HOME
DETAILS

വടക്കഞ്ചേരിയില്‍ ബസും സിഎന്‍ജി ലോറിയും കൂട്ടിയിടിച്ച് അപകടം; ഒന്‍പത് പേര്‍ക്ക് പരിക്ക്, ഒഴിവായത് വന്‍ ദുരന്തം

  
July 20, 2026 | 5:36 AM

Major tragedy averted in Vadakkencherry as CNG lorry collides with bus 9 injured including 2 with cold burns

 

പാലക്കാട്: വടക്കഞ്ചേരിയില്‍ ബസും സി.എന്‍.ജി സിലിണ്ടറുകള്‍ കയറ്റിവന്ന ലോറിയും കൂട്ടിയിടിച്ച് മറിഞ്ഞ് ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. തങ്കം ജങ്ഷനില്‍ നിന്ന് സര്‍വീസ് റോഡ് വഴി വരികയായിരുന്ന ദീര്‍ഘദൂര സര്‍വീസ് ബസും കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപമുള്ള അടിപ്പാതയിലൂടെ സര്‍വീസ് റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന ലോറിയുമാണ് റോയല്‍ ജങ്ഷനില്‍ വെച്ച് കൂട്ടിയിടിച്ചത്. അപകടത്തിന്റെ തീവ്രതയില്‍ ലോറി മറിയുകയായിരുന്നു.

വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നതിനായുള്ള നാല്‍പ്പതോളം സി.എന്‍.ജി സിലിണ്ടറുകളാണ് ലോറിയിലുണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ സിലിണ്ടറുകളില്‍ നിന്ന് ഉഗ്രശബ്ദത്തോടെ വാതകം പുറത്തേക്ക് ചോര്‍ന്നു. ഇത്തരത്തില്‍ പുറന്തള്ളപ്പെട്ട വാതകത്തില്‍ നിന്ന് ലോറി ഡ്രൈവര്‍ക്കും സഹായിക്കും 'കോള്‍ഡ് ബേണ്‍സ്' (Cold Burns) മൂലം പൊള്ളലേറ്റു.

പരിക്കേറ്റ ബസ് യാത്രക്കാരുടെ നില തൃപ്തികരമാണ്. എല്ലാവരെയും ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടക്കഞ്ചേരിയില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേന ഉടന്‍തന്നെ ചോര്‍ച്ചയടച്ച് വാതകം നിര്‍വീര്യമാക്കിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ഹൈവേ പൊലിസും വടക്കഞ്ചേരി പൊലിസും സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

എന്താണ് കോള്‍ഡ് ബേണ്‍സ്? 

സി.എന്‍.ജി ചോര്‍ച്ചയില്‍ തീപിടിത്തം ഉണ്ടായില്ലെങ്കില്‍ പോലും പൊള്ളലേല്‍ക്കാന്‍ സാധ്യതയുണ്ട്. ഇതിനെയാണ് 'കോള്‍ഡ് ബേണ്‍സ്' അല്ലെങ്കില്‍ 'ഫ്രോസ്റ്റ് ബൈറ്റ്' എന്ന് വിളിക്കുന്നത്. സിലിണ്ടറുകളില്‍ അതീവ മര്‍ദ്ദത്തില്‍ സൂക്ഷിച്ചിരിക്കുന്ന വാതകം ചോര്‍ച്ചയുണ്ടാകുമ്പോള്‍ പെട്ടെന്ന് വികസിക്കുകയും ഇതിന്റെ താപനില പൂജ്യത്തിനും താഴേക്ക് അതിവേഗം താഴുകയും ചെയ്യുന്നു.

ഈ സമയത്ത് വാതകം ചര്‍മ്മത്തില്‍ നേരിട്ട് തട്ടിയാല്‍ കോശങ്ങള്‍ ഉറഞ്ഞുപോവുകയും തീപ്പൊള്ളലിന് സമാനമായി തൊലിപ്പുറത്ത് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്യും. സി.എന്‍.ജി ചോര്‍ച്ചയുണ്ടായാല്‍ വാതകം നേരിട്ട് തൊടാനോ ശ്വസിക്കാനോ പാടില്ല.

