ദേശാഭിമാനി വാരാന്തപ്പതിപ്പ് അച്ചടിക്കാതിരുന്നത് സാങ്കേതിക കാരണങ്ങളാലെന്ന് എം. സ്വരാജ്; പതിപ്പ് നാളെ ഇറങ്ങും
തിരുവനന്തപുരം: വി.എസ് അച്യുതാനന്ദന്റെ അനുസ്മരണക്കുറിപ്പുള്ള ദേശാഭിമാനിയുടെ വാരാന്തപ്പതിപ്പ് ഒഴിവാക്കിയെന്ന വിവാദത്തില്‍ പ്രതികരണവുമായി ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ എം.സ്വരാജ്. വി .എസിന്റെ അനുസ്മരണക്കുറിപ്പ് ഒഴിവാക്കിയതല്ലെന്നും വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കാത്തത് സാങ്കേതിക കാരണം കൊണ്ടാണെന്നും എം. സ്വരാജ് പറഞ്ഞു.
യന്ത്രത്തകരാര്‍ കാരണം വാരാന്തപ്പതിപ്പിന്റെ അച്ചടി പൂര്‍ത്തിയായിട്ടില്ല. വി.എസിനെ വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്നും വാരാന്തപ്പതിപ്പ് നാളെ പ്രസിദ്ധീകരിക്കുമെന്നും എം സ്വരാജ് വ്യക്തമാക്കി.
''കേട്ടുകേള്‍വിയെ തുടര്‍ന്ന് ഇത്തരം വാര്‍ത്തകള്‍ കൊടുക്കുന്നത് ഉചിതമായില്ല. വാര്‍ത്ത പൂര്‍ണമായും തെറ്റാണ്. ദേശാഭിമാനിയുടെ ഒരു യൂണിറ്റില്‍ സ്വകാര്യ പ്രസ്സിലാണ് പത്രം അച്ചടിക്കുന്നത്. അവിടെ യന്ത്രത്തകരാര്‍ ഉണ്ടായതിനെ തുടര്‍ന്ന് രണ്ടുദിവസമായി തൊട്ടടുത്തുള്ള ജില്ലയിലെ യൂണിറ്റിലാണ് അച്ചടി നടക്കുന്നത്. സമയബന്ധിതമായി പത്രം അച്ചടിക്കുന്നതില്‍ പ്രശ്‌നം നേരിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഞായറാഴ്ചത്തെ വാരാന്തപ്പതിപ്പ് തിങ്കളാഴ്ചത്തെ പത്രത്തോടൊപ്പം കൊടുക്കാന്‍ തീരുമാനിച്ചത്. അച്ചടിയുമായി ബന്ധപ്പെട്ട സാങ്കേതിക തകരാര്‍ പരിഹരിച്ചു''- എം.സ്വരാജ് പറഞ്ഞു.
'കള്ളന്‍ വിജയന്‍' എന്നൊരു ലേഖനം വാരാന്തപ്പതിപ്പില്‍ ഇല്ലെന്നും പ്രചരിക്കുന്നതെല്ലാം അവാസ്തവമായ കാര്യങ്ങളാണെന്നും സ്വരാജ് പറഞ്ഞു.
നാലുപേജുള്ള ഞായറാഴ്ച പതിപ്പിന്റെ ആദ്യ പേജിലാണ് വി.എസിനെ അനുസ്മരിക്കുന്ന കെ വി സുധാകരന്റെ ലേഖനമുള്ളത്. അവസാന പേജും വിഎസിനെക്കുറിച്ചാണെന്നും അദ്ദേഹം പറഞ്ഞു.
CPI(M) leader M. Swaraj said the Deshabhimani weekend edition was not printed due to technical reasons. He clarified that the delay was unrelated to any other issue and announced that the edition will be published tomorrow.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."