HOME
DETAILS

തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർഥികൾ തമ്മിൽ സംഘർഷം; ഒരു കുട്ടിയ്ക്ക് കുത്തേറ്റു

  
Web Desk
June 11, 2026 | 3:28 PM

school students clash in thiruvananthapuram one child stabbed

കാട്ടാക്കട: തിരുവനന്തപുരം കാട്ടാക്കടയിൽ സ്കൂൾ വിദ്യാർത്ഥികൾ തമ്മിലുണ്ടായ കടുത്ത സംഘർഷത്തിൽ ഒരു കുട്ടിയ്ക്ക് ഗുരുതരമായി പരുക്കേറ്റു. രണ്ട് സ്കൂളുകളിലെ വിദ്യാർഥികൾ തമ്മിൽ തെരുവിൽ ഏറ്റുമുട്ടുകയായിരുന്നു. ആക്രമണത്തിൽ വയറിന് മുറിവേറ്റ ഇജാസ് എന്ന വിദ്യാർഥിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നാണ് വിവരം.

സ്കൂളിലെ വിദ്യാർഥികളും പുറത്തുനിന്നെത്തിയ മറ്റൊരു സംഘം വിദ്യാർഥികളും തമ്മിലാണ് വാക്കേറ്റവും തുടർന്ന് കൈയാങ്കളിയും ഉണ്ടായത്. പരുക്കേറ്റ ഇജാസ് പുറത്തുനിന്നെത്തിയ സംഘത്തിലുള്ളയാളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മൂർച്ചയേറിയ ഏതോ വസ്തു ഉപയോഗിച്ചാണ് ഇജാസിന് നേരെ ആക്രമണമുണ്ടായത്. വിദ്യാർഥികൾ തമ്മിൽ ഉരസാനുണ്ടായ പെട്ടെന്നുള്ള കാരണം വ്യക്തമല്ല.

സംഭവത്തെക്കുറിച്ച് കാട്ടാക്കട പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും ദൃക്സാക്ഷികളായ മറ്റ് വിദ്യാർഥികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു വരികയാണ്.

 

a violent clash broke out between school students in thiruvananthapuram, resulting in one student suffering stab wounds. the injured child was rushed to the hospital, and local authorities have launched an investigation into the incident.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് ജില്ലാ ജയിലിനുള്ളിൽ കൈയാങ്കളി; ജാമ്യം ലഭിച്ച യുവതിയെ ഇറക്കാനെത്തിയ വനിതാ അഭിഭാഷകയ്ക്ക് മർദ്ദനമേറ്റെന്ന് പരാതി

Kerala
  •  an hour ago
No Image

ഖാർഗ് ദ്വീപ് തകർക്കുമെന്ന് ട്രംപ്; പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരി കൊള്ളുന്നു, കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

International
  •  2 hours ago
No Image

യുഎഇയിൽ സ്കൂൾ പരീക്ഷകൾക്ക് മുന്നോടിയായി കർശന നിയന്ത്രണം; ആഘോഷങ്ങൾക്ക് വിലക്ക്

uae
  •  2 hours ago
No Image

അപൂർവങ്ങളിൽ അപൂർവം ഈ 'മെസി മാജിക്'; ഈ ചരിത്ര റെക്കോർഡിൽ 13 ഇതിഹാസങ്ങൾ മാത്രം!

Football
  •  2 hours ago
No Image

വാഹന ഉടമകൾക്ക് വലിയ ആശ്വാസം: ഡ്രൈവിങ് ലൈസൻസ് പുതുക്കൽ ഇനി 50 വർഷത്തിലൊരിക്കൽ മാത്രം; നിർണായക പരിഷ്‌കാരത്തിനൊരുങ്ങി കേന്ദ്രം

National
  •  3 hours ago
No Image

കളി തോറ്റു, ഒപ്പം നാണക്കേടിന്റേ റെക്കോർഡും! കടുവകളുടെ മുന്നിൽ അലറിവിളിച്ച ഓസീസിനെ കരയിപ്പിച്ച് ബംഗ്ലാദേശ്

Football
  •  3 hours ago
No Image

പുതിയ ഡിജിറ്റൽ സാമ്പത്തിക സംരംഭങ്ങൾക്ക് അംഗീകാരം നൽകി ശൈഖ് ഹംദാൻ; ലക്ഷ്യമിടുന്നത് മൂന്ന് ലക്ഷത്തോളം കമ്പനികളുടെ എഐ ശാക്തീകരണവും സ്മാർട്ട് സുരക്ഷയും

uae
  •  3 hours ago
No Image

സമയോചിത ഇടപെടൽ; കൊണ്ടോട്ടിയിൽ നടുറോഡിൽ മുട്ടിലിഴഞ്ഞെത്തിയ കുഞ്ഞിനെ രക്ഷിച്ച ബസ് ജീവനക്കാർക്ക് മോട്ടോർ വാഹന വകുപ്പിന്റെ ആദരം

Kerala
  •  3 hours ago
No Image

മലപ്പുറം അരീക്കോടിൽ സഹോദരങ്ങളായ വിദ്യാർഥികൾ കുളത്തിൽ മുങ്ങിമരിച്ചു

Kerala
  •  3 hours ago
No Image

വെറും 5 ഗോളുകൾ മാത്രം! ലോകകപ്പിലെ ആ 'മഹാ സിംഹാസനത്തിനായി' ബ്രസീലും ജർമനിയും തമ്മിൽ ത്രില്ലർ പോരാട്ടം; ഇത്തവണ കളി മാറും!

Football
  •  3 hours ago