വയോധികനെ 'കനിവ്' ഏറ്റെടുത്തു
കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയി പോകാനിടമില്ലാതെ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന വയോധികനെ മെഡിക്കല്‍ കോളജ് കനിവ് ചാരിറ്റബിള്‍ ട്രസ്റ്റ് ഏറ്റെടുത്തു.
കോഴിക്കോട് വെള്ളയില്‍ സ്വദേശി 67 വയസുകാരനായ അബ്ദുല്ല ബിച്ചുവിനെയാണ് കനിവ് ഏറ്റെടുത്തത്. 22 വര്‍ഷം മുന്‍പ് വീടു വിട്ട് പോന്നതാണ്. തുടര്‍ന്ന് മടവൂര്‍ സി.എം മഖാം പരിസരത്ത് ആരുടെയൊക്കെയോ സഹായത്താല്‍ ജീവിക്കുകയായിരുന്നുവെന്നും അസുഖത്തെ തുടര്‍ന്ന് കുറച്ചുപേര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചതാണെന്നും അബ്ദുല്ല ബിച്ചു പറഞ്ഞു.
മെഡിക്കല്‍ കോളജിലെ സന്നദ്ധ പ്രവര്‍ത്തകരാണ് ഇയാളെ കനിവ് ചാരിറ്റബിള്‍ ട്രസ്റ്റിലെത്തിച്ചത്. റഹീം, ബഷീര്‍, ഇസ്മാഈല്‍, യൂനുസ് എന്നിവര്‍ ചേര്‍ന്ന് ട്രസ്റ്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കാപ്പാട് കനിവ് സ്നേഹതീരത്തിലേക്കാണ് കൊണ്ടുപോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."