പൊറ്റക്കുഴി പള്ളി നവതി ദര്‍ശന തിരുനാളിന് നാളെ കൊടി ഉയരും
കൊച്ചി: വിശുദ്ധ കൊച്ചുത്രേസ്യയുടെ നാമത്തില്‍ സ്ഥാപിക്കപ്പെട്ട ഏഷ്യയിലെ ആദ്യ ദേവാലയമായ കലൂര്‍ പൊറ്റക്കുഴി ചെറുപുഷ്പം ദേവാലയത്തിലെ നവതി ദര്‍ശന തിരുനാളിന് വികാരി ജനറല്‍ മോണ്‍. മാത്യു ഇലഞ്ഞിമറ്റം നാളെ കൊടി ഉയര്‍ത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
90 വര്‍ഷം മുമ്പ് നടത്തിയ പ്രദക്ഷിണത്തിന്റെ ഓര്‍മ പുതുക്കി ഇന്നു വൈകുന്നേരം നാല് മണിക്ക് ചാത്യാത്തു നിന്നു പൊറ്റക്കുഴി ഇടവകയിലേക്ക് വിശ്വാസ യാത്ര സംഘടിപ്പിക്കും.
ദേവാലയ നവതി പ്രമാണിച്ച് തപാല്‍ വകുപ്പ് പുറത്തിറക്കുന്ന പോസ്റ്റല്‍ കവറിന്റെ ആദ്യ പ്രതികള്‍ മോണ്‍. ക്ലീറ്റസ് പറമ്പിലോത്തും ഇടവക പ്രതിനിധികളും ചേര്‍ന്ന് ഏറ്റുവാങ്ങും. തുടര്‍ന്ന് ദേവാലയത്തില്‍ ദിവ്യകാരുണ്യ ആരാധന നടത്തും.
കഴിഞ്ഞ വര്‍ഷം വീടുകളില്‍ നട്ടു വളര്‍ത്താനായി ഏല്‍പിച്ച 1500 റോസാപ്പൂ ചെടികള്‍ തിരികെ വാങ്ങി പള്ളിയുടെ മുന്നില്‍ റോസാപ്പൂക്കളുടെ ആരാമമൊരുക്കുമെന്നും ഇടവ വികാരി ഫാ. മാര്‍ട്ടിന്‍ തൈപ്പറമ്പില്‍ പറഞ്ഞു. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ വൈകുന്നേരം നടക്കുന്ന പെരുന്നാള്‍ കര്‍മങ്ങളില്‍ ഫാ. ഫ്രാന്‍സിസ് സേവ്യര്‍, ഫാ. വര്‍ഗീസ് വലിയപറമ്പില്‍, മോണ്‍. ജോസഫ് പടിയാരംപറമ്പില്‍ എന്നിവര്‍ മുഖ്യ കാര്‍മ്മികരാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."