HOME
DETAILS

സഊദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കലിന് കൂടുതല്‍ ഇളവ്; ഇനി മൂന്ന് മാസം മുതല്‍ പുതുക്കാം

  
July 20, 2026 | 3:49 AM

Saudi Arabia allows flexible iqama renewal for domestic workers

റിയാദ്: സഊദി അറേബ്യയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ (Domestic Workers) ഇഖാമ (താമസാനുമതി) പുതുക്കല്‍ കൂടുതല്‍ സൗകര്യപ്രദമാക്കി ആഭ്യന്തര മന്ത്രാലയം. ഇനി മുതല്‍ മൂന്ന് മാസം മുതല്‍ ആരംഭിക്കുന്ന വിവിധ കാലാവധികളിലേക്ക് ഇഖാമ പുതുക്കാനോ പുതുതായി അനുവദിക്കാനോ കഴിയുമെന്ന് മന്ത്രാലയം അറിയിച്ചു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്‌സ് (ജവാസാത്ത്), മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം, മുസാനിദ് പ്ലാറ്റ്‌ഫോം എന്നിവയുടെ സഹകരണത്തോടെയാണ് പുതിയ സേവനം നടപ്പാക്കിയത്.

പുതിയ സംവിധാനപ്രകാരം തൊഴിലുടമകള്‍ക്ക് ഗാര്‍ഹിക തൊഴിലാളികളുടെയും സമാന വിഭാഗങ്ങളിലുള്ള ജീവനക്കാരുടെയും ഇഖാമ 3, 6, 9, 12, 15, 18, 21, 24 മാസങ്ങള്‍ എന്നിങ്ങനെ വിവിധ കാലയളവുകളിലേക്ക് അനുവദിക്കുകയോ പുതുക്കുകയോ ചെയ്യാം. ഇതുവരെ ഒരു വര്‍ഷമോ രണ്ട് വര്‍ഷമോ എന്ന രീതിയിലായിരുന്നു ഇഖാമ പുതുക്കല്‍.

ഇഖാമ അനുവദിക്കുന്ന കാലയളവിനനുസരിച്ച് മാത്രം ഫീസ് അടയ്ക്കാന്‍ കഴിയുന്നതാണ് പുതിയ സംവിധാനത്തിന്റെ മറ്റൊരു പ്രത്യേകത. മൂന്ന് മാസത്തേക്കോ അതിന്റെ ഗുണിതങ്ങളായ കാലയളവുകളിലേക്കോ ഇഖാമ പുതുക്കുന്നവര്‍ക്ക് ത്രൈമാസ അടിസ്ഥാനത്തില്‍ ഫീസ് അടയ്ക്കാനും സൗകര്യമുണ്ടാകും.

തൊഴിലുടമകളുടെ സാമ്പത്തിക ബാധ്യത കൂടുതല്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യാനും വിവിധ സാഹചര്യങ്ങളിലുള്ള തൊഴിലുടമകളുടെയും ഗാര്‍ഹിക തൊഴിലാളികളുടെയും ആവശ്യങ്ങള്‍ പരിഗണിച്ചുള്ള കൂടുതല്‍ സൗകര്യപ്രദമായ സേവനം ഒരുക്കാനുമാണ് ഈ മാറ്റമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ഡിജിറ്റല്‍ സേവനങ്ങള്‍ വിപുലപ്പെടുത്തുകയും സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയും ചെയ്യുന്ന സൗദിയുടെ ഡിജിറ്റല്‍ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായാണ് പുതിയ സംവിധാനം നടപ്പിലാക്കിയിരിക്കുന്നതെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

English Summary: Saudi Arabia has introduced a more flexible residency permit (iqama) renewal system for domestic workers. Employers can now issue or renew iqamas for periods of 3, 6, 9, 12, 15, 18, 21, or 24 months through the Absher platform, instead of being limited to one- or two-year renewals.

The initiative, launched by the Ministry of Interior in cooperation with the General Directorate of Passports (Jawazat), the Ministry of Human Resources and Social Development, and the Musaned platform, also allows employers to pay residency fees only for the selected period, including quarterly payments for three-month permits.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ ഇ-പാൻ കാർഡ് ഇമെയിലുകൾ സൂക്ഷിക്കുക: ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

Kerala
  •  10 hours ago
No Image

കെഫോണ്‍ ഇന്റര്‍നെറ്റ്; സൗജന്യ സേവനം നിര്‍ത്തലാക്കി, ഇനി ബില്ലടയ്ക്കണം

Kerala
  •  10 hours ago
No Image

വിധിക്കപ്പുറം ഒരു ചോദ്യം; യുവതലമുറയെ ചിന്തിപ്പിക്കുന്ന കോടതി നിരീക്ഷണം

Kerala
  •  10 hours ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: കുറ്റപത്രം എത്രയും വേഗം സമർപ്പിക്കാൻ എസ്.ഐ.ടിയോട് ഹൈക്കോടതി

Kerala
  •  11 hours ago
No Image

425 കോടിയിലധികം രൂപയുടെ സമ്മാനത്തുകയ്ക്ക് പുറമേ ചാമ്പ്യൻഷിപ്പ് റിംഗുകളും; സ്പാനിഷ് താരങ്ങൾക്ക് വമ്പൻ പുരസ്കാരങ്ങൾ!

Football
  •  11 hours ago
No Image

ഇനി അടുക്കളയിലേക്കും; എൽപിജിക്ക് പകരം എഥനോൾ, പിന്നില്‍ കേന്ദ്രത്തിന്റെ പാളിപ്പോയ കണക്കുകൂട്ടല്‍

National
  •  11 hours ago
No Image

ഗോളുമില്ല, അസിസ്റ്റുമില്ല! എന്നിട്ടും മെസ്സിയെ മറികടന്ന് റോഡ്രിക്ക് ഗോൾഡൻ ബോൾ; കാരണമിതാണ്

Football
  •  11 hours ago
No Image

കുക്കുറല്ലയെ പുറത്താക്കാൻ ശ്രമം; ഫൈനൽ പോരാട്ടത്തിൽ മെസ്സിയുടെ 'തന്ത്രത്തിനെതിരെ' വ്യാപക വിമർശനം

Football
  •  11 hours ago
No Image

ഈ വേനൽക്കാലത്ത് യുഎഇയിൽ നിന്ന് നാട്ടിലേക്ക് പറക്കുമ്പോൾ വൻ ലാഭം നേടാൻ അവസരം; യാത്രാ തീയതി മാറ്റിയാൽ കുടുംബങ്ങൾക്ക് 2,000 ദിർഹം വരെ ലാഭിക്കാം

uae
  •  11 hours ago
No Image

വിജയാഘോഷം കണ്ണീരായി: സ്പെയിനിൽ വാട്ടർ ഫൗണ്ടെയിൻ തകർന്നു വീണ് 13-കാരൻ മരിച്ചു; നിരവധി പേർക്ക് പരിക്ക്

Football
  •  12 hours ago