HOME
DETAILS
MAL
സുരക്ഷാ ഭീഷണി; ഡൊണാള്‍ഡ് ട്രംപിനെ പ്രചാരണവേദിയില്‍ നിന്നു മാറ്റി
backup
November 06 2016 | 04:11 AM
നെവാഡ: സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെ പ്രചരണവേദിയില്‍ നിന്ന് മാറ്റി. നെവാഡയിലെ പ്രചാരണ വേദിയില്‍ ആള്‍ക്കൂട്ടത്തില്‍ നിന്നും യുവാവിന്റെ ഭാഗത്തുനിന്നുണ്ടായ പ്രകോപനത്തെ തുടര്‍ന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ട്രംപിനെ വേദിയില്‍ നിന്ന് മാറ്റിയത്.
പ്രശ്നമുണ്ടാക്കിയ ആളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. ട്രംപ് പ്രസംഗിച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം. അല്പസമയത്തിന് ശേഷം ട്രംപ് തിരിച്ചെത്തി തന്റെ പ്രസംഗം പൂര്‍ത്തിയാക്കി.
പ്രചാരണ വേദിയില്‍ തോക്കുമായി ഒരാള്‍ എത്തിയിട്ടുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരത്തെ മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."