HOME
DETAILS
MAL
തന്റെ സ്വത്തുക്കളെക്കുറിച്ച് അറിയാന്‍ ബാങ്കുകള്‍ക്ക് അവകാശമില്ലെന്ന് മല്യ
backup
April 21 2016 | 15:04 PM
ന്യൂഡല്‍ഹി: ബാങ്കുകള്‍ക്കെതിരെ വിജയ് മല്യ സുപ്രിംകോടതിയില്‍. തന്റെയും കുടുംബാംഗങ്ങളുടേയും വിദേശത്തുള്ള സ്വത്തുക്കളെക്കുറിച്ച് അറിയാന്‍ ബാങ്കുകള്‍ക്ക് അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി മല്യ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.
പ്രവാസികള്‍ വിദേശത്തുള്ള സ്വത്തുക്കള്‍ വെളിപ്പെടുത്തേണ്ടതില്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. സ്വത്തുക്കള്‍ സംബന്ധിച്ച വിവരങ്ങള്‍ കോടതിയില്‍ വച്ചാല്‍ അത് ബാങ്കുകള്‍ക്ക് കൈമാറരുത്. മുദ്രവച്ച കവറില്‍ വിവരം നല്കാന് അനുമതി നല്‍കണമെന്ന് അദ്ദേഹം കോടതിയോട് അഭ്യര്‍ഥിച്ചു. ജൂണ്‍ 26നു വിവരങ്ങള്‍ കൈമാറാമെന്നും മല്യ കോടതിയില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."