HOME
DETAILS
MAL
പത്തനംതിട്ടയില്‍ സഹപാഠികള്‍ പീഡിപ്പിച്ചെന്ന പതിമൂന്നുകാരിയുടെ മൊഴിയില്‍ വൈരുധ്യം; കേസില്‍ നിര്‍ണായക വഴിത്തിരിവ്
Web Desk
July 05, 2026 | 1:55 AM
പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയില്‍ സഹപാഠികള്‍ പീഡിപ്പിച്ചെന്ന പതിമൂന്നുകാരിയുടെ മൊഴി തെറ്റ്. കുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യ പരിശോധനയില്‍ തെളിഞ്ഞു. സഹപാഠികള്‍ പീഡിപ്പിച്ചിട്ടില്ലെന്നും പെണ്‍കുട്ടി മൊഴിമാറ്റി.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആറുപേരെ ഇന്നലെ പൊലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. മൊഴിയിലെ വൈരുദ്യം മൂലം കസ്റ്റഡിയില്‍ എടുത്തവരെ വിട്ടയച്ചു. മൊഴിയും സാഹചര്യങ്ങളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്ന് പൊലിസ് വിശദീകരിച്ചു. പെണ്‍കുട്ടിക്ക് ആരെങ്കിലും മയക്കുമരുന്ന് നല്‍കിയിട്ടുണ്ടോ എന്ന് അന്വേഷിക്കും.
കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ആറ് പേരെയാണ് പൊലിസ് കസ്റ്റഡിയില്‍ എടുത്തത്. ഇതില്‍ ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."