HOME
DETAILS

ഗര്‍ഭച്ഛിദ്രത്തിനുള്ള അവകാശം സ്ത്രീകള്‍ക്കുണ്ടെന്ന് ബോംബെ ഹൈക്കോടതി

  
backup
September 21, 2016 | 6:49 PM

%e0%b4%97%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ad%e0%b4%9a%e0%b5%8d%e0%b4%9b%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%85

മുംബൈ: ഗര്‍ഭസ്ഥ ശിശുവിനെ സ്വീകരിക്കാനുള്ള മാനസികാവസ്ഥയില്ലെങ്കില്‍ ഗര്‍ഭച്ഛിദ്രം ചെയ്യാനുള്ള അവകാശം സ്ത്രീകള്‍ക്കുണ്ടെന്ന് ബോംബെ ഹൈക്കോടതി.  സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീകള്‍ക്കുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ജസ്റ്റിസുമാരായ വി.കെ തഹില്‍രമണിയും മൃദുല ഭട്കരുമടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. ബൈക്കുള ജയിലില്‍ കഴിയുന്ന സ്ത്രീയുടെ ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ട വാര്‍ത്തയെ തുടര്‍ന്ന് കോടതി സ്വമേധയാ ഫയല്‍ ചെയ്ത കേസിലാണ് സുപ്രധാനമായ ഉത്തരവ്.
വിവാഹിതര്‍ക്കു മാത്രമല്ല, പങ്കാളികളുമായി കഴിയുന്നവര്‍ക്കും ഈ ഉത്തരവ് പ്രകാരം ഗര്‍ഭസ്ഥശിശുവിനെ ഒഴിവാക്കാനാവും. നിലവിലെ ഗര്‍ഭച്ഛിദ്ര നിയമപ്രകാരം 12 ആഴ്ചവരെയുള്ള ഭ്രൂണം മാത്രമേ വൈദ്യസഹായത്തോടെ നശിപ്പിക്കാന്‍ കഴിയൂ. ഗര്‍ഭസ്ഥശിശുവിന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കിലോ ഭ്രൂണവളര്‍ച്ച മാതാവിന് അപകടമാവുകയോ ചെയ്താല്‍ 12 മുതല്‍ 20 ആഴ്ചവരെ പ്രായമുള്ള ഗര്‍ഭവും നിയമപ്രകാരം ഒഴിവാക്കാം. എന്നാല്‍ ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം മാതാവിന് മാനസികമായോ ശാരീരികമായോ ഗര്‍ഭം വഹിക്കാന്‍ കഴിയില്ലെങ്കില്‍ ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കാമെന്നാണ് സൂചിപ്പിക്കുന്നത്.
1971 ല്‍ കൊണ്ടുവന്ന ഗര്‍ഭച്ഛിദ്ര നിയമം സ്ത്രീകളുടെ മാനസികാവസ്ഥ കൂടി പരിഗണിച്ച് കാലോചിതമായ മാറ്റങ്ങള്‍ക്ക് വിധേയമാക്കണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. സ്വന്തം ശരീരത്തിന്റെ അവകാശം സ്ത്രീകള്‍ക്കുള്ളതു പോലെ  ഗര്‍ഭധാരണം, മാതൃത്വം എന്നിവയിലും സ്വയം തീരുമാനമെടുക്കാന്‍ സ്ത്രീകളെ അനുവദിക്കണമെന്ന് കോടതി വ്യക്തമാക്കി. ഭ്രൂണം സ്ത്രീയുടെ ശരീരത്തിനകത്താണ് വളരുന്നത്. അത് അവരില്‍ മാനസികവും ശാരീരികവുമായ ആഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം. ഇന്ത്യന്‍ ഭരണഘടനയിലെ 21ാം വകുപ്പ് പൗരന് ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളില്‍ അന്തസോടെ ജീവിക്കാനുള്ള അവകാശവും ഉള്‍പ്പെടുന്നുണ്ട്. അതിനാല്‍ ഗര്‍ഭാവസ്ഥ സ്ത്രീകളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നതായാല്‍ അത് ഒഴിവാക്കാനുള്ള അവകാശം അവര്‍ക്കുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐസിസി റാങ്കിംഗിൽ കുതിച്ച് ഇന്ത്യൻ സൂപ്പർ താരങ്ങൾ; ഡാരിൽ മിച്ചലിന്റെ ഒന്നാം സ്ഥാനത്തിന് ഭീഷണി

Cricket
  •  3 days ago
No Image

സാമ്പത്തിക പ്രതിസന്ധി മറയാക്കി കേന്ദ്ര നീക്കം; ലാഭത്തിലുള്ള ഡൽഹി, മുംബൈ വിമാനത്താവളങ്ങളിലെ ശേഷിക്കുന്ന ഓഹരികളും വിറ്റഴിക്കുന്നു

National
  •  3 days ago
No Image

നീറ്റ് വിവാദം എങ്ങനെ ഡൽഹിയിൽ വൻ യുവജന പ്രക്ഷോഭത്തിന് വഴിവെച്ചു? in-depth

National
  •  3 days ago
No Image

സ്ത്രീകളുടെ രാത്രിയാത്രയ്ക്ക് സുരക്ഷയൊരുക്കി കെ.എസ്.ആർ.ടി.സി; 'പിങ്ക് ബസ്' സർവീസുകൾ നാളെ മുതൽ

Kerala
  •  3 days ago
No Image

5 വർഷത്തെ യുഎഇ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ; അപേക്ഷിക്കേണ്ട വിധം, ഫീസ്, പ്രധാന നിയമങ്ങൾ അറിയേണ്ടതെല്ലാം

uae
  •  3 days ago
No Image

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: 120 താൽക്കാലിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്; 7,200 കുട്ടികൾക്ക് കൂടി പ്രവേശനം ലഭിക്കും

Kerala
  •  3 days ago
No Image

പ്രീമിയർ ലീ​ഗ് ട്രാൻസ്ഫർ വിപണിയെ ഞെട്ടിച്ച് ചെൽസി; ചരിത്രം തിരുത്തി മോർഗൻ റോജേഴ്‌സ്

Football
  •  3 days ago
No Image

സാംസങ് ഗാലക്സി Z ഫോൾഡ് 8 വിപണിയിൽ; യുഎഇയിലെ വിലയും പ്രധാന ഫീച്ചറുകളും അറിയാം

uae
  •  3 days ago
No Image

2026 ലോകകപ്പിലെ 'വില്ലൻമാരോ'? അർജന്റീനയ്‌ക്കെതിരെ തിരിഞ്ഞ് കായിക ലോകം

Football
  •  3 days ago
No Image

ധർമേന്ദ്ര പ്രധാനെ മോദി കൈവിടുമോ? സി.ജെ.പി പ്രക്ഷോഭത്തെ മറികടക്കാൻ കേന്ദ്രത്തിന്റെ പ്ലാൻ ബി എന്ത്?

National
  •  3 days ago