സോനം വാങ്ചുക്കിന്റെ അറസ്റ്റിന് പിന്നാലെ സമരം ശക്തം; ജന്തർ മന്തറിൽ നിരാഹാരം അനുഷ്ഠിക്കുന്നവരുടെ എണ്ണം 21 ആയി
ന്യൂഡൽഹി: സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് നീക്കിയതിന് പിന്നാലെ ജന്തർ മന്തറിലെ സമരവേദിയിൽ നിരാഹാര സമരം തുടരുന്നവരുടെ എണ്ണം 21 ആയി. കഴിഞ്ഞ ദിവസം നിരാഹാരം ആരംഭിച്ച അഭിജിത് ദിപ്‌കെയെക്കൂടാതെ ജവഹർലാൽ നെഹ്റു സർവകലാശാല, അംബേദ്കർ സർവകലാശാല ഡൽഹി, അലഹബാദ് സർവകലാശാല എന്നിവിടങ്ങളിൽ നിന്നുള്ള പി.എച്ച്.ഡി സ്‌കോളർമാരായ നേഹ, അമീൻ അമിതോജ്, മനീഷ് കുമാർ എന്നിവർ 21 ദിവസമായി നിരാഹാര സമരത്തിലാണ്.
ഡൽഹിയിൽ ജോലി ചെയ്യുന്ന ബിഹാർ സ്വദേശി 30കാരനായ നിതീഷ് 16 ദിവസമായി നിരാഹാര സമരം നടത്തുന്നു. രാജസ്ഥാനിൽ നിന്നുള്ള 25കാരനായ അംജദ് ഖാനും നിരാഹാര സമരത്തിലുണ്ട്.
ഉത്തർപ്രദേശിൽ നിന്നുള്ള സാമൂഹിക പ്രവർത്തകനായ ആദിത്യയാണ് മറ്റൊരാൾ. 25കാരനായ വിദ്യാർത്ഥി പ്രതമേഷ് ബോട്ട്വെ ജൂലൈ 16 ന് പൂനെയിൽ നിന്ന് പ്രതിഷേധ സ്ഥലത്ത് എത്തി 22കാരിയായ ശ്രുതി അറോറയ്ക്കൊപ്പം നിരാഹാര സമരം ആംരംഭിച്ചു. നീറ്റ് പരീക്ഷാർത്ഥിയും 19കാരനുമായ മായങ്ക് അവർക്കൊപ്പം പിന്നാലെ ചേർന്നു. ബുലന്ദ്ഷഹറിൽ നിന്നുള്ള സൂര്യ പ്രകാശ് സിങ്, ഹരിയാനയിൽ നിന്നുള്ള രംഗ്ലാൽ തൻവർ എന്നിവരും കൂടെയുണ്ട്.
Following the detention of climate activist Sonam Wangchuk and his supporters during their march to New Delhi, protests demanding Sixth Schedule status and statehood for Ladakh have intensified. In solidarity, activists launched a hunger strike at Jantar Mantar, with 21 people now joining the fast to press for their demands.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."