എ.കെ.എസ്.ടി.യു ഡി.ഇ ഓഫിസ് ഉപരോധിച്ചു
നെയ്യാറ്റിന്‍കര: സമയബന്ധിതമായി ഫിക്‌സേഷന്‍ നടത്തി അധ്യാപകരുടെ ഗ്രേഡും ഇന്‍ക്രിമെന്റും പാസാക്കുക , മുടങ്ങിക്കിടക്കുന്ന എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ നിയമനാംഗീകാരം നല്‍കുക , കാലതാമസം കൂടാതെ അധ്യാപകരുടെ പി.എഫ് അഡ്വാന്‍സ് പാസാക്കി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് എ.കെ.എസ്.ടി.യു ഇന്നലെ നെയ്യാറ്റിന്‍കര ഡി.ഇ ഓഫിസ് ഉപരോധിച്ചു.
എ.കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് ശരത്ചന്ദ്രന്‍നായര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ജോര്‍ജ് രത്‌നം , ജില്ലാ പ്രസിഡന്റ് ബി.കൃഷ്ണകുമാര്‍ , നെയ്യാറ്റിന്‍കര സബ് ജില്ലാ സെക്രട്ടറി സോമരാജ് , സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് പളളിച്ചല്‍ വിജയന്‍ , മണ്ഡലം കമ്മിറ്റി സെക്രട്ടറി അയ്യപ്പന്‍നായര്‍ , മണ്ഡലം കമ്മിറ്റി അംഗം വി.ഐ.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.എ.കെ.എസ്.ടി.യു നേതാക്കളുമായി ഡി.ഇ.ഒ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം അവസാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."