HOME
DETAILS

ഓപറേഷൻ തൂഫാൻ: സമസ്ത കാംപയിന് ഇന്ന് തുടക്കം

  
Web Desk
July 20, 2026 | 3:22 AM

operation toufan samastha campaign begins today

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ലഹരിക്കെതിരേ നടപ്പാക്കി വരുന്ന ഓപറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡ് പ്രഖ്യാപിച്ച ദ്വൈവാര സ്‌പെഷൽ കാംപയിന് ഇന്ന് തുടക്കം. സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകീട്ട് നാലിന് വിഴിഞ്ഞത്ത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർവഹിക്കും. വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാർ അധ്യക്ഷനാകും. അഡ്വ. എം. വിൻസന്റ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. 

കാംപയിനോടനുബന്ധിച്ച് നടത്തുന്ന സ്‌പെഷൽ അസംബ്ലിയിൽ വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി ഡോ. എൻ.എ.എം അബ്ദുൽ ഖാദർ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കും.  പദ്ധതി വിഭാവനം ചെയ്ത രമേശ് ചെന്നിത്തലയ്ക്ക് സമസ്തയുടെ ഉപഹാരം സാബിഖലി ശിഹാബ് തങ്ങളും വിദ്യാർഥികൾക്കു വേണ്ടി മദ്‌റസ വിദ്യാർഥികളും സമ്മാനിക്കും.

വിഴിഞ്ഞം മഖാമിനു സമീപത്തെ മൈതാനിയിൽ ആയിരത്തിൽപരം പേർക്ക് ഇരിക്കാവുന്ന പ്രത്യേകം സജ്ജീകരിച്ച പന്തലിലാണ്  പരിപാടി. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളും വിദ്യാഭ്യാസ ബോർഡ് മെംബർമാരും സമസ്തയുടെയും പോഷക സംഘടനകളുടെയും നേതാക്കളും മഹല്ല്, മദ്‌റസ ഭാരവാഹികളും ജനപ്രതിനിധികൾ ഉൾപ്പെടെ  പൗരപ്രമുഖരും ഉന്നത പൊലിസ് ഉദ്യോഗസ്ഥരും  സംബന്ധിക്കും. സമസ്ത കാംപയിന്റെയും ഓപറേഷൻ തൂഫാന്റെയും ലോഗോ മുദ്രണം ചെയ്ത് പ്രത്യേകം തയാറാക്കിയ ടീ ഷർട്ട് അണിഞ്ഞ 300  പേർ സദസിന്റെ മുൻ നിരയിൽ അണിനിരക്കും.

ഓപറേഷൻ തൂഫാന്റെ ഭാഗമായി ഈ മാസം 25നു രാവിലെ 9നു   മുഴുവൻ മദ്‌റസകളിലും അൽ ബിർ, അസ്മി സ്‌കൂൾസ്, ഫാളില - ഫളീല,എസ്.എൻ.ഇ.സി, മറ്റു സ്ഥാപനങ്ങളിലും സ്‌പെഷൽ അസംബ്ലി നടക്കും.  അസംബ്ലിയിൽ ലഹരിക്കെതിരേ കൂട്ട പ്രതിജ്ഞയെടുക്കും. 24ന് വെള്ളിയാഴ്ച പള്ളികളിൽ ഉദ്ബോധനം നടക്കും. കാംപയിന്റെ ഉദ്ഘാടന  പരിപാടി വൻ വിജയമാക്കാൻ വിഴിഞ്ഞത്ത് എല്ലാ വിധ തയാറെടുപ്പുകളും പൂർത്തിയായതായി വിദ്യാഭ്യാസ ബോർഡ് ജനറൽ മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ അറിയിച്ചു.

 

Operation Toufan is an organizational and social awareness campaign launched by Samastha (a major Islamic educational and religious body in Kerala).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെസ്സി പതറിയയിടത്ത് തിളങ്ങി റൊണാൾഡോ; ലോകകപ്പിന് പിന്നാലെ വീണ്ടും 'മെസ്സി-റോണോ' പോരാട്ടം!

Football
  •  10 hours ago
No Image

വ്യാജ ഇ-പാൻ കാർഡ് ഇമെയിലുകൾ സൂക്ഷിക്കുക: ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

Kerala
  •  10 hours ago
No Image

കെഫോണ്‍ ഇന്റര്‍നെറ്റ്; സൗജന്യ സേവനം നിര്‍ത്തലാക്കി, ഇനി ബില്ലടയ്ക്കണം

Kerala
  •  10 hours ago
No Image

വിധിക്കപ്പുറം ഒരു ചോദ്യം; യുവതലമുറയെ ചിന്തിപ്പിക്കുന്ന കോടതി നിരീക്ഷണം

Kerala
  •  10 hours ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: കുറ്റപത്രം എത്രയും വേഗം സമർപ്പിക്കാൻ എസ്.ഐ.ടിയോട് ഹൈക്കോടതി

Kerala
  •  11 hours ago
No Image

425 കോടിയിലധികം രൂപയുടെ സമ്മാനത്തുകയ്ക്ക് പുറമേ ചാമ്പ്യൻഷിപ്പ് റിംഗുകളും; സ്പാനിഷ് താരങ്ങൾക്ക് വമ്പൻ പുരസ്കാരങ്ങൾ!

Football
  •  11 hours ago
No Image

ഇനി അടുക്കളയിലേക്കും; എൽപിജിക്ക് പകരം എഥനോൾ, പിന്നില്‍ കേന്ദ്രത്തിന്റെ പാളിപ്പോയ കണക്കുകൂട്ടല്‍

National
  •  11 hours ago
No Image

ഗോളുമില്ല, അസിസ്റ്റുമില്ല! എന്നിട്ടും മെസ്സിയെ മറികടന്ന് റോഡ്രിക്ക് ഗോൾഡൻ ബോൾ; കാരണമിതാണ്

Football
  •  11 hours ago
No Image

കുക്കുറല്ലയെ പുറത്താക്കാൻ ശ്രമം; ഫൈനൽ പോരാട്ടത്തിൽ മെസ്സിയുടെ 'തന്ത്രത്തിനെതിരെ' വ്യാപക വിമർശനം

Football
  •  11 hours ago
No Image

ഈ വേനൽക്കാലത്ത് യുഎഇയിൽ നിന്ന് നാട്ടിലേക്ക് പറക്കുമ്പോൾ വൻ ലാഭം നേടാൻ അവസരം; യാത്രാ തീയതി മാറ്റിയാൽ കുടുംബങ്ങൾക്ക് 2,000 ദിർഹം വരെ ലാഭിക്കാം

uae
  •  11 hours ago