HOME
DETAILS

ഷാര്‍ജ- ദുബൈ യാത്രക്കാര്‍ക്ക് ഗതാഗതക്കുരുക്ക്; അപകടങ്ങളും റോഡ് ഡൈവര്‍ഷനുകളും യാത്ര ദുഷ്‌കരമാക്കി

  
July 06, 2026 | 4:14 AM

uae-sharjah-dubai-traffic-july-7-road-diversions-minor-accidents

ദുബൈ: ഷാര്‍ജയില്‍ നിന്ന് ദുബൈയിലേക്കുള്ള പ്രധാന യാത്രാമാര്‍ഗങ്ങളില്‍ ഇന്ന് രാവിലെ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, ഡൈവര്‍ഷനുകള്‍, ഭാഗിക റോഡ് അടച്ചിടലുകള്‍ എന്നിവയ്‌ക്കൊപ്പം ഷാര്‍ജയില്‍ ഉണ്ടായ അപകടങ്ങളും തിരക്ക് വര്‍ധിപ്പിച്ചതായി തത്സമയ ട്രാഫിക് വിവരങ്ങള്‍ വ്യക്തമാക്കുന്നു.

ഗൂഗിള്‍ മാപ്‌സിന്റെ ലൈവ് ട്രാഫിക് ഡാറ്റ പ്രകാരം, ഷാര്‍ജയില്‍ നിന്ന് ദുബൈയിലേക്ക് പ്രവേശിക്കുന്ന പ്രധാന റോഡുകളായ ഇ11, ഇ31 എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ ഇഴഞ്ഞുനീങ്ങുകയാണ്. പതിവിലും കൂടുതല്‍ സമയം യാത്രയ്ക്ക് വേണ്ടിവരുന്നതായി യാത്രക്കാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദുബൈയില്‍ ഇ 11, ഇ 311 എന്നിവിടങ്ങളില്‍ കനത്ത തിരക്ക്

ദുബൈയില്‍ അല്‍ ഖാന്‍ ഭാഗത്തുള്ള ഇ 11 റോഡിലും മുവൈലെ കൊമേഴ്‌സ്യല്‍ മേഖലയിലെ ഇ311 പാതയിലും കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ജബല്‍ അലി ഇന്‍ഡസ്ട്രിയല്‍ സെക്കന്‍ഡ് മേഖലയിലേക്കുള്ള തെക്കോട്ടുള്ള യാത്രയെയും തിരക്ക് ബാധിച്ചിട്ടുണ്ട്.

ഷാര്‍ജയില്‍ ഇ 611 ഉള്‍പ്പെടെ പ്രധാന റോഡുകളില്‍ വാഹനത്തിരക്ക്

ഷാര്‍ജയിലെ ഇ 611 പാത, സിയൂഹ് സബര്‍ബ്, അല്‍ റുഖൈബ, അല്‍ ബദീ സബര്‍ബ് തുടങ്ങിയ മേഖലകളില്‍ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. കൂടാതെ ഇന്‍ഡസ്ട്രിയല്‍ ഏരിയ 13, ഹ ഹോഷി, സഹാറ സെന്റര്‍ പരിസരങ്ങളിലും വാഹനങ്ങള്‍ നീണ്ടനിരയായി കുടുങ്ങിക്കിടക്കുകയാണ്.

ചെറിയ അപകടങ്ങള്‍ തിരക്ക് വര്‍ധിപ്പിച്ചു

ഇന്‍ഡസ്ട്രിയല്‍ ഏരിയ 13, ഹേ ഹോഷി, സഹാറ സെന്റര്‍ എന്നിവിടങ്ങളില്‍ ഉണ്ടായ ചെറിയ അപകടങ്ങള്‍ രാവിലെ തിരക്കേറിയ സമയത്തെ ഗതാഗതത്തെ കൂടുതല്‍ സങ്കീര്‍ണമാക്കി. ഇതോടെ സമീപ റോഡുകളിലും വാഹനങ്ങളുടെ നീക്കം മന്ദഗതിയിലായി.

റോഡ് ഡൈവര്‍ഷനുകളും നിര്‍മാണ പ്രവര്‍ത്തനങ്ങളും തുടരുന്നു

ദുബൈയിലെയും ഷാര്‍ജയിലെയും വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ദീര്‍ഘകാല റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കാരണം നിരവധി ഡൈവര്‍ഷനുകള്‍ നിലവിലുണ്ട്.
 * ബുര്‍ജ് ഖലീഫ/ദുബൈ മാള്‍ മെട്രോ സ്റ്റേഷനിലേക്കുള്ള ബസ്, ടാക്‌സി സര്‍വീസ് റോഡ് 2026 അവസാനം വരെ അടച്ചിട്ടിരിക്കുകയാണ്.
* എമിറേറ്റ്‌സ് റോഡിലെ അല്‍ അലിയാസ് ടണല്‍ അടച്ചതിനാല്‍ അല്‍ അമര്‍ദി സ്ട്രീറ്റിനും ട്രിപ്പോളി സ്ട്രീറ്റിനും ഇടയിലുള്ള യാത്രയില്‍ ഡൈവര്‍ഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
* ഷാര്‍ജയില്‍ ഇത്തിഹാദ് റെയില്‍ ആക്‌സസ് റോഡ് പദ്ധതിയും അല്‍ തആവുന്‍ ടണല്‍ നിര്‍മാണവും തുടരുന്നതിനാല്‍ * യൂണിവേഴ്‌സിറ്റി സിറ്റിക്കും അര്‍ദ് അല്‍ മാഹിദിനും ഇടയില്‍ ഗതാഗത നിയന്ത്രണങ്ങള്‍ നിലവിലുണ്ട്.

യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

രാവിലെ 7 മുതല്‍ 9 വരെയും വൈകിട്ട് 4 മുതല്‍ 7 വരെയും കഴിയുന്നത്ര യാത്ര ഒഴിവാക്കാനും യാത്രയ്ക്ക് മുമ്പ് ട്രാഫിക് സ്ഥിതി പരിശോധിച്ച് ബദല്‍ മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കാനും അധികൃതര്‍ നിര്‍ദേശിച്ചു. റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങളും ഗതാഗതക്കുരുക്കും തുടരുന്നതിനാല്‍ അധിക യാത്രാസമയം കണക്കിലെടുക്കണമെന്നും അധികൃതര്‍ അറിയിച്ചു.


English Summary: Motorists in Dubai and Sharjah are facing slow-moving traffic on Monday morning, with peak-hour delays building across key commuter routes amid ongoing roadworks, diversions and partial closures across both emirates. According to live Google Maps traffic data, congestion is particularly heavy on routes connecting Sharjah to Dubai, with minor accidents in Sharjah further adding to delays and slowing movement on key arterial roads.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ട് ഭാര്യമാരെയും കുഞ്ഞിനെയും വധിച്ച കേസ്: 37 വര്‍ഷത്തെ തടവുശിക്ഷയ്ക്ക് ശേഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കഴിഞ്ഞ പ്രതിക്ക് മോചനം

National
  •  3 hours ago
No Image

കോടികളുടെ ഉപകരണങ്ങൾ നശിക്കുന്നു; ആരോഗ്യവകുപ്പിലെ 10 വർഷത്തെ പർച്ചേസുകളിൽ അന്വേഷണം

Kerala
  •  4 hours ago
No Image

യുഎഇയില്‍ ചൂടിന്റെ ശക്തി ഉയര്‍ന്ന് തന്നെ; ഈ ആഴ്ചയും കടുത്ത ചൂട് തുടരും; താപനില 47 ഡിഗ്രി വരെ; രാത്രി ഈര്‍പ്പം കൂടും | UAE Weather Updates

Weather
  •  4 hours ago
No Image

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര സ്വകാര്യ ബസുകളെ തകര്‍ക്കുന്നു: കാസര്‍കോട് ജില്ലയില്‍ ഇന്നു ബസ് പണിമുടക്ക്

Kerala
  •  4 hours ago
No Image

സപ്ലൈകോ വൻ കടക്കെണിയിൽ; വിതരണക്കാർക്ക് മാത്രം നൽകാനുള്ളത് 432  കോടി

Kerala
  •  4 hours ago
No Image

വെങ്ങാനൂര്‍ സ്വര്‍ണ്ണത്തട്ടിപ്പ്: വിഷം കഴിച്ച് ചികിത്സയിലായിരുന്ന രണ്ടാമത്തെ യുവതിയും മരണത്തിന്കീഴടങ്ങി; പ്രതി സിന്ധുവിനെതിരെ കേസുകളുടെ പെരുമഴ

Kerala
  •  4 hours ago
No Image

കിഫ്ബിയുടെ കടബാധ്യത 32,187 കോടി; മുൻ സി.ഇ.ഒ ശമ്പളയിനത്തിൽ കൈപ്പറ്റിയത് 3.42 കോടി     

Kerala
  •  5 hours ago
No Image

അമേരിക്കയേക്കാൾ മുന്നിലല്ല, പിന്നിൽ; ശിശുമരണനിരക്കിൽ സംസ്ഥാനത്ത് വർധനവ്; കൂടുതലും നഗരപ്രദേശങ്ങളിൽ

Kerala
  •  5 hours ago
No Image

കണക്കെടുപ്പിനിടെ പഠനം 'കണക്കാ'; അധ്യാപകർ കൂട്ടത്തോടെ സെൻസസ് ഡ്യൂട്ടിയിൽ; പ്രൈമറി സ്‌കൂളുകളിൽ അധ്യയനം പ്രതിസന്ധിയിൽ

Kerala
  •  5 hours ago
No Image

ഏയ്, 'ജയിൽ ഓട്ടം'; സ്വന്തം വാഹനമില്ലാതെ 15 ജയിലുകൾ; തടവുകാരെ ആശുപത്രിയിലെത്തിക്കുന്നത് ഓട്ടോ അടക്കം സ്വകാര്യ വാഹനങ്ങളിൽ

Kerala
  •  5 hours ago