HOME
DETAILS

കൃത്യമായ അറിയിപ്പ് ലഭിച്ചില്ല; ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്കുള്ള പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങി

  
Web Desk
June 27, 2026 | 11:41 AM

pinarayi-vijayan-delhi-kerala-flight-disrupted-notification-delay

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങി. ഇന്ന് ഉച്ചയ്ക്ക് 2.50 ന് ഡല്‍ഹിയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് പിണറായി കേരളത്തിലേക്ക് മടങ്ങാനിരുന്നത്. 

ഈ വിമാനത്തില്‍ കയറാനായി പൊളിറ്റ് ബ്യൂറോ യോഗം കഴിയുന്നതിനു മുന്‍പെ പിണറായി പാര്‍ട്ടി ആസ്ഥാനത്തുനിന്നിറങ്ങി വിമാനത്താവളത്തിലെത്തിയിരുന്നു. എന്നാല്‍ വി.ഐ.പി ലോഞ്ചില്‍ ഇരുന്ന പിണറായിയെ സ്വീകരിക്കാന്‍ വിമാനക്കമ്പനി അധികൃതര്‍ എത്തിയിരുന്നില്ല. 

കൃത്യമായ അറിയിപ്പ് ലഭിക്കാതിരുന്നതാണ് അദ്ദേഹത്തിന്റെ യാത്ര മുടങ്ങാന്‍ കാരണമായതെന്ന് ഒപ്പമുള്ളവര്‍ പറഞ്ഞു. പിണറായി വരുന്ന വിവരം പ്രോട്ടോക്കോള്‍ വിഭാഗം ഇന്‍ഡിഗോയെ അറിയിച്ചിരുന്നില്ല. 

നിലവില്‍ അദ്ദേഹം ഡല്‍ഹി വിമാനത്താവളത്തില്‍ തുടരുകയാണ്. വൈകുന്നേരം 7.10 നുള്ള വിമാനത്തില്‍ കോഴിക്കോടേക്ക് പുറപ്പെടുമെന്നാണ് വിവരം. 

പൊളിറ്റ് ബ്യൂറോയില്‍ പങ്കെടുക്കാന്‍ വ്യാഴാഴ്ചയാണ് പിണറായി ഡല്‍ഹിയിലെത്തിയത്.

 

Kerala Chief Minister Pinarayi Vijayan's return flight from Delhi to Kerala was disrupted after officials reportedly did not receive timely notification regarding the travel arrangements. The unexpected lapse resulted in the Chief Minister missing the scheduled flight, prompting alternative travel arrangements.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അയോധ്യ രാമക്ഷേത്രത്തില്‍ വന്‍ അഴിമതി'; അന്വേഷണം വേണമെന്ന് പ്രിയങ്ക ഗാന്ധി

Kerala
  •  4 hours ago
No Image

ക്രിക്കറ്റ് പരിശീലനത്തിനെത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ക്രിക്കറ്റ് കോച്ചിന് മൂന്നാമത്തെ കേസില്‍ 47 വര്‍ഷം കഠിന തടവ്, നാലാമത്തെ കേസിലും കുറ്റക്കാരനെന്ന് കണ്ടെത്തി

Kerala
  •  4 hours ago
No Image

ഐ.പി.എല്ലിനിടെ ലഹരി ഉപയോഗിച്ചെന്ന ആരോപണം; 'മകള്‍ക്കായി ഗുളിക പൊടിച്ചതാണ്', വിശദീകരണവുമായി മന്ത്രി ശരത്കുമാര്‍

National
  •  4 hours ago
No Image

എ.എ റഹീം എം.പിക്കെതിരെ വ്യാജ പ്രചരണം; പേരാമ്പ്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസെടുത്തു

Kerala
  •  4 hours ago
No Image

ലെബനൻ-ഇസ്റാഈൽ കരാർ സ്വാഗതം ചെയ്ത് യുഎഇ; സുപ്രധാന ചുവടുവെപ്പെന്ന് അൻവർ ഗർഗാഷ്

uae
  •  4 hours ago
No Image

ബഹ്‌റൈനിൽ ഇറാന്റെ ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

bahrain
  •  4 hours ago
No Image

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തുടരുന്നു; എലിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

Kerala
  •  5 hours ago
No Image

വെനസ്വേലയിലെ ഇരട്ട ഭൂകമ്പം; ഇന്ത്യയുടെ എണ്ണ ഇറക്കുമതിക്ക് ആശങ്ക

International
  •  6 hours ago
No Image

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കരജീവി 'ജൊനാഥന്‍' നെ കാണാന്‍ മോദി; സീഷെല്‍സിലേക്ക് യാത്ര തിരിച്ചു

National
  •  6 hours ago
No Image

ട്രെയിന്‍ തട്ടി ഗുരുതരമായി പരുക്കേറ്റ എട്ടുവയസ്സുകാരന്‍ മരിച്ചു

Kerala
  •  6 hours ago