HOME
DETAILS

ഡൽഹിയിൽ പാർപ്പിട സമുച്ചയത്തിൽ വൻ തീപിടിത്തം; മൂന്ന് പേർ മരിച്ചു

  
Web Desk
June 12, 2026 | 4:24 AM

massive fire at delhi residential complex three dead

ന്യൂഡൽഹി: തെക്കുകിഴക്കൻ ഡൽഹിയിലെ തുഗ്ലക്കാബാദ് എക്സ്റ്റൻഷനിൽ പാർപ്പിട സമുച്ചയത്തിലുണ്ടായ വൻ തീപിടിത്തത്തിൽ മൂന്ന് പേർ മരിച്ചു. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. ഇന്ന് പുലർച്ചെയോടെയായിരുന്നു അപകടം. പരുക്കേറ്റ എട്ട് പേരെ എയിംസ് ട്രോമ കെയർ സെന്ററിൽ പ്രവേശിപ്പിച്ചു.

കെട്ടിടത്തിനുള്ളിൽ കുടുങ്ങിപ്പോയ ആറ് പേരെ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ സാഹസികമായി രക്ഷപ്പെടുത്തി. ഇതിൽ അഞ്ച് പേർ സ്ത്രീകളാണ്. മധ്യംമാർഗിലെ നയ താരാ അപ്പാർട്ട്മെന്റിന് സമീപമുള്ള ഗലി നമ്പർ 1-ലെ അഞ്ച് നിലകളുള്ള കെട്ടിടത്തിലാണ് ദുരന്തമുണ്ടായത്.

പുലർച്ചെ 2.35-ഓടെയാണ് കെട്ടിടത്തിൽ തീപിടിത്തമുണ്ടായതെന്നാണ് വിവരം. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. ബേസ്‌മെന്റിൽ നിന്ന് കെട്ടിടത്തിന്റെ മുകളിലെ രണ്ട് നിലകളിലേക്ക് തീ അതിവേഗം പടരുകയായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് യൂണിറ്റുകൾ ഏറെ പ്രയത്നിച്ചാണ് പുലർച്ചെ 3.45-ഓടെ തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്.

ഏറെ ഇടുങ്ങിയ പ്രദേശത്താണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ രക്ഷാപ്രവർത്തനം അതീവ ദുഷ്‌കരമായിരുന്നുവെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ യശ്വന്ത് സിങ് മീണ പറഞ്ഞു. അപകടത്തെക്കുറിച്ച് ഡൽഹി പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Three people lost their lives after a massive fire broke out at a residential complex in Delhi. Fire tenders were rushed to the spot to control the blaze and rescue trapped residents. An investigation is underway to determine the cause of the fire.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗ്ലോറിയോസാ എസ്പാന്യ, ഫെറാന്റെ മിന്നലടിയില്‍ അര്‍ജന്റീന വീണു; സുവര്‍ണക്കിരീടം യൂറോപ്പിലേക്ക്

Football
  •  8 days ago
No Image

ലോകകപ്പ് ചരിത്രം തിരുത്തി സ്പാനിഷ് നായകൻ; ചരിത്ര റെക്കോർഡും കപ്പും തൂക്കി റോഡ്രി

Football
  •  8 days ago
No Image

മധ്യപ്രദേശിൽ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി സർക്കാർ; തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് 

National
  •  8 days ago
No Image

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; നാലുപേർ നീന്തി രക്ഷപ്പെട്ടു

Kerala
  •  8 days ago
No Image

വിമർശകരുടെ വായടപ്പിച്ച് രോഹിത്തിന്റെ മാസ്സ് തിരിച്ചുവരവ്; ലോർഡ്സിൽ ഇതിഹാസങ്ങളെ മറികടന്ന് 'ഹിറ്റ്മാൻ' ഷോ!

Football
  •  8 days ago
No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  8 days ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  8 days ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  8 days ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  8 days ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  8 days ago