നെന്മാറ ഇരട്ടക്കൊലക്കേസ്; ശിക്ഷാവിധി തിങ്കളാഴ്ച, ജഡ്ജിയുടെ ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്ന് മാറ്റി
പാലക്കാട്: സംസ്ഥാനത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിലെ ശിക്ഷാവിധി പ്രഖ്യാപനം അടുത്ത തിങ്കളാഴ്ചയിലേക്ക് മാറ്റി. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജിക്ക് ആരോഗ്യപ്രശ്‌നമുണ്ടായതിനെ തുടര്‍ന്നാണ് ശിക്ഷാവിധി പ്രസ്താവിക്കുന്നത് മാറ്റിയത്.
2025 ജനുവരി 27നാണ് കേസിലെ ഏക പ്രതിയായ ചെന്താമര പോത്തുണ്ടി ബോയന്‍ നഗറിലെ സുധാകരനെയും അമ്മ ലക്ഷ്മിയെയും വീടിന് മുന്നില്‍ വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ പ്രതിയായ ചെന്താമര കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
2019ല്‍ സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളില്‍ ഇറങ്ങിയപ്പോഴാണ് ചെന്താമര ഇരട്ടക്കൊലപാതകം നടത്തിയത്. തന്റെ ഭാര്യ വിട്ടുപോകാന്‍ കാരണം സുധാകരന്റെ കുടുംബമാണെന്ന വൈരാഗ്യമാണ് മൂന്ന് കൊലപാതകങ്ങള്‍ക്കും കാരണമായതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
കേസിലെ ശിക്ഷാവിധി അടുത്ത തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്ന് കോടതി അറിയിച്ചു.
The sentencing in the Nenmara-Pothundi double murder case that shocked the state has been postponed to next Monday.The Palakkad Additional District Sessions Court judge had health issues, which led to the postponement of the verdict.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."