HOME
DETAILS

ടെസ്റ്റ് റാങ്കിംഗിൽ കൊടുങ്കാറ്റ്! റൂട്ടിന്റെ ഒന്നാം സ്ഥാനം പിടിച്ചെടുത്ത് പുതിയ രാജാവ്; ഇന്ത്യൻ ആരാധകർക്ക് ഇരട്ടി മധുരം!

  
June 10, 2026 | 2:01 PM

icc test rankings 2026 harry brook becomes world no 1 test batsman shubman gill overtakes yashasvi jaiswal

ദുബൈ: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിംഗിൽ വൻ അഴിച്ചുപണി. ഇംഗ്ലണ്ടിന്റെ റൺവേട്ടക്കാരൻ ജോ റൂട്ടിനെ സിംഹാസനത്തിൽ നിന്ന് പുറത്താക്കി സഹതാരം ഹാരി ബ്രൂക്ക് ലോക ഒന്നാം നമ്പർ ടെസ്റ്റ് ബാറ്റ്‌സ്മാൻ പദവി സ്വന്തമാക്കി. ഇന്ത്യൻ താരങ്ങളിൽ യശസ്വി ജയ്‌സ്വാളിനെ മറികടന്ന് ശുഭ്മാൻ ഗിൽ റാങ്കിംഗിൽ മുന്നിലെത്തി. ബൗളിംഗിൽ ജസ്പ്രീത് ബുംറയും ഓൾറൗണ്ടർമാരിൽ രവീന്ദ്ര ജഡേജയും തങ്ങളുടെ ഒന്നാം റാങ്ക് നിലനിർത്തിയിട്ടുണ്ട്.

റൂട്ടിന് തിരിച്ചടിയായി ലോർഡ്‌സ് ടെസ്റ്റ്; തലപ്പത്ത് ബ്രൂക്ക്

ന്യൂസിലൻഡിനെതിരായ ലോർഡ്‌സ് ടെസ്റ്റിലെ മോശം പ്രകടനമാണ് ജോ റൂട്ടിന് തിരിച്ചടിയായത്. മത്സരത്തിൽ 1, 8 എന്നിങ്ങനെ ഒറ്റയക്ക സ്കോറുകൾക്ക് പുറത്തായതോടെ റൂട്ടിന് റാങ്കിംഗിൽ രണ്ട് സ്ഥാനങ്ങൾ നഷ്ടമായി. നിലവിൽ മൂന്നാം സ്ഥാനത്താണ് റൂട്ട്.

അതേസമയം, കുറഞ്ഞ സ്കോറുകൾ പിറന്ന ഇതേ മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ 56 റൺസോടെ തിളങ്ങിയ ഇംഗ്ലണ്ട് വൈസ് ക്യാപ്റ്റൻ ഹാരി ബ്രൂക്ക് ഒന്നാം റാങ്കിലേക്ക് കുതിച്ചെത്തി. ഓസ്‌ട്രേലിയൻ താരം ട്രാവിസ് ഹെഡ് ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം റാങ്കിലെത്തിയിട്ടുണ്ട്. മത്സരത്തിൽ ന്യൂസിലൻഡിനെതിരെ 115 റൺസിന്റെ വമ്പൻ വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്.

ജയ്‌സ്വാളിനെ മറികടന്ന് ഗിൽ; ഇന്ത്യൻ ബാറ്റ്‌സ്മാൻമാരിൽ ഒന്നാമൻ

അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റിലെ തകർപ്പൻ ഇന്നിംഗ്സ് വിജയത്തോടെ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ റാങ്കിംഗിൽ നേട്ടമുണ്ടാക്കി. മത്സരത്തിൽ സെഞ്ച്വറി (126 റൺസ്) നേടിയ ഗിൽ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി എട്ടാം റാങ്കിലെത്തി. ഇതോടെ നിലവിൽ ടെസ്റ്റ് റാങ്കിംഗിൽ ഏറ്റവും ഉയർന്ന സ്ഥാനത്തുള്ള ഇന്ത്യൻ ബാറ്റ്‌സ്മാനായി ഗിൽ മാറി. ഒരു സ്ഥാനം താഴേക്ക് ഇറങ്ങിയ യശസ്വി ജയ്‌സ്വാൾ ഒമ്പതാം സ്ഥാനത്താണ്.

