HOME
DETAILS

ഓപ്പറേഷന്‍ തൂഫാന്‍ മെഡിക്കല്‍ ഷോപ്പുകളിലേക്കും; കുറിപ്പടിയില്ലാതെ മരുന്ന് നല്‍കിയാല്‍ കര്‍ശന നടപടി: ആഭ്യന്തരമന്ത്രി

  
July 06, 2026 | 8:04 AM

Operation Toofan extends to medical shops strict action if medicines are dispensed without a prescription Home Minister

തിരുവനന്തപുരം: മയക്കുമരുന്ന് വിരുദ്ധ ഓപ്പറേഷന്‍ തൂഫാന്‍ മെഡിക്കല്‍ ഷോപ്പുകളിലേക്കും വ്യാപിപ്പിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ നല്‍കുന്ന മെഡിക്കല്‍ ഷോപ്പുകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഇക്കാര്യം ആരോഗ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഓപ്പറേഷന്‍ തൂഫാനിലൂടെ സംസ്ഥാനത്തെ മയക്കുമരുന്ന് ലോബിക്ക് ശക്തമായ തിരിച്ചടി നല്‍കാനായതായി മന്ത്രി പറഞ്ഞു. കേരള പൊലിസ് നടത്തുന്ന നടപടികള്‍ അഭിനന്ദനാര്‍ഹമാണെന്നും മയക്കുമരുന്ന് സംഘങ്ങള്‍ പല സ്ഥലങ്ങളിലും പൊലിസ് ഉദ്യോഗസ്ഥരേ ആക്രമിക്കുകയും മര്‍ദിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അത്തരം സംഭവങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ചില മെഡിക്കല്‍ ഷോപ്പുകളില്‍ ഗുരുതര രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷനില്ലാതെ വിതരണം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇത്തരം മരുന്നുകള്‍ ചിലര്‍ ലഹരിക്കായി ദുരുപയോഗം ചെയ്യുന്ന സാഹചര്യമുണ്ടെന്നും ഇത് ഒരു കാരണവശാലും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് നല്‍കുന്ന പ്രവണത തുടര്‍ന്നാല്‍ അത്തരം മെഡിക്കല്‍ ഷോപ്പുകളെയും ഓപ്പറേഷന്‍ തൂഫാന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി പരിശോധനയും നിയമനടപടികളും ശക്തമാക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.

Home Minister Ramesh Chennithala said the anti-drug campaign 'Operation Thufan' will be extended to medical shops as well.He stated that strict action will be taken against medical shops that sell medicines without a doctor's prescription. He also said he will discuss the matter with the Health Minister.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോറോഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍: ജൂലൈ 10ന് മന്ത്രിതല ചര്‍ച്ച; ബോര്‍ഡ് ഹാജരായില്ലെങ്കില്‍ നിയമനടപടിയെന്ന് ലേബര്‍ കമ്മീഷണര്‍

Kerala
  •  an hour ago
No Image

ശക്തമായ മഴ; രണ്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

Kerala
  •  an hour ago
No Image

പി.എസ്.സി നിയമന തട്ടിപ്പ്: വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍; ചെയര്‍മാന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് സംഘര്‍ഷത്തില്‍

Kerala
  •  2 hours ago
No Image

ഇ.ഡി ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ട കേസ്; റെയ്ഡ് ദൃശ്യങ്ങള്‍ കോടതി പരിശോധിക്കും

Kerala
  •  2 hours ago
No Image

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍; കോടതി നടപടികള്‍ക്ക് ഒരു വര്‍ഷത്തേക്ക് സ്റ്റേ

Kerala
  •  2 hours ago
No Image

നെന്മാറ ഇരട്ടക്കൊലക്കേസ്; ശിക്ഷാവിധി തിങ്കളാഴ്ച, ജഡ്ജിയുടെ ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്ന് മാറ്റി

Kerala
  •  3 hours ago
No Image

സംസ്ഥാനത്ത് വീണ്ടും അവയവ ദാനം; ആംബുലന്‍സ് ഇടിച്ചു മരിച്ച ഏഴ് വയസ്‌കാരന്റെ അവയവങ്ങള്‍ ദാനം ചെയ്യും

Kerala
  •  3 hours ago
No Image

അമല ആശുപത്രി നഴ്‌സുമാരുടെ സമരം അവസാനിപ്പിച്ചു; 4,000 മുതല്‍ 6,000 രൂപ വരെ ശമ്പളവര്‍ധന

Kerala
  •  4 hours ago
No Image

അയോധ്യ രാമക്ഷേത്രക്കൊളള: ചമ്പത് റായിക്ക് തിരിച്ചടി, കേസില്‍ പ്രതി ചേര്‍ക്കും 

National
  •  4 hours ago
No Image

പത്തനംതിട്ടയിലെ വ്യാജ പീഡനപരാതി; ഹൃദയശസ്ത്രക്രിയ കഴിഞ്ഞ കാര്യം പറഞ്ഞിട്ടും പരിഗണിച്ചില്ല, പൊലിസിനെതിരേ പരാതിയുമായി യുവാവ്

Kerala
  •  4 hours ago