ചെളിയില്‍ വിരിയാറുള്ള താമര ഇപ്പോള്‍ ചാണകത്തിലാണ് വിരിയുന്നത്: കനയ്യകുമാര്‍
തിരുവനന്തപുരം: യുവജനങ്ങള്‍ക്ക് മുഴുവന്‍ തൊഴില്‍വൈദഗ്ധ്യം ഉറപ്പാക്കുന്ന സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയാണ് സ്‌കില്‍ ഇന്ത്യ. എന്നാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ നടപ്പാക്കുന്നത് കില്‍ ഇന്ത്യയാണെന്ന് ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍. സൈന്യത്തിനു നേരെ ആക്രമങ്ങളുടെയും തിരിച്ചക്രമിച്ചതിന്റെ പേരിലും ഇവിടെ രാഷ്ട്രീയക്കളി നടക്കുകകയാണ്.
ചെളിയില്‍ വിരിയാറുള്ള താമര ഇപ്പോള്‍ ചാണകത്തിലാണ് വിരിയുന്നത്. ഇങ്ങനെയുള്ള താമര കേരളത്തില്‍ അക്കൗണ്ട് തുറന്നതിലുള്ള അപകടം തിരിച്ചറിയണമെന്നും കനയ്യകുമാര്‍ പറഞ്ഞു. എ.ഐ.വൈ.എഫ് സംഘടിപ്പിച്ച വര്‍ഗീയ സാമ്രാജ്യത്വവിരുദ്ധ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കനയ്യകുമാര്‍.
മിന്നലാക്രമണത്തിന്റെ പേരില്‍ യുദ്ധജ്വരം പടര്‍ത്തി യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധതിരിച്ചുവിടുകയാണ് മോദി ഇപ്പോള്‍ ചെയ്യുന്നത്. മോദിയെ വിമര്‍ശിച്ചവരെല്ലാം പാകിസ്താനിലേക്ക് പോകണമെന്നാണ് പറയുന്നത്. ഇങ്ങനെ പോയാല്‍ ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാന്‍ എന്ന മുദ്രാവാക്യം ഉയരാമെന്നും കനയ്യകുമാര്‍ പറഞ്ഞു. പ്രസംഗത്തിലുടനീളം നരേന്ദ്രമോദിക്കെതിരേ രൂക്ഷമായ പരിഹാസവും വിമര്‍ശനവുമായിരുന്നു നിറഞ്ഞുനിന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."