HOME
DETAILS

വി.ഡി സതീശനോട് ഉടൻ മറുപടി നൽകാൻ കോടതി നിർദേശം; കടകംപള്ളി നൽകിയ മാനനഷ്ടക്കേസ് വീണ്ടും പരിഗണിക്കും

  
July 06, 2026 | 2:40 PM

court directs vd satheesan to reply immediately defamation case filed by kadakampally to be considered again

തിരുവനന്തപുരം: മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്ടക്കേസിൽ മുഖ്യമന്ത്രി വി.ഡി. സതീശന് തിരുവനന്തപുരം സബ് കോടതിയുടെ കർശന നിർദേശം. കേസിൽ എന്തെങ്കിലും തരത്തിലുള്ള തർക്കങ്ങളോ എതിർപ്പുകളോ ഉണ്ടെങ്കിൽ അത് ഉടൻ തന്നെ കോടതിയെ ബോധിപ്പിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. കേസ് വരും ദിവസങ്ങളിൽ കൂടുതൽ വാദം കേൾക്കുന്നതിനായി വ്യാഴാഴ്ചത്തേക്ക് മാറ്റി.

ശബരമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് വി.ഡി. സതീശൻ നടത്തിയ ചില പരാമർശങ്ങൾക്കെതിരെയാണ് കടകംപള്ളി സുരേന്ദ്രൻ കോടതിയെ സമീപിച്ചത്. ഈ പരാമർശങ്ങൾ തന്റെ വ്യക്തിത്വത്തിനും രാഷ്ട്രീയ പ്രതിച്ഛായയ്ക്കും ഭംഗം വരുത്തിയെന്നാണ് കടകംപള്ളിയുടെ വാദം.

കേസിൽ കോടതി നോട്ടീസ് അയച്ച് 90 ദിവസം പിന്നിട്ടിട്ടും വി.ഡി. സതീശന്റെ ഭാഗത്തുനിന്ന് യാതൊരുവിധ തർക്കങ്ങളോ വിശദീകരണങ്ങളോ ഫയൽ ചെയ്തിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് മറുപടി നൽകാൻ കോടതി ഇപ്പോൾ അവസാന അവസരം നൽകിയിരിക്കുന്നത്.

 

a kerala court has directed cheif minister v.d. satheesan, to submit an immediate response regarding a defamation case filed against him by cpim leader and mla kadakampally surendran. the court is set to review the case again soon.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള പിഎസ്‌സി അംഗങ്ങൾക്ക് ആഡംബര ജീവിതം; ഖജനാവിന് പ്രതിമാസം ലക്ഷങ്ങളുടെ ബാധ്യത, യുപിഎസ്‌സിയെക്കാൾ വലിയ 'ധൂർത്ത്'

Kerala
  •  2 hours ago
No Image

ആരാണ് ബജ്‌രംഗ് ബാഗ്ര? രാമക്ഷേത്ര ട്രസ്റ്റ് തലപ്പത്തേക്ക്‌ വി.എച്ച്.പി അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി എത്തിയേക്കും

National
  •  2 hours ago
No Image

വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന 18-കാരി മരിച്ചു; കാസർകോട് ടൗൺ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

Kerala
  •  2 hours ago
No Image

രണ്ട് വർഷത്തിനിടെ കിഡ്നി രോഗം ബാധിച്ചത് 18 സ്ത്രീകൾക്ക്: അടങ്ങിയിരിക്കുന്നത് മാരക അളവിൽ മെർക്കുറി; ചർമം വെളുപ്പിക്കാനുള്ള മൂന്ന് ക്രീമുകൾക്ക് നിരോധനം

National
  •  3 hours ago
No Image

ഇതിഹാസ പേസറുടെ 23 വർഷം പഴക്കമുള്ള ലോക റെക്കോർഡ് തകർത്തു; സിംബാബ്‌വെ മണ്ണിൽ ചരിത്രമെഴുതി ബംഗ്ലാദേശ് പേസർ

Cricket
  •  3 hours ago
No Image

'തിരക്കോട് തിരക്ക്, ഒടുവിൽ കുടുങ്ങി': മീൻ കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വില്പന; രണ്ട് പേർ പിടിയിൽ

Kerala
  •  3 hours ago
No Image

സ്പെയിനിന്റെ നെഞ്ചകം തകർത്ത ആ ഒരേയൊരു താരം! ലോകകപ്പ് ക്വാർട്ടർ ലക്ഷ്യമിട്ട് റൊണാൾഡോയും സ്പാനിഷ് പടയും നേർക്കുനേർ

Football
  •  3 hours ago
No Image

യുഎഇയിലെ നിയമനങ്ങളിൽ 23% കുറവ്; കുറഞ്ഞ ശമ്പളമുള്ള ജോലികളിൽ വൻ ഇടിവ്, എഐ മേഖലയിൽ മുന്നേറ്റമെന്ന് റിപ്പോർട്ട്

uae
  •  4 hours ago
No Image

നെയ്യാറ്റിൻകരയിൽ ബൈക്കിന്റെ ശബ്ദത്തെച്ചൊല്ലി തർക്കം: യുവാവ് കുത്തേറ്റ് മരിച്ചു; ഒരു കുടുംബത്തിലെ മൂന്നുപേരടക്കം നാല് പേർ കസ്റ്റഡിയിൽ

Kerala
  •  4 hours ago
No Image

ലോകകപ്പ് നേടാനാകാത്ത തലമുറയായി നമ്മൾ ഒതുങ്ങി; ആരാധകരോട് കണ്ണീരോടെ മാപ്പ് ചോദിച്ച് സൂപ്പർ താരം

Football
  •  4 hours ago