ബഹ്‌റൈനും കുവൈത്തിനുമെതിരായ ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ
അബുദബി/കുവൈത്ത് സിറ്റി: ബഹ്‌റൈൻ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ പുതിയ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് യുഎഇ. ഈ ആക്രമണങ്ങൾ സഹോദര രാഷ്ട്രങ്ങളുടെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണെന്നും മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വലിയ ഭീഷണിയാണെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
അതേസമയം, കുവൈത്തിന് നേരെ ഇറാന്റെ തുടർച്ചയായ ആക്രമണങ്ങൾക്കിടയിൽ, തുടർച്ചയായ നാലാം ദിവസവും നിരവധി വൈദ്യുതി ഉൽപാദന, ജലശുദ്ധീകരണ കേന്ദ്രങ്ങൾക്ക് നേരെ ഇന്നലെ രാത്രി ആക്രമണമുണ്ടായതായി കുവൈത്ത് വൈദ്യുതി, ജല, പുനരുപയോഗ ഊർജ്ജ മന്ത്രാലയം അറിയിച്ചു.
മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ തുടർന്ന് വിവിധ സൗകര്യങ്ങളിൽ വൻ തീപിടുത്തമുണ്ടായി.
ആക്രമണത്തിന് തൊട്ടുപിന്നാലെ കുവൈത്ത് ഫയർ ഫോഴ്‌സുമായും സുരക്ഷാ അധികൃതരുമായും ഏകോപിപ്പിച്ച് മന്ത്രാലയത്തിലെ അടിയന്തര പ്രതികരണ സംഘങ്ങൾ സ്ഥലത്തെത്തി. രക്ഷാസേനയുടെ സമയോചിതമായ ഇടപെടലിലൂടെ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കുകയും അണയ്ക്കുകയും ചെയ്തു. ആക്രമണത്തിൽ പ്ലാന്റുകൾക്കുണ്ടായ നാശനഷ്ടങ്ങൾ അധികൃതർ വിലയിരുത്തി വരികയാണ്.
മുൻകരുതലായി ഉൽപ്പാദന യൂണിറ്റുകൾ അടച്ചു
രാജ്യത്തെ വൈദ്യുതി, ജല വിതരണ ശൃംഖലയുടെ സ്ഥിരത നിലനിർത്തുന്നതിനും വിലപിടിപ്പുള്ള ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി മുൻകരുതൽ നടപടിയുടെ ഭാഗമായി നിരവധി വൈദ്യുതി ഉൽപാദന യൂണിറ്റുകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചതായി മന്ത്രാലയം കൂട്ടിച്ചേർത്തു.
The UAE strongly condemned Iran's attacks on Bahrain and Kuwait, reaffirming solidarity with Gulf nations while urging restraint, regional stability, and protection of civilians and critical infrastructure amid escalating tensions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."