ഫാസിസ്റ്റ് വിരുദ്ധതക്കു വോട്ടു രേഖപ്പെടുത്തുക: മഅ്ദനി
കോഴിക്കോട്: അഴിമതിയും രാഷ്ട്രീയ സദാചാരമില്ലായ്മയും ചര്‍ച്ചയാകാതെ പോകുകയും അധികാരത്തിന്റെ അന്തഃപുരങ്ങളെ കീഴടക്കാന്‍ വന്‍തോതില്‍ പണക്കൊഴുപ്പ് പ്രകടിപ്പിക്കുകയും വര്‍ഗീയതയെ തന്ത്രപൂര്‍വം ഉപയോഗിക്കുകയും ചെയ്ത തെരഞ്ഞെടുപ്പാണ് ഇപ്രാവശ്യം കേരളത്തില്‍ നടക്കുന്നതെന്ന് അബ്ദുനാസര്‍ മഅ്ദനി പറഞ്ഞു.
താനുള്‍പ്പടെ രാജ്യത്തെ അസംഖ്യം നിരപരാധികള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഭരണകൂട ഭീകരതയും നീതി നിഷേധവും മനുഷ്യാവകാശ ലംഘനവും കേരളത്തിലെ സാധാരണ ജനങ്ങള്‍ക്കിടയില്‍ ശക്തമായ രീതിയില്‍ ചര്‍ച്ചയാക്കിക്കൊണ്ടാണ് പി.ഡി.പി ഈ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതെന്നും പി.ഡി.പി മത്സരിക്കുന്ന 61 നിയോജകമണ്ഡലങ്ങളിലും നീതിക്കുവേണ്ടി നിലകൊള്ളുന്ന മുഴുവനാളുകളുടെയും പിന്തുണയോടെ ശക്തമായ മുന്നേറ്റം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി മത്സരിക്കാത്ത നിയോജക മണ്ഡലങ്ങളില്‍ അഴിമതി രഹിതരും ഫാസിസ്റ്റ് വിരുദ്ധ മനോഭാവമുള്ളവരും സദാചാരമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരുമായ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."