HOME
DETAILS

ക്രിക്കറ്റ് പരിശീലനത്തിനെത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ക്രിക്കറ്റ് കോച്ചിന് മൂന്നാമത്തെ കേസില്‍ 47 വര്‍ഷം കഠിന തടവ്, നാലാമത്തെ കേസിലും കുറ്റക്കാരനെന്ന് കണ്ടെത്തി

  
June 27, 2026 | 11:26 AM


തിരുവനന്തപുരം : ക്രിക്കറ്റ് കോച്ചിങ്ങിനായി വന്ന വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ക്രിക്കറ്റ് കോച്ചിന് 47 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. വള്ളക്കടവ് ശ്രീവരാഹം സ്വദേശി മനു.എം (40)നെയാണ് മൂന്നാമത്തെ കേസില്‍ 47 വര്‍ഷം കഠിന തടവും 79,000 രൂപ രൂപ പിഴയ്ക്കും വിധിച്ചത്. തിരുവനന്തപുരം അതിവേഗ പ്രത്യേക പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിര്‍ളയാണ് ശിക്ഷ വിധിച്ചത്.

നാലാമത്തെ കേസിലും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടത്തിയിട്ടുണ്ട്. ആദ്യ രണ്ടു കേസിലെയും ശിക്ഷ കാലാവധിക്ക് ശേഷമേ ഈ കേസിലെ ശിക്ഷ ആരംഭിക്കുകയുള്ളൂവെന്നും വിധിന്യായത്തില്‍ പറയുന്നു. ക്രിമിനല്‍ നടപടി ചട്ടം സെക്ഷന്‍.427 പ്രകാരം പ്രതിയുടെ ഓരോ കേസുകളിലെ ശിക്ഷ കാലാവധി കഴിഞ്ഞതിനു ശേഷം ഈ ശിക്ഷകള്‍ നടപ്പിലാക്കണം എന്ന് പ്രോസിക്യൂഷന്‍ വാദിച്ചത് പരിഗണിച്ചാണ് കോടതി പ്രത്യേകം ശിക്ഷാ കാലാവധി വിധിച്ചത്. 

തിരുവനന്തപുരത്തെ പ്രമുഖ ക്രിക്കറ്റ് കോച്ചിങ് സെന്ററില്‍ 2018 ല്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് കോച്ചിങ്ങിനായി കുട്ടി എത്തുന്നത്. ആദ്യ കുറച്ച് നാളുകള്‍ക്ക് ശേഷം കുട്ടിയെ പരിശീലനത്തിനെന്ന് പറഞ്ഞ് അവിടത്തെ നെറ്റ്‌സിലും, ജിമ്മിലേക്കും, ബാത്ത്‌റൂമിലേക്കും മറ്റും കൊണ്ട് പോയാണ് പ്രതി ലൈംഗീകമായി പീഡിപ്പിച്ചത് . ഇത് കൂടാതെ കുട്ടിയുടെ നഗ്‌ന ഫോട്ടോയും വിഡിയോയും പ്രതി എടുത്തു. സ്വകാര്യ കോച്ചിങ് എന്ന് പറഞ്ഞാണ് കുട്ടിയെ ഗ്രൗണ്ടില്‍ നിന്നും കെട്ടിടത്തിന്റെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയത്. പിന്നാലെ  2021 ല്‍ കുട്ടി കോച്ചിങ്ങിനായി മറ്റൊരു സ്ഥലത്തേക്ക് പോയി. പീഡന വിവരം പുറത്ത് പറഞ്ഞാല്‍ ക്രിക്കറ്റ് ഭാവി തകര്‍ക്കുമെന്ന് ഭീക്ഷണിപ്പെടുത്തിയതിനാല്‍ കുട്ടി ഭയന്ന്  സംഭവം പുറത്തു പറഞ്ഞില്ല.  

2024 മാര്‍ച്ച് 28ന് തിരുവനന്തപുരത്ത് നടന്ന പെണ്‍കുട്ടികളുടെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കടുക്കാന്‍ എത്തിയ അതിജീവിത വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതിയെ കണ്ടതിനെ തുടര്‍ന്ന് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും ഭയന്ന് ബഹളം വയ്ക്കുകയും ചെയ്തു. ഇത് കണ്ട കൂടെയുള്ളവര്‍ അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. ഈ കുട്ടിയുടെ പരാതിയെ പുറത്തറിഞ്ഞതോടെയാണ് മറ്റ് കുട്ടികള്‍ക്കും കേസ് നല്‍കാനുള്ള ധൈര്യം ലഭിച്ചത്. തുടര്‍ന്ന് പ്രതിക്കെതിരെ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ നാല് കേസുകളുടെ വിചാരണ പൂര്‍ത്തിയായി. മൂന്നുകേസുകളില്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ശിക്ഷ വിധിക്കുകയും ചെയ്തു.  നാലാമത്തെ കേസില്‍ നാളെ വിധി പറയും. 

 

A court has sentenced a cricket coach to 47 years of rigorous imprisonment in the third case involving the sexual assault of a schoolgirl who had attended cricket training under him. The court also found the accused guilty in a fourth case, with sentencing expected to follow.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐ.പി.എല്ലിനിടെ ലഹരി ഉപയോഗിച്ചെന്ന ആരോപണം; 'മകള്‍ക്കായി ഗുളിക പൊടിച്ചതാണ്', വിശദീകരണവുമായി മന്ത്രി ശരത്കുമാര്‍

National
  •  4 hours ago
No Image

എ.എ റഹീം എം.പിക്കെതിരെ വ്യാജ പ്രചരണം; പേരാമ്പ്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസെടുത്തു

Kerala
  •  4 hours ago
No Image

ലെബനൻ-ഇസ്റാഈൽ കരാർ സ്വാഗതം ചെയ്ത് യുഎഇ; സുപ്രധാന ചുവടുവെപ്പെന്ന് അൻവർ ഗർഗാഷ്

uae
  •  4 hours ago
No Image

ബഹ്‌റൈനിൽ ഇറാന്റെ ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

bahrain
  •  4 hours ago
No Image

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തുടരുന്നു; എലിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

Kerala
  •  5 hours ago
No Image

വെനസ്വേലയിലെ ഇരട്ട ഭൂകമ്പം; ഇന്ത്യയുടെ എണ്ണ ഇറക്കുമതിക്ക് ആശങ്ക

International
  •  6 hours ago
No Image

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കരജീവി 'ജൊനാഥന്‍' നെ കാണാന്‍ മോദി; സീഷെല്‍സിലേക്ക് യാത്ര തിരിച്ചു

National
  •  6 hours ago
No Image

ട്രെയിന്‍ തട്ടി ഗുരുതരമായി പരുക്കേറ്റ എട്ടുവയസ്സുകാരന്‍ മരിച്ചു

Kerala
  •  6 hours ago
No Image

കീം ഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടം നേടി

Kerala
  •  7 hours ago
No Image

ഇന്‍സ്റ്റഗ്രാം സൗഹൃദം അവസാനിപ്പിച്ചു; യുവതിയെ നടുറോഡില്‍ 14 തവണ കുത്തി യുവാവ്

National
  •  7 hours ago