ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചിലിന് ബ്രേക്കിടാനാകാതെ അധികൃതര്‍
ചങ്ങനാശ്ശേരി: നഗരത്തിലും പരിസര പ്രദേശത്തും ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചില്‍ തുടരുമ്പോഴും നടപടി സ്വീകരിക്കാതെ അധികൃതര്‍.
നിയമം കാറ്റില്‍ പറത്തില്‍ ടിപ്പര്‍ ലോറികകള്‍ മരണപ്പാച്ചില്‍ നടത്തുമ്പോമ്പോള്‍ പലപ്പോഴും പൊതുജനം ഭീതിയിലാണ്. നിയമങ്ങള്‍ ഉïെങ്കിലും അവ പലപ്പോഴും നോക്കുകുത്തിയാകുകയാണ് ടിപ്പര്‍ ലോറിയുടെ കാര്യത്തില്‍.
കഴിഞ്ഞ ദിവസം കുറിച്ചിയിലുïായ അപകടമരണം ഇതിന്റെ ഏറ്റവും അവസാനത്തെ തെളിവാണ്.
ടിപ്പറും ബൈക്കു കൂട്ടിയിടിച്ച് ഹോമിയോമെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥി അഫകടത്തില്‍ മരണപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ ഏറെ നേരം റോഡ് ഉപരോധിക്കുകയും ടിപ്പറുകളുടെ മരണപ്പാച്ചിലിനു പരിഹാരം കാണണമെന്നു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പതിവുപോലെ ഇപ്പോഴും ടിപ്പറുകള്‍ നഗരവീഥികളേയും ഉള്‍നാടന്‍ പാതകളെയും പ്രകമ്പനംകൊള്ളിച്ച് മരണപ്പാച്ചില്‍ തുടരുകയാണ്. റോഡുപണിക്കെന്നും സര്‍ക്കാര്‍ കോണ്‍ട്രാക്ട് എന്നും മറ്റുമുള്ള ബോര്‍ഡുകള്‍ വച്ചാണ് ഇവയുടെ മരണപ്പാച്ചില്‍.
സ്‌കൂള്‍ സമയങ്ങളില്‍ ഇവക്കു നഗരത്തില്‍ പ്രവേശിക്കുന്നതിനു നിയന്ത്രണം ഉïെങ്കിലും പലപ്പോഴും സമയക്രമം പാലിക്കാതെയാണ് ഇവ കുതിക്കുന്നത്. പൊലിസ് പരിശോധന എവിടെയെങ്കിലും നടക്കുന്നുïെങ്കില്‍ മറ്റു വാഹനങ്ങളില്‍ നിന്നും മൊബൈലിലൂടെ സന്ദേശം ലഭിക്കുന്നതിനാല്‍ പൊലിസിനെ വെട്ടിച്ചു മറ്റു വഴികളിലൂടെ പോകുകയാണ് പതിവ്. തന്നെയുമല്ലാ വേഗപ്പൂട്ട് ഇത്തരം വാഹനങ്ങളില്‍ ഘടിപ്പിക്കാറില്ലെന്നും പറയുന്നു. ടെസ്റ്റിംഗ് സമയങ്ങളില്‍ മാത്രമാകും ഇവ ഘടിപ്പിക്കുക.
പരിശോധനക്കുശേഷം ഇവ അഴിച്ചുമാറ്റുക പതിവാണെന്നും ഡ്രൈവര്‍മാര്‍ തന്നെ പറയുന്നുï്. കൃത്യസമയത്ത് ഓടിപ്പോകാന്‍ കഴിയാതെ വരികയും അതുകാരണം പാറമടയില്‍ നിന്നും മറ്റും കരിങ്കല്ലുകള്‍ ലഭിക്കാതെ വരുന്നതും വേഗപ്പൂട്ട് ഘടിപ്പിക്കുന്നതിനാലാണെന്നാണ് അവരുടെ അഭിപ്രായം.
അപകടം നടക്കുന്ന ഏതാനും ദിവസങ്ങളില്‍മാത്രം ഇവര്‍ നഗരത്തില്‍ പ്രവേശിക്കുന്നതിനു സമയക്രമം പാലിക്കുകയും വേഗത്തിനു നിയന്ത്രണം വരുത്തുകയും ചെയ്യും എന്നാല്‍ പിന്നീട് പഴയപടിതുടരുകയാണ്.
പൊലിസ് കര്‍ശനമായ പിരിശോധന ശക്തമാക്കിയാല്‍ ടിപ്പറുകളുടെ മരണപ്പാച്ചിലിനു നിയന്ത്രണം വരുത്താനാവുമെന്നും നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."