HOME
DETAILS

ദേശീയ പതാകയും, പുസ്തകവും കയ്യില്‍ കരുതണം; പൊലിസുകാര്‍ക്ക് പൂക്കള്‍ സമ്മാനിക്കണം; ഞായറാഴ്ച്ചയിലെ പ്രതിഷേധ മാര്‍ച്ചിനുള്ള നിര്‍ദേശങ്ങള്‍ പുറത്തിറക്കി കോക്രോച്ച് ജനത പാര്‍ട്ടി 

  
Web Desk
June 05, 2026 | 1:00 PM

cjp issued final notice about sunday protest in delhi

ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാര്‍ട്ടി ആഹ്വാനം ചെയ്ത പ്രതിഷേധ മാര്‍ച്ച് ഞായറാഴ്ച്ച. രാവിലെ ഒന്‍പത് മണിക്ക് ആരംഭിക്കുന്ന മാര്‍ച്ചിന്റെ വിശദാംശങ്ങള്‍ സിജെപി പുറത്തുവിട്ടു. ഞായറാഴ്ച്ച രാവിലെ 9 മണിക്ക് പാര്‍ലമെന്റ് സ്ട്രീറ്റ് പൊലിസ് സ്റ്റേഷന് സമീപത്തുനിന്ന് ജന്തര്‍ മന്ദറിലേക്കാണ് മാര്‍ച്ച് നിശ്ചയിച്ചിരിക്കുന്നത്. 

മാര്‍ച്ചിന് മുന്നോടിയായി പുറത്തുവിട്ട നോട്ടീസില്‍ പ്രവര്‍ത്തകര്‍ക്കുള്ള നിര്‍ദേശങ്ങള്‍ സിജെപി പുറത്തുവിട്ടു. മാര്‍ച്ചിന് എത്തുന്നവര്‍ ദേശീയ പതാകയും, പുസ്തകവും കയ്യില്‍ കരുതണമെന്നും, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് റെക്കോര്‍ഡ് ചെയ്ത് തത്സമയ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കണമെന്നും നോട്ടീസില്‍ പറയുന്നു. മാര്‍ച്ചില്‍ എന്തെങ്കിലും അനിശ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ നേരിട്ട് ഇടപെടാതെ പൊലിസിനെ അറിയിക്കണമെന്നും, ഡല്‍ഹിയിലെ ചൂടിനെ പ്രതിരോധിക്കാന്‍ മുന്‍കരുതല്‍ എടുക്കണമെന്നും സിജെപി വ്യക്തമാക്കുന്നു. 

മാത്രമല്ല, ഒറ്റയ്ക്ക് വരാതെ കൂട്ടമായി പാര്‍ലമെന്റ് സ്ട്രീറ്റിലെത്തുക, പൊലിസുകാര്‍ക്ക് പൂക്കള്‍ സമ്മാനിക്കണമെന്നും, സാമൂഹിക മാധ്യമങ്ങളിലെ ട്രോളുകളോട് പ്രതികരിക്കരുതെന്നും, കൃത്യ സമയത്ത് ആഹാരം കഴിച്ച് ആരോഗ്യവാനിയിരിക്കണമെന്നും സിജെപി നോട്ടീസില്‍ പറയുന്നു. സമാധാനപരവും, ജനാധിപത്യ രീതിയിലുമുള്ള സമരത്തിനാണ് തങ്ങള്‍ ആഹ്വാനം ചെയ്തതെന്നും, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയാണ് അന്തിമ ലക്ഷ്യമെന്നും സിജെപി പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

protest march called by the cockroach janata party demanding the resignation of the union education minister to be held on sunday. the cjp has released details of the march, which will begin at 9 a.m. on sunday. the march is scheduled to proceed from near the parliament street police station to jantar mantar.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദേശികളെന്ന് മുദ്രകുത്തി; നാല് വനിതകളെ നാടുകടത്താന്‍ ഉത്തരവിട്ട അസം ട്രെബ്യൂണല്‍ വിധിക്ക് സുപ്രീം കോടതി സ്‌റ്റേ 

National
  •  2 days ago
No Image

ചിരിയുടെ തമ്പുരാന് വിട; സലീം കുമാർ അന്തരിച്ചു 

Kerala
  •  2 days ago
No Image

സുഹൃത്തുക്കള്‍ തമ്മില്‍ സംഘര്‍ഷം; തിരുവനന്തപുരത്ത് 18കാരന്‍ കൊല്ലപ്പെട്ടു

Kerala
  •  2 days ago
No Image

കുടുംബശ്രീയുടെ ആദിവാസി ഫണ്ടുകളില്‍ തിരിമറി; വയനാട്ടില്‍ സിപിഎം നേതാവ് ഉള്‍പ്പെടെ മൂന്ന് ജീവനക്കാരെ പിരിച്ചുവിട്ടു 

Kerala
  •  2 days ago
No Image

സലാം എയര്‍ കുവൈത്ത്‌ ബെയ്‌റൂട്ട് സര്‍വിസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

oman
  •  2 days ago
No Image

കോഴിക്കോട് ഷിഗല്ല ബാധിച്ച് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു

Kerala
  •  2 days ago
No Image

കുറ്റ്യാടി പുഴയില്‍ അമ്മയോടൊപ്പം ഒഴുക്കില്‍പ്പെട്ട ഏഴുവയസുകാരന്റെ മൃതദേഹം കണ്ടെത്തി

Kerala
  •  2 days ago
No Image

'നീ പട്ടിക ജാതിക്കാരിയല്ലേ, നിന്റെ മണം കുട്ടികള്‍ക്ക് പിടിക്കുന്നില്ല, നാളെ മുതല്‍ ജോലിക്ക് വരണ്ട! ഊരുട്ടമ്പലം സരസ്വതി വിദ്യാലയത്തില്‍ ജാതിയധിക്ഷേപം നേരിട്ടെന്ന് യുവതിയുടെ പരാതി 

Kerala
  •  2 days ago
No Image

കലൂരില്‍ പെണ്‍കുട്ടികളെ സംഘം ചേര്‍ന്ന് മര്‍ദിച്ച സംഭവം; മുഖ്യപ്രതി പിടിയില്‍ 

Kerala
  •  2 days ago
No Image

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട യുവതി മരിച്ചു; ഏഴു വയസുള്ള മകനായി തിരച്ചില്‍ 

Kerala
  •  2 days ago