പി.എസ്.സിക്ക് തിരിച്ചടി; ആസൂത്രണ ബോര്‍ഡ് നിയമന വിവാദത്തില്‍ പരീക്ഷാ രേഖകള്‍ പുറത്തുവിടാന്‍ വിവരാവകാശ കമ്മീഷന്‍
തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡ് നിയമന വിവാദത്തില്‍ പി.എസ്.സിക്ക് തിരിച്ചടി. പരീക്ഷാ രേഖകള്‍ മുഴുവന്‍ പുറത്തുവിടാന്‍ വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ഉത്തരക്കടലാസും അഭിമുഖത്തിലെ മാര്‍ക്കിന്റെ വിവരങ്ങളും അപേക്ഷ നല്‍കിയ ഉദ്യോഗാര്‍ഥികള്‍ക്ക് കൈമാറണമെന്നാണ് നിര്‍ദേശം.
ആസൂത്രണ ബോര്‍ഡിലെ മൂന്ന് വിഭാഗങ്ങളിലെ ചീഫ് തസ്തികകളിലേക്കുള്ള പൊതുപരീക്ഷയില്‍ 10 ഉത്തരങ്ങള്‍ മൂല്യനിര്‍ണയം നടത്താതെ വിട്ടിരുന്നുവെന്നാണ് കണ്ടെത്തല്‍. ഇതില്‍ രണ്ട് തസ്തികകളുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് നിയമനവും നടത്തിയിരുന്നു. തുടര്‍ന്ന് ഒരു ഉദ്യോഗാര്‍ഥി അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചതോടെയാണ് പിഴവ് പി.എസ്.സി സമ്മതിച്ചത്.
പി.എസ്.സിയുടെ വിവിധ നിയമന നടപടികളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഫിഷറീസ് വകുപ്പിലെ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഡിവൈഎസ്പി (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്), ലോ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍, കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെ.എ.എസ്), സര്‍വകലാശാല പി.ആര്‍.ഒ. ഉള്‍പ്പെടെയുള്ള തസ്തികകളിലെ തിരഞ്ഞെടുപ്പ് നടപടികളാണ് പരാതികളില്‍ പ്രധാനമായും ഉള്‍പ്പെട്ടിരിക്കുന്നത്. ഈ പരാതികളും വിജിലന്‍സ് അന്വേഷണത്തിന് കൈമാറുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.
അതേസമയം, പി.എസ്.സി പരീക്ഷാ ക്രമക്കേടില്‍ ആഭ്യന്തര വിജിലന്‍സ് എസ്.പി സിനി ഡെന്നീസിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവിറങ്ങിയിട്ടുണ്ട്. പരീക്ഷാ കണ്‍ട്രോളര്‍ നടത്തിയിരുന്ന അന്വേഷണം നിര്‍ത്തിവയ്ക്കാനും പി.എസ്.സി യോഗം തീരുമാനിച്ചു. പരീക്ഷാ കണ്‍ട്രോളറെ രഹസ്യമായി അന്വേഷണ ചുമതല ഏല്‍പ്പിച്ചതിലൂടെ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആരോപണവും വിവാദത്തിന് വഴിവെച്ചിരുന്നു.
The PSC suffered a setback in the State Planning Board recruitment controversy.The Information Commission has ordered the release of all exam documents.
It directed that answer sheets and details of interview marks should be handed over to the candidates who submitted applications.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."