HOME
DETAILS
MAL
മത്സ്യതൊഴിലാളി ക്ഷേമപദ്ധതികള്‍ സര്‍ക്കാര്‍ അട്ടിമറിക്കുന്നു: കെ സുരേന്ദ്രന്
backup
October 07 2016 | 05:10 AM
കണ്ണൂര്‍: മത്സ്യതൊഴിലാളി ക്ഷേമ പദ്ധതികളില്‍ നിന്ന് അര്‍ഹരായവരെ ഒഴിവാക്കിക്കൊണ്ട് ക്ഷേമപദ്ധതികള്‍ ഇടതുസര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന്. കേരള പ്രദേശ് മത്സ്യതൊഴിലാളി കോണ്‍ഗ്രസ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മല്സ്യതൊഴിലാളികളോടുള്ള വഞ്ചനാപരമായ സമീപനത്തിനെതിരേ ശക്തമായ സമര പരിപാടികളുമായി മത്സ്യതൊഴിലാളി കോണ്‍ഗ്രസ് രംഗത്തിറങ്ങണമെന്ന് സുരേന്ദ്രന് ആഹ്വാനം ചെയ്തു.മത്സ്യതൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എ.ടി നിഷാത്ത് അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി പ്രഭാകരന്, ഹരിഹരസുതന്, ആഗ്നസ് ഈനാശു, പുഷ്ക്കരന്‍ കെ.ടി ദാമോദരന്‍, പാറയില്‍ രാജന്, കെ രതീശന്, ഷൈജുദാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."