HOME
DETAILS

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

  
July 20, 2026 | 3:06 PM

nithin rajs death lapse in arrest procedures court releases dr ram crime branch forcibly takes him into custody from court premises shortly after

കണ്ണൂർ: ഡെന്റൽ കോളേജ് വിദ്യാർഥിയായ നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ മുഖ്യപ്രതി ഡോ. എം. കെ. റാമിനെ ചൊല്ലി തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വളപ്പിൽ നാടകീയ രംഗങ്ങൾ. കൃത്യമായ അറസ്റ്റ് നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി പ്രതിയെ വിട്ടയച്ചു. എന്നാൽ തൊട്ടുപിന്നാലെ കോടതി വളപ്പിൽ വെച്ച് ക്രൈം ബ്രാഞ്ച് ബലം പ്രയോഗിച്ച് വീണ്ടും ഡോ. എം. കെ. റാമിനെ കസ്റ്റഡിയിലെടുത്തു.

നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയ അറസ്റ്റായതിനാലാണ് കോടതി പ്രതിയെ വിട്ടയച്ചതെന്നും, അതിനുശേഷമുള്ള ക്രൈം ബ്രാഞ്ചിന്റെ നടപടി തികച്ചും നിയമവിരുദ്ധമാണെന്നും പ്രതിഭാഗം അഭിഭാഷകൻ എം. കിഷോർ കുമാർ പ്രതികരിച്ചു.

നിതിൻ രാജ് ജീവനൊടുക്കി മൂന്ന് മാസം പിന്നിടുമ്പോഴാണ് കേസിൽ ഡെന്റൽ കോളേജ് വകുപ്പ് മേധാവിയായ ഡോ. എം. കെ. റാം പിടിയിലാകുന്നത്. പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളിയതോടെയാണ് ക്രൈം ബ്രാഞ്ച് അന്വേഷണം ഊർജ്ജിതമാക്കിയത്.

രൂപമാറ്റം വരുത്തി ഒളിവിൽ കഴിഞ്ഞിരുന്ന റാമിനെ കർണാടകയിലെ കുടകിൽ നിന്നാണ് ക്രൈം ബ്രാഞ്ച് ഇൻസ്‌പെക്ടർ ശ്രീജിത്ത്‌ കൊടേറിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. മൊബൈൽ ഫോൺ ഉപയോഗിക്കാതെ, രണ്ട് സഹായികൾക്കൊപ്പമായിരുന്നു ഒളിവുജീവിതം. സ്വന്തം നാടായ ആന്ധ്രപ്രദേശിലെ ചിറ്റൂരിലും ഗുണ്ടൂരിലും മാറിമാറി ഒളിവിൽ കഴിഞ്ഞശേഷം ദിവസങ്ങൾക്ക് മുൻപാണ് ഇയാൾ കുടകിലേക്ക് കടന്നത്.

അതേസമയം, നിതിൻ രാജിനെ മാനസികമായി പീഡിപ്പിച്ചിട്ടില്ലെന്നാണ് ഡോ. റാം ചോദ്യം ചെയ്യലിൽ മൊഴി നൽകിയത്. വകുപ്പ് മേധാവി എന്ന നിലയിൽ പഠനത്തിൽ പിന്നാക്കം നിന്ന കുട്ടികളെ ശാസിക്കുക മാത്രമാണ് ചെയ്തതെന്നും ആരെയും ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നും ഇയാൾ പൊലിസിനോട് പറഞ്ഞു.

 

Following alleged procedural lapses during his initial arrest in connection with Nithin Raj's death, Dr. Ram was released by the court. However, immediately after his release, Crime Branch officers forcibly took him back into custody directly from the court premises.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  13 hours ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  13 hours ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  13 hours ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  14 hours ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  14 hours ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  14 hours ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  14 hours ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  14 hours ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  15 hours ago
No Image

ഫൈനൽ വിസിലിന് ശേഷവും അടങ്ങാതെ അർജന്റീന; ഗാർസിയയെയും, ഗാവിയെയും,ആക്രമിച്ച് പരേഡസ്, ഒടുവിൽ ചുവപ്പ് കാർഡ്

Football
  •  15 hours ago