HOME
DETAILS
MAL
സംഗീതനിശയിലാഴ്ന്ന് ഉദ്ഘാടനച്ചടങ്ങ്
Web Desk
June 11, 2026 | 7:00 PM
മെക്‌സിക്കോ സിറ്റി: 23ാമത് ഫുട്‌ബോൾ ലോകകപ്പിന് ഔദ്യോഗിക തുടക്കം. വിവിധ കലാവിരുന്നുകളുടെ അകമ്പടിയോടെയാണ് ടൂർണമെന്റ് കാണികളെ വരവേറ്റത്. ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ 'ഡായ് ഡായ'് കൊളംബിയൻ പോപ് ഗായിക ഷക്കീറയും നൈജീരിയൻ ഗായകൻ ബർണാബോയും ചേർന്ന് ആലപിച്ചു. ടൈല, ജെ ബാൽവിൻ, മാന, അലക്‌സാണ്ട്രോ ഫെർണാണ്ടസ്, ബെലിൻഡ, ഡാനി ഓഷ്യൻ, ലീല ഡൗൺസ് തുടങ്ങിയവരും സംഗീത വിരുന്നിൽ പങ്കാളികളായി.
അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ മൂന്നു രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിൽ ചരിത്രത്തിലാദ്യമായി 48 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. നാലു ടീമുകളെ വീതം 12 ഗ്രൂപ്പുകളിലായി തിരിച്ചാണ് പ്രാഥമിക മത്സരങ്ങൾ നടക്കുന്നത്. ജൂലൈ 19ന് ഇന്ത്യൻ സമയം പുലർച്ചെ 12.30നാണ് ഫൈനൽ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."