HOME
DETAILS

പത്തനംതിട്ടയിൽ 13 കാരി പീഡിപ്പിക്കപ്പെട്ട കേസ്: കസ്റ്റഡിയിലെടുത്ത സഹപാഠികളായ ആറുപേരെയും വിട്ടയച്ചു; മൊഴികളിൽ വൈരുദ്ധ്യമെന്ന് പൊലിസ്

  
Web Desk
July 04, 2026 | 2:06 PM

pathanamthitta 13-year-old girl abuse case six classmates taken into custody released police say contradictions in statements

പത്തനംതിട്ട: പത്തനംതിട്ടയിൽ പതിമൂന്നുകാരിയായ ഒൻപതാം ക്ലാസ് വിദ്യാർഥിനി സഹപാഠികളുടെ പീഡനത്തിനിരയായെന്ന കേസിൽ നാടകീയ തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് പൊലിസ് കസ്റ്റഡിയിലെടുത്ത പ്രായപൂർത്തിയാകാത്ത നാല് പേരടക്കം ആറുപേരെയും താൽക്കാലികമായി വിട്ടയച്ചു. പെൺകുട്ടിയുടെ മൊഴികളും സാഹചര്യങ്ങളും തമ്മിൽ പൊരുത്തപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലിസ് നടപടി.

കേസിൽ കൂടുതൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് പൊലിസ് വ്യക്തമാക്കി. പെൺകുട്ടി ആദ്യം നൽകിയ മൊഴികളിലും പിന്നീട് നൽകിയ വിശദീകരണങ്ങളിലും പ്രകടമായ മാറ്റങ്ങളുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. സംഭവവുമായി ബന്ധപ്പെട്ട് നിലവിൽ രണ്ട് പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

കുട്ടി പീഡനത്തിനിരയായ വിവരം സഹോദരിയാണ് ആദ്യം സ്കൂൾ അധ്യാപികയെ അറിയിക്കുന്നത്. തുടർന്ന് അധ്യാപിക വിവരമറിയിച്ചതിനെ തുടർന്ന് ചൈൽഡ് ഹെൽപ് ലൈൻ അധികൃതരെത്തി പെൺകുട്ടിക്ക് കൗൺസിലിംഗ് നൽകിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

കൗൺസിലിംഗിനിടെ സഹപാഠികളടക്കം 10 പേരുടെ പേരുകളാണ് പെൺകുട്ടി വെളിപ്പെടുത്തിയത്. സഹപാഠിയായ മറ്റൊരു പെൺകുട്ടിയുടെ വീട്ടിൽ വെച്ചും സ്കൂളിലെ ശുചിമുറിയിൽ വെച്ചും പീഡനം നടന്നതായാണ് കുട്ടി മൊഴി നൽകിയിരുന്നത്. കേസിലെ പ്രതികളിൽ ഈ സഹപാഠിയായ പെൺകുട്ടിയും ഉൾപ്പെടുന്നുണ്ട്.

നിലവിൽ 13 കാരിയായ പെൺകുട്ടിയെ ചൈൽഡ് ഹെൽപ് ലൈന്റെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. മൊഴികളിലെ വൈരുദ്ധ്യം നിലനിൽക്കുന്ന സാഹചര്യത്തിൽ ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിൽ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാണ് പൊലിസിന്റെ തീരുമാനം.

 

six classmates who were taken into custody in connection with the abuse of a 13-year-old girl in pathanamthitta have been released. police stated that they decided to release them after finding major contradictions in the statements given during questioning.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാട്‌സ്‌ആപ്പിൽ 'അക്കൗണ്ട് സ്റ്റേറ്റ്മെന്റ്' വന്നാൽ സൂക്ഷിക്കുക! സംസ്ഥാനത്ത് പുതിയ സൈബർ തട്ടിപ്പ് വ്യാപിക്കുന്നു

Kerala
  •  2 hours ago
No Image

കാലിക്കറ്റ് സർവകലാശാലയിൽ റാഗിങ്; നാല് വിദ്യാർഥികളെ വൈസ് ചാൻസലർ സസ്‌പെൻഡ് ചെയ്തു

Kerala
  •  2 hours ago
No Image

ഓസ്‌ട്രേലിയൻ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി; സുരക്ഷ അതീവ കർശനമാക്കി

National
  •  3 hours ago
No Image

യുഎഇയിൽ വേനലവധിക്ക് ശേഷം സ്കൂളുകൾ എപ്പോൾ തുറക്കും? അക്കാദമിക് കലണ്ടറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

uae
  •  3 hours ago
No Image

ഭരണകൂടത്തിന്റെ അപ്രതീക്ഷിത നടപടി; ലക്ഷദ്വീപിൽ ക്ലർക്കുമാരും അറ്റൻഡർമാരും ഉൾപ്പെടെ 47 സർക്കാർ ജീവനക്കാരെ സർവീസിൽ നിന്ന് നീക്കി

National
  •  3 hours ago
No Image

കുട്ടികൾക്കും വയോജനങ്ങൾക്കും പ്രത്യേക ഓഫറുമായി ഇത്തിഹാദ് റെയിൽ; പ്രായം തെളിയിക്കാൻ എമിറേറ്റ്സ് ഐഡി നിർബന്ധം

uae
  •  4 hours ago
No Image

മരണവും ക്രൂരതയും വിനോദമാകുന്ന കാലം; എന്തുകൊണ്ട് മനുഷ്യർ 'ഡാർക്ക് ടൂറിസ'ത്തിലേക്ക് ആകർഷിക്കപ്പെടുന്നു?

National
  •  4 hours ago
No Image

തൃശൂരിൽ സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന; 25-കാരൻ പൊലിസിൽ കീഴടങ്ങി

Kerala
  •  4 hours ago
No Image

ദുബൈയിലെ തെരുവുകളിൽ വാകമരങ്ങൾ പൂത്തുലയുന്നു; പ്രവാസികളിൽ സ്വന്തം നാടിന്റെ സ്മരണകൾ ഉണർത്തി ഗുൽമോഹർ വസന്തം

uae
  •  4 hours ago
No Image

വാമനപുരത്ത് വീട്ടമ്മയുടെ മാല പൊട്ടിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍

Kerala
  •  5 hours ago