ഒരുനിമിഷം കൊï് പ്രകൃതി കഥമാറ്റിയെഴുതി; അസ്തമിച്ചത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ
ഈരാറ്റുപേട്ട:പ്രകൃതിഭംഗിയാല്‍ അനുഗ്രഹീതമായ ഇല്ലിക്കല്‍മലയില്‍ ഇന്നലെ നിലക്കാത്ത നിലവിളിയായിരുന്നു. തിരുവനന്തപുരത്തുനിന്നും ഇല്ലിക്കല്‍മലയിലെത്തിയ സംഘത്തില്‍പ്പെട്ട ജീവന്‍ വിധിക്ക് കീഴടങ്ങിയപ്പോള്‍ ഒപ്പമുïായിരുന്നവര്‍ പൊട്ടിക്കരഞ്ഞു. പ്രകൃതി സൗന്ദര്യം ആസ്വദിക്കാനായി എത്തിയ സംഘത്തിന് ഇല്ലിക്കല്‍മല സമ്മാനിച്ചത് തീരാത്ത നഷ്ടമായിരുന്നു.
ജീവന്‍ ജയന്ത് മരണത്തിലേക്ക് കാല്‍ വഴുതി വീണപ്പോള്‍ എന്തുചെയ്യണമെന്നറിയാതെ നിസഹായാവസ്ഥയില്‍ നില്‍ക്കുകയായിരുന്നു കൂടെയുïായിരുന്നവര്‍.
രക്ഷയ്ക്കായി നാലുചുറ്റും വിളിച്ചുകൂവി. 800 അടി താഴ്ച്ചയില്‍ നിന്നും രïുമണിക്കൂറിന് ശേഷം ജീവന്‍ ജയന്തിന്റെ മൃതദേഹം പുറത്തെടുക്കുന്നതുവരെ അവര്‍ പ്രാര്‍ഥനയിലായിരുന്നു. അവന് ഒന്നും സംഭവിക്കല്ലേയെന്ന പ്രാര്‍ഥനയില്‍.
പക്ഷെ, പ്രാര്‍ഥനയ്ക്കും രക്ഷിക്കായില്ല ജീവനെ. ഒരു നിമിഷംകൊï് പ്രകൃതി കഥമാറ്റിയെഴുതിയപ്പോള്‍ തകര്‍ന്നത് ഒരു കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു.
ജീവന്റെ വേര്‍പാടില്‍ മനം തകര്‍ന്നിരുന്നവര്‍ക്ക് ആശ്വാസവാക്കുകള്‍ പകരുവാന്‍ സ്ഥലത്തെത്തിയവര്‍ക്കും കഴിഞ്ഞില്ല. ഇത്തരത്തില്‍ ഇല്ലിക്കല്‍ക്കല്ലിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവര്‍ക്ക് ദുഖങ്ങള്‍ സമ്മാനിക്കുമ്പോഴും വിനോദ സഞ്ചാരിക്കള്‍ക്ക് സുരക്ഷയൊരുക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല.
ഈ വര്‍ഷം ഇല്ലിക്കല്‍ മല സാക്ഷിയായത് രïു യുവാക്കളുടെ മരണത്തിനായിരുന്നു. കാല്‍ തെറ്റിയാല്‍ ചെന്നുവീഴുന്നത് പാറക്കെട്ടുകള്‍ക്കിടയിലേക്കായതിനാല്‍ കൂടെയുള്ളവര്‍ക്കും പലപ്പോഴും രക്ഷപെടുത്താന്‍ സാധിക്കാറില്ല. സമുദ്രനിരപ്പില്‍ നിന്നും മൂവായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതും പ്രകൃതി ഭംഗികൊï് അനുഗ്രഹീതമായ പ്രദേശമാണ് ഇല്ലിക്കല്‍ മലനിരകള്‍.
കൊടൈക്കാനാലിന് സമാനമായ കലാവസ്ഥയും പ്രകൃതി ഭംഗിയുമാണ് ഈ പ്രദേശത്തിന് .ഈരാറ്റുപേട്ടയില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ഇല്ലിക്കല്‍ മല. ദിവസം തോറും നൂറുക്കണക്കിന് വിനോദ സഞ്ചാരികളാണ് ഇവിടെ സന്ദര്‍ശിക്കുവാന്‍ എത്തുന്നത്.
ഇല്ലിക്കല്‍മലയില്‍ മുന്നറിയിപ്പ് ബോര്‍ഡുകളും സംരക്ഷണ വേലികളുംസ്ഥാപിക്കുകണമെന്ന് ആവശ്യവും ലൈഫ് ഗാര്‍ഡുകളെ നിയമിക്കണമെന്ന് ആവശൃത്തിനും വര്‍ഷങ്ങളുടെ പഴക്കമുï് .എന്നാല്‍ അധികൃതര്‍ ഇത്തരം ആവശ്യങ്ങള്‍ പാടെ അവഗണിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.
അറു മാസം മുമ്പ് റാന്നി സ്വദേശിയായ യുവാവ് മലയില്‍ നിന്ന് കൊക്കയിലേക്ക് വീണ് മരണപ്പെട്ടിരുന്നു.ഇതേ സ്ഥലത്തുവെച്ചാണ് ഇന്നലെ തിരുവനന്തപുരത്തു നിന്നെത്തിയ സംഘത്തിലെ ശ്രീകാര്യം സ്വദേശി ജീവന്‍ ജയന്തും മരണത്തിന് കീഴടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."