ബൗളിംഗിൽ ബുംറയും ഓൾറൗണ്ടർമാരിൽ ജഡേജയും രാജാക്കന്മാർ

അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിൽ കളിച്ചില്ലെങ്കിലും ലോകത്തിലെ ഒന്നാം നമ്പർ ടെസ്റ്റ് ബൗളർ എന്ന പദവി ജസ്പ്രീത് ബുംറ കാത്തുസൂക്ഷിച്ചു. ഓസ്‌ട്രേലിയൻ പേസർമാരായ മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ് എന്നിവരേക്കാൾ കൃത്യമായ ലീഡ് ബുംറയ്ക്കുണ്ട്.

ഐസിസി ടെസ്റ്റ് ബൗളർമാരുടെ റാങ്കിംഗ്

Screenshot 2026-06-10 192616.png

മറ്റു ബൗളർമാരിൽ ന്യൂസിലൻഡിന്റെ മാറ്റ് ഹെൻറി നാലാം സ്ഥാനത്തുനിന്ന് ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇത് സ്കോട്ട് ബൊളാൻഡ്, മാർക്കോ ജാൻസെൻ, നോമാൻ അലി എന്നിവർക്ക് ഓരോ സ്ഥാനം വീതം മെച്ചപ്പെടുത്താൻ തുണയായി. ഓൾറൗണ്ടർമാരുടെ റാങ്കിംഗിൽ മാറ്റങ്ങളൊന്നുമില്ലാതെ ഇന്ത്യൻ താരം രവീന്ദ്ര ജഡേജ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലെ ആരോഗ്യ രംഗത്ത് പുതുചരിത്രം; 'ലോങ്‌വിറ്റി അതോറിറ്റി' നിലവിൽ വന്നു, ശൈഖ് ഹംദാൻ ചെയർമാനാകും

uae
  •  35 minutes ago
No Image

ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷാഫലം ജൂലൈ 15ലേക്ക് മാറ്റി; ഗൾഫിലെ പരീക്ഷകൾക്ക് ശേഷം സംയുക്ത ഫലപ്രഖ്യാപനം

Kerala
  •  an hour ago
No Image

ഷാർജ-ദുബൈ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: അൽ താവൂൻ റൗണ്ട് എബൗട്ട് ഭാഗികമായി അടച്ചിടുന്നു; ജൂൺ 13 മുതൽ ഗതാഗത നിയന്ത്രണം

uae
  •  an hour ago
No Image

കോളിയാടി സ്കൂളിലെ കിണറ്റിൽ മാരക ബാക്ടീരിയകൾ; ഷിഗെല്ല രണ്ടാം ഘട്ടത്തിലേക്ക്? 5 കുട്ടികൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു, 502 പേർക്ക് ലക്ഷണം

Kerala
  •  an hour ago
No Image

ക്യാപ്റ്റനെ അടിച്ചുപുറത്താക്കി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്! പകരം ടീമിനെ നയിക്കാൻ സൂപ്പർ താരം തിരിച്ചെത്തുന്നു

Cricket
  •  an hour ago
No Image

തീരുമാനം വൈകിയാൽ വലിയ വില നൽകേണ്ടിവരും; ഇറാന് ട്രംപിന്റെ കനത്ത താക്കീത്; ധാരണ ലക്ഷ്യമിട്ട് ഖത്തർ സംഘം ടെഹ്റാനിൽ

International
  •  2 hours ago
No Image

'രാത്രിയിൽ ഫോൺ ഓഫാക്കാതെ കാത്തിരിക്കണം, ആഭ്യന്തര വകുപ്പ് ഭരണം എളുപ്പമല്ലെന്ന്' മന്ത്രി രമേശ് ചെന്നിത്തല

Kerala
  •  3 hours ago
No Image

യുഎഇയിലെ ഫെഡറൽ ജോലികൾ 100% സ്വദേശിവൽക്കരിക്കാൻ കഴിയില്ല; കാരണം വ്യക്തമാക്കി ധനകാര്യ സഹമന്ത്രി

uae
  •  3 hours ago
No Image

പാക് അധിനിവേശ കശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു; 21 പാകിസ്താന്‍ സൈനികര്‍ മരിച്ചു

International
  •  3 hours ago
No Image

എംബാപ്പെയ്ക്ക് മുന്നിൽ വീണത് ഇതിഹാസങ്ങളായ പെലെയും,സിദാനും; ആർക്കെങ്കിലും തകർക്കാനാകുമോ 2022ൽ കുറിച്ച ആ അദ്ഭുത ചരിത്രം!

Football
  •  3 hours ago