കാലിക്കറ്റ് സര്‍വകലാശാലാ അറിയിപ്പുകള്‍
മൂന്നാം സെമസ്റ്റര്‍
ബി.എസ്.സി,
ബി.സി.എ സ്‌പോട്ട്
പെയ്‌മെന്റ് ക്യാമ്പ്
മൂന്നാം സെമസ്റ്റര്‍ ബി.എസ്.സി, ബി.സി.എ (സി.യു.സി.ബി.സി.എസ്.എസ്) നവംബര്‍ 2015 പരീക്ഷകളുടെ മൂല്യനിര്‍ണയം നടത്തിയ അധ്യാപകര്‍ക്കുള്ള സ്‌പോട്ട് പെയ്‌മെന്റ് ക്യാമ്പ് സെപ്തംബര്‍ 22, 23 തിയതികളില്‍ (22-ന് മലപ്പുറം, തൃശൂര്‍ ജില്ലക്കാര്‍ക്കും, 23-ന് കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലക്കാര്‍ക്കും) സര്‍വകലാശാലാ സെനറ്റ് ഹൗസില്‍ രാവിലെ പത്ത് മണി മുതല്‍ മൂന്ന് മണി വരെ നടക്കും.
എല്ലാ അധ്യാപകരും മാര്‍ക്ക് ഷീറ്റുകളും ബില്ലുകളും സഹിതം ഹാജരാകണം.
രണ്ടാം സെമസ്റ്റര്‍
എസ്.ഡി.ഇ-യു.ജി
ഹാള്‍ടിക്കറ്റ്
വിദൂരവിദ്യാഭ്യാസം 26-ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ ബി.എബി.എ അഫ്‌സല്‍-ഉല്‍-ഉലമ ബി എസ്.സി, ബി.എം.എം.സി (സി.യു.സി.ബി.സി.എസ്.എസ്) റഗുലര്‍ സപ്ലിമെന്ററിഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഹാള്‍ടിക്കറ്റുകള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
രണ്ടാം സെമസ്റ്റര്‍
ബി.എ ഹാള്‍ടിക്കറ്റ്
രണ്ടാം സെമസ്റ്റര്‍ ബി.എ (സി.യു.സി.ബി.സി.എസ്.എസ്) റഗുലര്‍ സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ (ഫങ്ഷണല്‍ ഇംഗ്ലീഷ്, ബി.ടി.ടി.എം, ഉറുദു ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍, ഉറുദു വിത്ത് കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍, ഇസ്‌ലാമിക് സ്റ്റഡീസ്, അറബിക്, അറബിക് ആന്‍ഡ് ഹിസ്റ്ററി, അറബിക് ആന്‍ഡ് ഇസ്‌ലാമിക് ഹിസ്റ്ററി, ബി.എസ്.ഡബ്ല്യൂ, ബി.വി.സി, മാസ് കമ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം, വോകല്‍, വീണ, വയലിന്‍, മൃദംഗം, ബി.ടി.എഫ്.പി ഒഴികെയുള്ള) ഹാള്‍ടിക്കറ്റ് വെബ്‌സൈറ്റില്‍ ലഭ്യമാണ്.
എം.എസ്.സി മെഡിക്കല്‍ മൈക്രോബയോളജി
റാങ്ക് ലിസ്റ്റ്
സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സസിലെ സ്വാശ്രയ എം.എസ്.സി മെഡിക്കല്‍ മൈക്രോബയോളജി (രണ്ട് വര്‍ഷം) പ്രവേശന താല്‍ക്കാലിക റാങ്ക് ലിസ്റ്റ് പഠനവകുപ്പിലും വെബ്‌സൈറ്റിലും ലഭ്യമാണ്.
ആക്ഷേപങ്ങള്‍ സെപ്തംബര്‍ 23-ന് വൈകുന്നേരം മൂന്ന് മണിക്കകം അറിയിക്കണം. വിവരങ്ങള്‍ക്ക്: 0494 2407345.
ബി.എസ്.സി പ്രിന്റിങ്
ടെക്‌നോളജി
കോണ്‍ടാക്ട് ക്ലാസ്
വിദൂരവിദ്യാഭ്യാസം ബി.എസ്.സി പ്രിന്റിംഗ് ടെക്‌നോളജി (2014-15 പ്രവേശനം) കോണ്‍ടാക്ട് ക്ലാസ് സെപ്തംബര്‍ 24, 25 തിയതികളില്‍ പ്രിന്റിങ് ടെക്‌നോളജി സെന്ററില്‍ പത്ത് മണി മുതല്‍ നടക്കും. വിവരങ്ങള്‍ക്ക്: 9747056463.
പരീക്ഷാ അപേക്ഷ
ഏഴാം സെമസ്റ്റര്‍ ബി.ടെക് പാര്‍ട്ട് ടൈം, ബി.ടെക് (2009 സ്‌കീം) റഗുലര്‍സപ്ലിമെന്ററി, ബി.ആര്‍ക് (2009-2011 പ്രവേശനം) സപ്ലിമെന്ററി (04 സ്‌കീം) പരീക്ഷകള്‍ക്ക് പിഴകൂടാതെ ഒക്‌ടോബര്‍ ഏഴ് വരെയും 150 രൂപ പിഴയോടെ ഒക്‌ടോബര്‍ 15 വരെയും ഓണ്‍ലൈനില്‍ അപേക്ഷിക്കാം. റഗുലര്‍ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള ലിങ്ക് 20 മുതല്‍ ലഭ്യമാവും. സപ്ലിമെന്ററി പരീക്ഷകള്‍ക്കുള്ള ലിങ്ക് ഏഴാം സെമസ്റ്റര്‍ (ഏപ്രില്‍ 2016) പരീക്ഷാഫലം വന്നതിന് ശേഷമേ ലഭ്യമാവുകയുള്ളൂ.
ഹിന്ദി പി.ജി ഡിപ്ലോമ
വൈവാ വോസി
ഹിന്ദി പി.ജി ഡിപ്ലോമ ഇന്‍ ട്രാന്‍സ്‌ലേഷന്‍ ആന്‍ഡ് സെക്രട്ടേറിയല്‍ പ്രാക്ടിസ് വൈവാ വോസി സെപ്തംബര്‍ 24-ന് ഹിന്ദി പഠനവകുപ്പില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."