ഹജ്ജ് വിസയില്‍ മയക്കുമരുന്ന് കടത്തിയതിന് ഏഴു നൈജീരിയക്കാര്‍ അറസ്റ്റില്‍
റിയാദ്:ഹജ്ജ് വിസ ദുരുപയോഗം ചെയ്തു മയക്കുമരുന്ന് കടത്തിയ ഏഴു നൈജീരിയന്‍ പൗരന്മാര് പിടിയിലായതായി സഊദി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ഹാജിമാരുടെ കനത്ത വരവിനിടയില്‍ കാര്യമായ പരിശോധനകള്‍ ഉണ്ടാകുകയില്ലെന്ന് കണക്കാക്കി മയക്കുമരുന്നുമായി എത്തിയവരെയാണ് മദീന വിമാനത്താവളത്തില്‍ വെച്ച് സുരക്ഷാ അധികൃതര്‍ പിടികൂടിയത്.
ക്യാപ്സൂള്‍ രൂപത്തിലാക്കി ആറു കിലോയിലധികം കൊക്കെയ്നാണ് ഇവര്‍ ശരീരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍, കൂടുതല്‍ ചോദ്യം ചെയ്യലില്‍ മയക്കുമരുന്ന് കടത്തു സംഘം തങ്ങളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് ഇത് കടത്താന്‍ പ്രേരിപ്പിച്ചതെന്ന് ഇവര്‍ പറഞ്ഞു. മയക്കുമരുന്ന് കടത്തു സംഘങ്ങളാണ് തങ്ങള്‍ക്ക് ഹജ്ജ് വിസ സംഘടിപ്പിച്ചു തന്നതെന്നും അറസ്റ്റിലായവര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇവരുടെ ശരീരത്തില്‍ ഓരോ കിലോയിലധികം കൊക്കൈനുകളാണ് ഒളിപ്പിച്ചവയ്ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൂടാതെ ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ കൊക്കൈന്‍ കടത്താന്‍ ശ്രമിച്ച ഏതാനും ഹജ്ജ് തീര്‍ത്ഥാടകരെ ജിദ്ദ വിമാനത്താവളത്തിലും അധികൃതര്‍ പിടികൂടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."