ഹൂത്തികളുടെ ആരോപണങ്ങൾ തള്ളി സഊദി; സമുദ്ര ഗതാഗതം സംരക്ഷിക്കുമെന്ന് മുന്നറിയിപ്പ്
റിയാദ്: യെമൻ ജനതയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്തുന്നുവെന്നും സമുദ്ര ഗതാഗതം തടസ്സപ്പെടുത്തുന്നുവെന്നുമുള്ള ഹൂത്തികളുടെ ആരോപണങ്ങൾ തള്ളി സഊദി. യെമന് നൽകുന്ന പിന്തുണ വീണ്ടും ഉറപ്പിച്ച സഊദി അറേബ്യ, അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി തങ്ങളുടെ കപ്പലുകൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും വ്യക്തമാക്കി.
രാജ്യത്തിനെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് ഹൂത്തികൾ തങ്ങളുടെ പ്രദേശങ്ങളിലെ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും പൊതുജനങ്ങളുടെ അസംതൃപ്തിയിൽ നിന്നും ശ്രദ്ധ തിരിക്കാൻ ശ്രമിക്കുകയാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
2026-ന്റെ ആദ്യ പകുതിയിൽ ഭക്ഷണം, ഇന്ധനം, നിർമ്മാണ സാമഗ്രികൾ തുടങ്ങിയവയുമായി മുന്നൂറിലധികം വാണിജ്യ കപ്പലുകൾ വടക്കൻ യെമനിലെ ഹൊദൈദ, അൽ സാലിഫ്, റാസ് ഇസ്സ എന്നീ തുറമുഖങ്ങളിൽ പ്രവേശിച്ചിട്ടുണ്ട്. യുഎഎൻ പ്രമേയം 2216 പ്രകാരം ആയുധ കടത്ത് തടയാൻ മാത്രമാണ് നിരീക്ഷണം നടത്തുന്നതെന്ന് സഊദി വ്യക്തമാക്കി.
2020-ലെ ഏദൻ വിമാനത്താവള ആക്രമണം, 2022-ലെ എണ്ണ ടെർമിനലുകൾക്ക് നേരെയുള്ള ആക്രമണം, വിമാനങ്ങൾ പിടിച്ചെടുത്തത്, ചെങ്കടലിലെ കപ്പലുകൾക്ക് നേരെയുള്ള അക്രമങ്ങൾ എന്നിവ യെമൻ ജനതയുടെ ദുരിതം വർദ്ധിപ്പിക്കാനേ സഹായിച്ചിട്ടുള്ളൂവെന്നും ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള സമാധാന നീക്കങ്ങളെ തങ്ങൾ പിന്തുണയ്ക്കുമ്പോൾ ഹൂത്തികൾ അതിനോട് വിസമ്മതം പ്രകടിപ്പിക്കുകയാണെന്നും സഊദി വിദേശക്യര്യ മന്ത്രാലയം പറഞ്ഞു.
ചെങ്കടലിലെ ഗതാഗത സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി അന്താരാഷ്ട്ര സമൂഹം തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റണമെന്ന് സഊദി ആവശ്യപ്പെട്ടു. 1982-ലെ ഐക്യരാഷ്ട്രസഭയുടെ സമുദ്ര നിയമ കൺവെൻഷൻ അനുസരിച്ച് സൗദി അറേബ്യ സ്വന്തം കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
Saudi Arabia rejected the Houthis' allegations and reaffirmed its commitment to safeguarding maritime navigation, warning against threats to regional shipping routes and international trade in the Red Sea.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."