 

Nine people were injured when a bus collided with a CNG lorry in Vadakkencherry, where a major tragedy was averted after the fire force neutralized the leaking gas that caused cold burns to the lorry crew.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോളുമില്ല, അസിസ്റ്റുമില്ല! എന്നിട്ടും മെസ്സിയെ മറികടന്ന് റോഡ്രിക്ക് ഗോൾഡൻ ബോൾ; കാരണമിതാണ്

Football
  •  12 hours ago
No Image

കുക്കുറല്ലയെ പുറത്താക്കാൻ ശ്രമം; ഫൈനൽ പോരാട്ടത്തിൽ മെസ്സിയുടെ 'തന്ത്രത്തിനെതിരെ' വ്യാപക വിമർശനം

Football
  •  12 hours ago
No Image

ഈ വേനൽക്കാലത്ത് യുഎഇയിൽ നിന്ന് നാട്ടിലേക്ക് പറക്കുമ്പോൾ വൻ ലാഭം നേടാൻ അവസരം; യാത്രാ തീയതി മാറ്റിയാൽ കുടുംബങ്ങൾക്ക് 2,000 ദിർഹം വരെ ലാഭിക്കാം

uae
  •  12 hours ago
No Image

വിജയാഘോഷം കണ്ണീരായി: സ്പെയിനിൽ വാട്ടർ ഫൗണ്ടെയിൻ തകർന്നു വീണ് 13-കാരൻ മരിച്ചു; നിരവധി പേർക്ക് പരിക്ക്

Football
  •  13 hours ago
No Image

റോഡ് പണിയും വേനൽക്കാല മാന്ദ്യവും; ഷാർജയിൽ അപ്പാർട്ട്മെന്റ് വാടക കുറയുന്നു, ഒപ്പം വമ്പൻ ഓഫറുകളും

uae
  •  13 hours ago
No Image

സ്‌പെയിനിനായി ആര്‍ത്തു വിളിച്ച് ഗസ്സ; ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകം കൂടിയാവുന്ന ലോകകപ്പ് വിജയം 

International
  •  13 hours ago
No Image

ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി ഉംറ വിസയുമായി സഊദി; മൂന്ന് മാസത്തെ വിസ താൽക്കാലികമായി നിർത്തലാക്കി

Saudi-arabia
  •  13 hours ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവന വിവാദം; ടെൻഡർ റദ്ദാക്കിയ ഡൽഹി ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീം കോടതി

uae
  •  14 hours ago
No Image

ഒരു മിനിറ്റ് പോലും പിന്നിലാകാതെ ചരിത്ര വിജയം; അത്യപൂർവ റെക്കോർഡോടെ സ്പെയിന് ലോകകപ്പ്

Football
  •  14 hours ago
No Image

ലോകകപ്പ് ട്രോഫി ദാനച്ചടങ്ങിൽ അനാദരവ്: അർജന്റീനയ്ക്കെതിരെ വൻ വിമർശനം; കായികമര്യാദ ലംഘിച്ചെന്ന് ആരോപണം

Football
  •  14 hours ago

No Image

നിതിൻ രാജ് മരണക്കേസ്: പ്രത്യേക അന്വേഷണ സംഘത്തിന് ഉത്തരവ്, തുടരന്വേഷണം അജിതാ ബീഗത്തിന്റെ നേതൃത്വത്തിൽ

Kerala
  •  16 hours ago
No Image

കണ്ണീര്‍ വാതകം ,ലാത്തിച്ചാര്‍ജ്ജ്...സി.ജെ.പി മാര്‍ച്ച് അടിച്ചമര്‍ത്താന്‍ പൊലിസ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും രംഗത്ത്, സമരക്കാര്‍ വീണ്ടും പാര്‍ലമെന്റിലേക്ക്, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

National
  •  16 hours ago
No Image

35 വര്‍ഷമായി നിശ്ചലമായ കഴുമരങ്ങള്‍; ജയിലുകളില്‍ വധശിക്ഷ കാത്ത് 40 പേര്‍- കോടതികള്‍ വിധി കടുപ്പിക്കുമ്പോഴും ശിക്ഷ വൈകുന്നതെന്ത്?

Kerala
  •  17 hours ago
No Image

മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം തീക്കളിയായി; ബാറില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി, ആറുപേര്‍ക്ക് പൊള്ളലേറ്റു

Kerala
  •  17 hours ago