ഇന്നുമിടിഞ്ഞ് പൊന്ന്; പവന്‍ വിലയില്‍ നേരിയ കുറവ്, ലക്ഷത്തിലേക്ക് താഴാന്‍ 5,540 രൂപ കൂടി
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഈ മാസത്തെ കുറഞ്ഞ നിരക്കിലെത്തിയിരിക്കുകയാണ് സ്വര്‍ണ വില. രാജ്യാന്തര വിപണിയിലും സ്വര്‍ണവില കുറഞ്ഞിട്ടുണ്ട്. ഔണ്‍സിന് 4,067.51 ഡോളറായാണ് വില കുറഞ്ഞത്.
യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കില്‍ 1.6 ശതമാനത്തിന്റെ ഇടിവും ഉണ്ടായി. 1.6 ശതമാനം നഷ്ടത്തോടെ 4,089.90 ഡോളറിലാണ് നിലവില്‍ വ്യാപാരം പുരോഗമിക്കുന്നത്.
ഇന്നത്തെ വില
22 കാരറ്റ് ഗ്രാമിന് 25 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13230 രൂപയായി കുറഞ്ഞിരിക്കുകയാണ്. പവന് 200 രൂപ കുറഞ്ഞ് 1,05,840 രൂപയായാണ് വില കുറഞ്ഞത്.
24 കാരറ്റ്
ഗ്രാമിന് 27 രൂപ കുറഞ്ഞ് 14,433
പവന് 216 രൂപ കുറഞ്ഞ് 1,15,464
22 കാരറ്റ്
ഗ്രാമിന് 25 രൂപ കുറഞ്ഞ് 13,230
പവന് 200 രൂപ കുറഞ്ഞ് 1,05,840
18 കാരറ്റ്
ഗ്രാമിന് 20 രൂപ കുറഞ്ഞ് 10,825
പവന് 160 രൂപ കുറഞ്ഞ് 86,600
ഡോളര്‍ ഇന്‍ഡ്ക്സ് കുതിക്കുന്നതാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വിലയിടിക്കുന്ന പ്രധാനഘടകമായി നിരീക്ഷകര്‍ എടുത്തു പറയുന്നത്. കൂടാതെ യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളും വിലയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നതായി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
gold prices declined again today with a slight fall in sovereign rates and only rs 5540 remaining for the price to drop below the one lakh mark
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."