HOME
DETAILS

അമേരിക്കയിൽ ചെറുവിമാനം തകർന്നുവീണ് 12 മരണം; മരിച്ചവരിൽ 11 പേരും സ്കൈ ഡൈവർമാർ

  
Web Desk
June 15, 2026 | 1:32 AM

US plane crash leaves 12 dead including 11 skydivers

വാഷിംഗ്ടൺ: അമേരിക്കൻ സംസ്ഥാനമായ മിസൗറിയിൽ ചെറുവിമാനം തകർന്നുവീണ് പൈലറ്റടക്കം 12 പേർ മരിച്ചു. മിസൗറിയിലെ ഏറ്റവും വലിയ നഗരമായ കൻസാസ് സിറ്റിക്ക് തെക്കുഭാഗത്തുള്ള ബേറ്റ്‌സ് കൗണ്ടിയിലെ ബട്‌ലർ മെമ്മോറിയൽ എയർപോർട്ടിന് സമീപമാണ് ദാരുണമായ അപകടം സംഭവിച്ചത്. പ്രാദേശിക സമയം ഞായറാഴ്ച രാവിലെ 11:30 ഓടെയായിരുന്നു (GMT 16:30) അപകടം.

സാഹസിക വിനോദമായ സ്കൈ ഡൈവിംഗിനായി യാത്രികരുമായി റൺവേയിൽ നിന്നും പറന്നുയരുന്നതിനിടെ വിമാനം തകർന്നുവീണ് തീപിടിക്കുകയായിരുന്നുവെന്ന് മിസൗറി ഹൈവേ പട്രോൾ സെർജന്റ് ജസ്റ്റിൻ ഇവിങ് വ്യക്തമാക്കി. സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ചെറുവിമാനമാണ് അപകടത്തിൽപ്പെട്ടത്.

പ്രാഥമിക വിവരങ്ങൾ പ്രകാരം വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രികരും അപകടസ്ഥലത്തുതന്നെ മരണപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ 11 പേരും സ്കൈ ഡൈവിംഗിനെത്തിയവരാണെന്നാണ് സൂചന എന്ന് മിസൗറി സ്റ്റേറ്റ് ഹൈവേ പട്രോൾ സമൂ​ഹമാധ്യമമായ എക്സിൽ അറിയിച്ചു.

ബട്‌ലർ പൊലിസ് ഡിപ്പാർട്ട്‌മെന്റ്, ബേറ്റ്‌സ് കൗണ്ടി ഷെരീഫ് ഓഫീസ്, സ്റ്റേറ്റ് പൊലിസ് എന്നിവരുടെ നേതൃത്വത്തിൽ അപകടസ്ഥലത്ത് വിപുലമായ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ വ്യോമയാന മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

 

Twelve people, including eleven skydivers, lost their lives after a small aircraft crashed in the United States. The tragic accident occurred shortly after takeoff, killing everyone on board. Local authorities and aviation safety agencies have launched an investigation to determine the exact cause of the crash.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

90ാം മിനുട്ടിൽ അവതരിച്ച് ഡിയാലോ; ഐവറി കോസ്റ്റിന് ജയത്തുടക്കം

Football
  •  5 hours ago
No Image

സ്വന്തമായി രാജ്യം പോലുമില്ല, പക്ഷെ ജർമ്മനിയുടെ നെഞ്ച് തകർത്തു! ലോകകപ്പ് വേദിയിൽ കുറസാവോ കുറിച്ച ആ അവിശ്വസനീയ ഗോളും അതിന് പിന്നിലെ ഡച്ച് രഹസ്യവും

Football
  •  12 hours ago
No Image

ആ ചരിത്ര നേട്ടം സ്വന്തമാക്കുന്ന ലോകത്തിലെ ആദ്യ സ്പിന്നർ ! ലോകകപ്പിൽ പാകിസ്താനെ തകർത്തുതരിപ്പണമാക്കി ഇന്ത്യ

Cricket
  •  12 hours ago
No Image

‘അത് നടക്കാൻ പാടില്ലായിരുന്നു, പ്രത്യേകിച്ച് ഇന്നത്തെ ദിവസം’; ലെബനനിലെ ഇസ്റാഈൽ ആക്രമണത്തിൽ കടുത്ത അതൃപ്തിയുമായി ഡൊണാൾഡ് ട്രംപ്

International
  •  13 hours ago
No Image

പാകിസ്താനെതിരെ ചരിത്രമെഴുതി ഇന്ത്യയുടെ റൺമിഷ്യൻ; റെക്കോർഡ് നേട്ടവുമായി ഇന്ത്യൻ രാജകുമാരി

Cricket
  •  13 hours ago
No Image

നാല് നക്ഷത്രങ്ങളുമായി ഉറുഗ്വേയ്ക്ക് കളിക്കാം, പക്ഷേ ഈജിപ്തിന്റെ ഏഴ് നക്ഷത്രങ്ങൾക്ക് പൂട്ടിട്ട് ഫിഫ

Football
  •  14 hours ago
No Image

ആരോഗ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് കമന്റ്; സി.പി.എം പ്രവർത്തകനെതിരെ കലാപത്തിന് പ്രേരിപ്പിക്കൽ വകുപ്പ് ചുമത്തി കേസെടുത്തു

Kerala
  •  14 hours ago
No Image

അഭയാർഥി ക്യാംപിലെ പട്ടിണിയിൽ നിന്ന് ലോകകപ്പിന്റെ റെക്കോർഡ് ചരിത്രത്തിലേക്ക്; തുർക്കിയെ വിറപ്പിച്ച് ഓസ്‌ട്രേലിയയുടെ അത്ഭുതബാലൻ നെസ്റ്ററി ഇരങ്കുണ്ട!; In-Depth Story

Football
  •  14 hours ago
No Image

മഴ തുടരുന്നു; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്; നാളെ മുതൽ 17 വരെ മാനം തെളിഞ്ഞു തന്നെ, സ്കൂൾ അവധി പ്രതീക്ഷിക്കേണ്ട!

Kerala
  •  15 hours ago
No Image

അവസാന നിമിഷം ഇറാന്റെ കടുത്ത മുന്നറിയിപ്പ്; 'അമേരിക്കക്ക് വാക്ക് പാലിക്കാനാകുന്നില്ല', ലബനൻ ആക്രമണത്തിൽ പ്രതിഷേധിച്ച് സമാധാന ചർച്ചകളിൽ നിന്ന് പിന്മാറിയേക്കും

International
  •  16 hours ago