സ്‌ക്കൂളില്‍ നടപ്പാക്കിയ ജൈവ പച്ചക്കറി കൃഷിക്ക് നൂറുമേനി
നെടുമ്പാശ്ശേരി: ചെങ്ങമനാട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ കാര്‍ഷിക ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കിയ ജൈവ പച്ചക്കറി കൃഷിക്ക് നൂറ് മേനി ലഭിച്ചതിന്റെ ആഹ്ലാദത്തില്‍ കുട്ടികളും അധ്യാപകരും.
സംസ്ഥാനത്ത് നടപ്പാക്കി വരുന്ന സമഗ്ര ജൈവ പച്ചക്കറികൃഷി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെങ്ങമനാട് കൃഷിഭവന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.
സ്‌കൂളിന്റെ മികവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാല് വശങ്ങളിലും കാടു മൂടിയ ഭാഗം വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ ശുചീകരിച്ചായിരുന്നു വിവിധയിനം കൃഷികള്‍ ആരംഭിച്ചത്.
പയര്‍, വെണ്ട, മത്തന്‍, കുമ്പളം, വഴുതന, മരച്ചീനി എന്നിവക്ക് പുറമെ വിവിധയിനം വാഴകളടക്കമുള്ളവയായിരുന്നു കൃഷികള്‍. എല്ലാ കൃഷികള്‍ക്കും നൂറ് മേനി വിളവാണ് ലഭിച്ചത്.
സ്‌കൂള്‍ പറമ്പില്‍ വിവിധ ഭാഗങ്ങളില്‍ ആരംഭിച്ച പൂക്കള്‍ കൃഷിക്കും മികച്ച വിളവാണ് ലഭിച്ചത്. കഴിഞ്ഞ ഓണത്തിന് സ്‌കൂളില്‍ പൂക്കളം തീര്‍ക്കാന്‍ ഈ പൂന്തോട്ടത്തില്‍ നിന്നുള്ള പൂക്കളാണ് ഉപയോഗിച്ചത്.
അടുത്ത വര്‍ഷം മുതല്‍ ജൈവ കൃഷിയോടൊപ്പം ഓണത്തിന് കൂടുതല്‍ പൂക്കള്‍ ലഭ്യമാകുന്ന വിധത്തില്‍ പദ്ധതി തയ്യാറാക്കിയതാതി സ്‌കൂള്‍ കാര്‍ഷിക ക്ലബ് കണ്‍വീനര്‍ അധ്യാപിക ഡി.സാലി പറഞ്ഞു.
ജൈവ കൃഷിയുടെ വിളവെടുപ്പ് ഹെഡ്മിസ്ട്രസ് കെ.സാവിത്രി ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റന്റുമാരായ എ.ഷിഹാബ്, പി.ടി.വിജയകുമാര്‍, അധ്യാപികമാരായ ടി.കെ.നസി, കെ.ജി.ഹേമലത, ക്‌ളബംഗങ്ങളായ ജോയല്‍, കെ.എ.ഫാത്തിമ ബീവി, കെ.ജെ. ഷിഫ, അസ്മിയ, ഫാത്തിമ, കെ.ആര്‍.അഥിത്യന്‍, വിഷ്ണു, കെ.എസ്. മുബീന, ജിഥിന്‍, വിജിന്‍ തുടങ്ങിയവര്‍ വിളവെടുപ്പിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."