നിര്‍ധന രോഗികളുടെ ചികിത്സയ്ക്കായി കുരുന്നുകള്‍ കൈകോര്‍ക്കുന്നു
മണ്ണഞ്ചേരി:നിര്‍ധന രോഗികളുടെ ചികിത്സയ്ക്കായി കുരുന്നുകള്‍ കൈകോര്‍ക്കുന്നു. പണസമാഹരണത്തിനായി കാവുങ്കല്‍ പഞ്ചായത്ത് എല്‍ പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ 20ന് ഭക്ഷ്യമേള സംഘടിപ്പിക്കും. രാവിലെ 11 മുതല്‍ വൈകിട്ട് 3 വരെയാണ് മേള. വിദ്യാര്‍ഥികളും അധ്യാപകരും രക്ഷകര്‍ത്താക്കളും നാടന്‍ ഭക്ഷ്യ വിഭവങ്ങള്‍ വീടുകളില്‍ തയ്യാറാക്കിയാണ് സ്‌കൂളില്‍ എത്തിക്കുന്നത്. കപ്പകക്കായിറച്ചി,അപ്പം,പത്തിരിഇറച്ചി,പൂരിമസാല,ചപ്പാത്തി,വിവിധ തരം അച്ചാറുകള്‍,പഴവര്‍ഗങ്ങളുടെ ജൂസുകള്‍,വിവിധ തരം പൊരിസാധനങ്ങള്‍,പായസം എന്നിവയ്‌ക്കൊപ്പം ബിരിയാണിയും ചിക്കന്‍കറിയും അവലൂസ്‌പൊടിയും എന്നിവയും സ്റ്റാളില്‍ വില്‍പ്പനയ്ക്കുണ്ടാകും.
കൂടാതെ കാര്‍ഷിക ഉല്‍പ്പന്നങ്ങളായ കപ്പ,കിഴങ്ങ്,കാച്ചില്‍,പഴം എന്നിവയും സ്റ്റാളില്‍ ഒരുക്കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം കുട്ടികളില്‍ വളര്‍ത്തുന്നതിനാണ് ഭക്ഷ്യമേള സംഘടിപ്പിക്കുന്നതെന്ന് ഹെഡ്മിസ്ട്രസ് പി കെ സാജിത പറഞ്ഞു. ഇതിലൂടെ ലഭിക്കുന്ന പണം സ്‌കൂളിന്റെ അമ്പതാം വാര്‍ഷിക സമാപനത്തില്‍ നല്‍കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീനാസനല്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."