരളീധരന്‍. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് 48 മണിക്കൂറിനകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കി. മെഡിക്കല്‍ കോളജ് വൈസ് പ്രിന്‍സിപ്പല്‍ അധ്യക്ഷനായ പ്രത്യേക അന്വേഷണ സമിതിയെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. ഓര്‍ത്തോ, സര്‍ജറി വിഭാഗം തലവന്മാരും ഈ സമിതിയില്‍ അംഗങ്ങളാണ്.

രോഗിയുടെ ബന്ധുക്കളുടെ ഭാഗത്തുനിന്ന് ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ലെങ്കിലും മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സ്വമേധയാ ആണ് അന്വേഷണം പ്രഖ്യാപിച്ചത്. രോഗികളോടും ഒപ്പമുള്ളവരോടും മോശമായി പെരുമാറുന്ന ആരോഗ്യ ജീവനക്കാര്‍ക്ക് പ്രത്യേക കൗണ്‍സലിങ് നല്‍കാനും തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ഇതോടൊപ്പം, ആശുപത്രിയിലെ കട്ടിലില്‍ നിന്ന് വീണ് മറ്റൊരു രോഗി മരിച്ച സംഭവത്തിലും കൃത്യമായ അന്വേഷണം നടത്തി കര്‍ശന നടപടിയുണ്ടാകുമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ച ശേഷം ബാക്കി കാര്യങ്ങള്‍ വ്യക്തമാക്കുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Health Minister K. Muraleedharan has ordered a high-level inquiry, demanding a report within 48 hours, after maggots were found in a patient's leg at Thiruvananthapuram Medical College.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  2 days ago
No Image

കെ.എസ്.യു - മുഖ്യമന്ത്രി തർക്കം സമവായത്തിലേക്ക്; കൂടിക്കാഴ്ച നാളെ നടന്നേക്കും

Kerala
  •  2 days ago
No Image

ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിൽ ഇനി പുതിയ രാജാവ്; ചരിത്ര റെക്കോർഡുകൾ തൂക്കി ജൂഡ് ബെല്ലിംഗ്ഹാം

Football
  •  2 days ago
No Image

കാസർകോട് പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ്: മുഴുവൻ പ്രതികളും പൊലിസിന്റെ വലയിൽ

Kerala
  •  2 days ago
No Image

ലോർഡ്സിൽ ഇംഗ്ലീഷ് ബാറ്റർമാരുടെ തല്ലുവാങ്ങി ഗുർണൂർ ബ്രാർ; തകർന്നത് 51 വർഷം പഴക്കമുള്ള റെക്കോർഡ്!

Football
  •  2 days ago
No Image

'പൊതിച്ചോറ് വിതരണത്തിന് സർക്കാർ എതിരല്ല, എതിർപ്പ് സ്ഥലം കൈയേറ്റത്തിന്': വിശദീകരണവുമായി ആരോഗ്യമന്ത്രി

Kerala
  •  2 days ago
No Image

യുഎഇയിൽ എയർ ടാക്സികളും ഡ്രോണുകളും പറത്താൻ പുതിയ നിയമം; റേഡിയോ ഫ്രീക്വൻസി ചട്ടങ്ങൾ പുതുക്കി ടിഡിആർഎ

uae
  •  2 days ago
No Image

വെറും ചീത്തവിളി 'അശ്ലീല' കുറ്റകൃത്യമാകില്ല; നിർണായക വിധിയുമായി സുപ്രിംകോടതി

National
  •  2 days ago
No Image

അർജന്റീനയും സ്പെയിനും കളിക്കളത്തിൽ കീരിട പോര്; പക്ഷേ വാണിജ്യ ലോകകപ്പിൽ 'മുത്തമിട്ട്' ഇന്ത്യ!

Football
  •  2 days ago
No Image

മേഖലയെ കൂടുതൽ അശാന്തിയിലേക്ക് തള്ളിയിടരുത്; ഗൾഫ് പ്രതിസന്ധിയിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി യുഎഇ

uae
  •  2 days ago